സ്‌നേഹ ബെമ്മാടം‘ അഞ്ച് വീടുകൾ കൂടി ജനുവരി 13ന് കൈമാറും

സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ‘സ്‌നേഹ ബെമ്മാടം‘ പുനരധിവാസ പദ്ധതിയിലൂടെ അഞ്ച് വീടുകൾ കൂടി ജനുവരി 13ന് അർഹരായവർക്ക് കൈമാറുന്നു. മുൻ നിയമസഭാ സ്‌പീക്കറും പൊന്നാനി എംഎൽഎയുമായിരുന്ന ശ്രീരാമകൃഷ്‌ണന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയുടെ രണ്ടാംഘട്ട വീടുകളാണ് കൈമാറുന്ന അഞ്ച് വീടുകൾ . 2018ലെ പ്രളയത്തിൽ വാസസ്‌ഥലം നഷ്‌ടമായ 5 കുടുംബങ്ങൾക്കാണ് ഈ വീടുകൾ നൽകുന്നത്. 

ഫ്രണ്ട്ലൈൻ ലോജിസ്‌റ്റിക്‌സ് ഉടമ, കിളിയിൽ നാസറും കുടുംബാംഗങ്ങളുടെ നേതൃത്വത്തിലുള്ള ട്രസ്‌റ്റും ചേർന്നാണ് വീടുകളുടെ നിർമാണ ചെലവ്  നിർവഹിക്കുന്നത്. ആദ്യഘട്ടത്തിൽ ഇതേസ്‌ഥലത്ത് വിതരണം ചെയ്‌ത 10 വീടുകളുടെ നിർമാണവും ഇവരുടെ ചെലവിൽ തന്നെയാണ് പൂർത്തീകരിച്ചത്.  16 വീടുകളിൽ ഒരെണ്ണം കൂടി പണികൾ പൂർത്തീകരിക്കാനുണ്ട്. ഈ വീടും അടുത്ത നാളുകളിൽ തന്നെ നിർമാണം പൂർത്തീകരിച്ച് നൽകുന്നതിലൂടെ ഫ്രണ്ട്ലൈൻ ലോജിസ്‌റ്റിക്‌സ് പ്രഖ്യാപിച്ച മുഴുവൻ വീടുകളുടെയും കൈമാറ്റം പൂർണമാകും.

പൊന്നാനി നിയോജക മണ്ഡലത്തിലെ പെരുമ്പടപ്പ് പ്രദേശത്ത്, സ്വന്തമായി ഭൂമിയും രേഖകളും ഇല്ലാതെ ജീവിക്കുന്ന പാർശ്വവൽകൃതരായ 16 കുടുംബങ്ങൾക്കാണ് ‘സ്‌നേഹ ബെമ്മാടം‘ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. കഴിഞ്ഞവർഷം കൈമാറിയ പത്തുവീടുകളിൽ കുടുംബങ്ങൾ താമസിക്കുന്നുണ്ട്.

പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പെരുമ്പടപ്പ് ഐരൂർ സ്വദേശി, സ്‌റ്റേറ്റ് ഹൈവേയോട് ചേർന്ന് നൽകിയ സ്‌ഥലത്താണ് 16 വീടുകളും പൂർത്തീകരിക്കുന്നത്. 5 മുതൽ 6 ലക്ഷം രൂപയോളമാണ് ഓരോ വീടുകളുടെയും നിർമാണ ചെലവ്. 13ന് വീടുകളുടെ കൈമാറ്റത്തിനായി സംഘടിപ്പിക്കുന്ന പരിപാടിയിൽ ശ്രീരാമകൃഷ്‌ണൻ ഉൾപ്പടെയുള്ള വിവിധ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും.



#360malayalam #360malayalamlive #latestnews #home

സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ‘സ്‌നേഹ ബെമ്മാടം‘ പുനരധിവാസ പദ്ധതിയിലൂടെ അഞ്ച് വീടുകൾ കൂടി ജനുവരി 13ന് അർഹരായവർക്ക് കൈമാറുന്നു. ...    Read More on: http://360malayalam.com/single-post.php?nid=6466
സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ‘സ്‌നേഹ ബെമ്മാടം‘ പുനരധിവാസ പദ്ധതിയിലൂടെ അഞ്ച് വീടുകൾ കൂടി ജനുവരി 13ന് അർഹരായവർക്ക് കൈമാറുന്നു. ...    Read More on: http://360malayalam.com/single-post.php?nid=6466
സ്‌നേഹ ബെമ്മാടം‘ അഞ്ച് വീടുകൾ കൂടി ജനുവരി 13ന് കൈമാറും സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ‘സ്‌നേഹ ബെമ്മാടം‘ പുനരധിവാസ പദ്ധതിയിലൂടെ അഞ്ച് വീടുകൾ കൂടി ജനുവരി 13ന് അർഹരായവർക്ക് കൈമാറുന്നു. മുൻ നിയമസഭാ സ്‌പീക്കറും പൊന്നാനി എംഎൽഎയുമായിരുന്ന ശ്രീരാമകൃഷ്‌ണന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയുടെ രണ്ടാംഘട്ട വീടുകളാണ് കൈമാറുന്ന അഞ്ച് വീടുകൾ . 2018ലെ പ്രളയത്തിൽ വാസസ്‌ഥലം നഷ്‌ടമായ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്