സോഷ്യൽ സർവീസ് ടീമിന് രൂപം നൽകി

മാറഞ്ചേരി പഞ്ചായത്തിലെ വാർഡ് പതിനാറിലെയും പരിസരങ്ങളിലെയും സാമൂഹ്യ സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി സോഷ്യൽ സർവീസ് ടീമിന് രൂപം നൽകി. സംഘത്തിന് സിക്സ്ടീൻ ഓഫ് മാറഞ്ചേരി എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.

വാർഡ് മെമ്പർ അഡ്വ. കെ.എ ബക്കർ ചെയർമാനും, അഫീഫ് മാസ്റ്റർ പ്രസിഡന്റ്‌, റിയാസ് വി സെക്രട്ടറി, അനസ് ഐ.പി ട്രെഷറർ, നിസാർ കെ വൈസ് പ്രസിഡണ്ട്, രാകേഷ് ടി, ശരത്ത് ടി ജോയിന്റ് സെക്രട്ടറിമാർ എന്നിവർ ആണ് ഭാരവാഹികൾ. റബീഹ് വി, അഫ്സൽ ടി, ഷംലി എം.എ, ശ്രീകല കെ, ഷമീറ ടി.വി, ഷെറീന യു, അമൽ ശിഹാൻ പി.വി, അഷ്‌കർ കെ, ഷബീബ് കെ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളാണ്. ആകെ പതിനാറ് അംഗങ്ങൾ ആണ് എക്സിക്യൂട്ടീവിൽ ഉള്ളത്. യൂത്ത് വിംഗ്, ബാലവേദി, ടീനേജ് ക്ലബ്ബ്, വയോജന സഭ, വനിതാ സംഘം, പെൻഷനേഴ്സ് ടീം, പ്രവാസി സെൽ, സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ, കർഷക സംഘം, സ്പോർട്സ് ടീം, ആർട്സ് ടീം, വിഡോവ് ഗ്രൂപ്പ്, ദളിത് സംഘം, നിയമ സഹായ വേദി, അംഗപരിമിത കൂട്ടായ്മ, കോമൺ ഗ്രൂപ്പ്‌ എന്നിങ്ങനെ പതിനാറ് മേഖലകൾ ആക്കി കാര്യക്ഷമമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പഞ്ചായത്തിലെ വാർഡ് പതിനാറിലെയും പരിസരങ്ങളിലെയും സാമൂഹ്യ സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി സോഷ...    Read More on: http://360malayalam.com/single-post.php?nid=6405
മാറഞ്ചേരി പഞ്ചായത്തിലെ വാർഡ് പതിനാറിലെയും പരിസരങ്ങളിലെയും സാമൂഹ്യ സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി സോഷ...    Read More on: http://360malayalam.com/single-post.php?nid=6405
സോഷ്യൽ സർവീസ് ടീമിന് രൂപം നൽകി മാറഞ്ചേരി പഞ്ചായത്തിലെ വാർഡ് പതിനാറിലെയും പരിസരങ്ങളിലെയും സാമൂഹ്യ സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി സോഷ്യൽ സർവീസ് ടീമിന് രൂപം നൽകി. സംഘത്തിന് സിക്സ്ടീൻ ഓഫ് മാറഞ്ചേരി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്