കിടത്താന്‍ ബെഡ്ഡുകളില്ലെന്ന വാദം: കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 14പേരെ വീടുകളിലേക്ക് പറഞ്ഞുവിട്ടു

കിടത്താന്‍ ബെഡ്ഡുകളില്ലെന്ന വാദം: കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 14പേരെ വീടുകളിലേക്ക് പറഞ്ഞുവിട്ടു. 

ഇന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ആന്റിജന്‍ പരിശോധനക്കിടെ കോവിഡ് സ്ഥിരീകരിച്ച 14 പേരെയാണ്. കിടത്തി ചികിത്സക്ക് നിലവില്‍ സൗകര്യമില്ലെന്നും ആളൊഴിഞ്ഞ് സൗകര്യം ലഭ്യമാകുന്ന മുറക്ക് കോവിഡ് സെന്ററുകളിലേക്ക് മാറ്റാമെന്നും പറഞ്ഞ് വീടുകളിലേക്ക് പറഞ്ഞ് വിട്ടത്.

പനിയെ തുടര്‍ന്ന് രാവിലെ പത്ത് മണിയോടെ  കുന്നംകുളം ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ മൂന്നര വയസ്സുകരിയുടെ ആന്റിജന്‍ പരിശോധനയാണ് ആദ്യം പോസറ്റീവ്ആയത്‌. തുടര്‍ന്ന് കുഞ്ഞിന്റെ അമ്മയേയും അച്ഛനേയും പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ രണ്ട് പേരുടേയും ഫലം പോസറ്റീവ് ആയി തുടര്‍ന്ന്.

ആമ്പുലന്‍സ് വരുന്ന മുറക്ക് പോകാം എന്ന് പറഞ്ഞ് വൈകീട്ട് ആറ് മണിവരെ ആശുപത്രി വരാന്തയില്‍ ഇരുത്തുകയായിരുന്നു.

6 മണിക്ക്  ആമ്പുലന്‍സ് വന്നപ്പോള്‍ സ്വന്തം വീടുകളിലേക്ക് പോവാനാണ് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചതെന്നും പന്നിത്തടം സ്വദേശികളായ കുടുംബങ്ങൾ 360 മലയാളത്തോട് പറഞ്ഞു.

ഇവരെ കൂടാതെ കുന്നംകുളം നഗരസഭ പത്താം വാര്‍ഡ് സ്വദേശിനിയായ 16 വയസ്സുകാരിയും മറ്റൊരു   കുടുംബത്തിലെ 9 പേരും മറ്റൊരാളേയും അടക്കം 14 പേരെയാണ് ഇത്തരത്തില്‍ റിസള്‍ട്ട് വന്ന് പോസിറ്റീവ് സ്ഥിരീകരിച്ച ശേഷം 6 മണിക്കൂറോളം ആശുപത്രി വരാന്തയിലിരുത്തി വീട്ടിലേക്ക് പറഞ്ഞയച്ചത്.

10-ാം വാര്‍ഡില്‍ ഈ മാസം 22ന് രോഗം സ്ഥിരീകരിച്ച സ്ത്രീയുമായി പ്രാഥമീക സമ്പര്‍ക്കം

ഉണ്ടായിരുന്നതാണ് 16 വയസ്സുകാരിക്ക്.  ഇവരുടെ വല്യമ്മയാണ് 22ന് രോഗം സ്ഥിരീകരിച്ച സ്ത്രി. ഇവർ ഒരുമിച്ച് ഒരു വീട്ടിലായിരുന്നു താമസം. അവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും കോവിഡ് സെന്ററിലേക്ക് പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിനെ തുടര്‍ന്ന് പെണ്‍കുട്ടിയും അച്ഛനും അമ്മയും പത്ത് വയസ്സുകാരന്‍ അനിയനും വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയവേ ആണ് ഇന്ന് പനി ലക്ഷണങ്ങളോടെ കുന്നംകുളം ആശുപത്രിയിലെത്തിയത്.

അവിടെ നടന്ന പരിശോധനയില്‍ രാവിലെ 11മണിയോടെ തന്നെ ഫലം പോസറ്റീവാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ വൈകീട്ട് നാല് മണിവരെ ഇവരേയും ആശുപത്രി വരാന്തയിലിരുത്തിയ ശേഷം അച്ഛനോട് ബൈക്കില്‍ വീട്ടിലേക്ക് കൊണ്ട് പോകാനാണ് നിര്‍ദ്ദേശിച്ചത്. 

ഇന്നലെ നടന്ന അച്ഛന്റെയും അമ്മയുടേയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആണെന്നും. വീട്ടില്‍ ഐസുലേഷനില്‍ കഴിയാനുള്ള സൗകര്യമില്ലെന്നും എല്ലാവര്‍ക്കും കൂടി ഒരൊറ്റ ബാത്ത്റൂം സൗകര്യം മാത്രമേ ഒള്ളൂ എന്ന് പറഞ്ഞിട്ടും ആശുപത്രി അധികൃധര്‍ നിങ്ങളെ കിടത്താന്‍ കോവിഡ് സെന്ററില്‍ സ്ഥലമില്ലന്നും അതിനാല്‍ വീട്ടില്‍ ഐസുലേഷനില്‍ ഇരുന്നാല്‍ മതിയെന്നുമുള്ള നിര്‍ദ്ദേശവും ബാക്കി എല്ലാം ആശാ വര്‍ക്കറെ അറിയിച്ചിട്ടുണ്ടെന്നും വീട്ടിലേക്ക് പൊക്കോളൂ എന്ന് പറഞ്ഞ് വീട്ടിലേക്ക് വിടുകയായിരുന്നു എന്ന്കുട്ടിയുടെ പിതാവ് 360മലയാളത്തോട് പറഞ്ഞു.

അങ്ങിനെ ഒരു  അറിയിപ്പ് ആശുപത്രിയില്‍ നിന്നും ലഭ്യമായിട്ടില്ലെന്ന് ആശാവര്‍ക്കറും വാര്‍ഡ് മെമ്പറും 360മലയാളത്തോട് പറഞ്ഞു.

നിലവില്‍ കുന്നംകുളം നഗരസഭയുടെ സ്വന്തം ഉത്തരവാദിത്വത്തില്‍  50 ബെഡ്ഡുകളോടെ സുസജ്ജമായ FLCT നിലവിലുണ്ട്. കേച്ചേരിയിലെ വിദ്യാ കോളേജിലാണ് കുന്നംകുളത്തിന്റെ കോവിഡ് സന്റര്‍. 

ഇതുപോലെതന്നെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ച് വീട്ടിലേക്ക് അയക്കപ്പെട്ട മറ്റു 12 പേര്‍ക്കും പറയാനുള്ളത്.

എന്നാല്‍ രോഗികള്‍ക്ക് ആറ് മണിവരെ ആശുപത്രി വരാന്തയില്‍ കാത്തിരിക്കേണ്ടി വന്നത് ആമ്പുലന്‍സ് ലഭ്യത ഇല്ലാത്തത് കൊണ്ടാണെന്നും. രോഗം സ്ഥിരീകരിച്ചവരെ വീട്ടിലേക്കയച്ചത് സര്‍ക്കാര്‍ തീരുമാനപ്രകാരം ഡിഎംഒ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്നും. ആശുപത്രി സൂപ്രണ്ട് 360യോട് പറഞ്ഞു.

#360malayalam #360malayalamlive #latestnews

ഇന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ആന്റിജന്‍ പരിശോധനക്കിടെ കോവിഡ് സ്ഥിരീകരിച്ച 14 പേരെയാണ്. കിടത്തി ചികിത്സക്ക് നിലവില്‍ സ...    Read More on: http://360malayalam.com/single-post.php?nid=646
ഇന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ആന്റിജന്‍ പരിശോധനക്കിടെ കോവിഡ് സ്ഥിരീകരിച്ച 14 പേരെയാണ്. കിടത്തി ചികിത്സക്ക് നിലവില്‍ സ...    Read More on: http://360malayalam.com/single-post.php?nid=646
കിടത്താന്‍ ബെഡ്ഡുകളില്ലെന്ന വാദം: കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 14പേരെ വീടുകളിലേക്ക് പറഞ്ഞുവിട്ടു ഇന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ആന്റിജന്‍ പരിശോധനക്കിടെ കോവിഡ് സ്ഥിരീകരിച്ച 14 പേരെയാണ്. കിടത്തി ചികിത്സക്ക് നിലവില്‍ സൗകര്യമില്ലെന്നും ആളൊഴിഞ്ഞ് സൗകര്യം ലഭ്യമാകുന്ന മുറക്ക് കോവിഡ് സെന്ററുകളിലേക്ക് മാറ്റാമെന്നും പറഞ്ഞ് വീടുകളിലേക്ക് പറഞ്ഞ് വിട്ടത്. പനിയെ തുടര്‍ന്ന് രാവിലെ പത്ത് മണിയോടെ കുന്നംകുളം ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ മൂന്നര വയസ്സുകരിയുടെ .... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്