മാറഞ്ചേരി ഡയാലിസിസ് സെന്റർ :ഇടതുപക്ഷ ഭരണസമതിയുടേത് രോഗികളെ ദ്രോഹിക്കുന്ന സമീപനം : വിടി ബൽറാം

അനേക മാസങ്ങളുടെ കാത്തിരിപ്പിന് ശേഷവും മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ശാപമോക്ഷമായില്ല . 2013 ൽ മാറഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ  പ്രവർത്തനോദ്ഘാടനം നടന്നുവെങ്കിലും സമ്പൂർണ്ണാർത്ഥത്തിൽ പ്രവർത്തനക്ഷമമല്ലാത്തതു കാരണം വർഷങ്ങളായി ഡയാലിസിസ് സെന്റർ അടഞ്ഞു കിടക്കുകയാണ് . പ്രദേശവാസികളുടേയും രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ സംഘടനകളുടേയും  നിരന്തരമായ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ശേഷമാണ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്  ഡയാലിസിസ് സെന്ററിന്റെ നടത്തിപ്പ് ഏറ്റെടുത്തത് . മാസങ്ങളായി പണപിരിവ് നടത്തുകയും പ്രതിഷേധങ്ങളുണ്ടാവുമ്പോൾ സാങ്കേതിക കാരണങ്ങൾ നിരത്തുക  എന്നതിനുമപ്പുറത്ത് സെൻറർ തുറക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടാകാത്തതിന് തുടർന്ന് UDF ബ്ലോക്ക് മെമ്പർമാർ നവമ്പറിൽ ബ്ലോക്ക് കവാടത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു . തുടർന്ന് നടന്ന ഭരണ സമിതിയിൽ  ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം ഡിസംബർ 20 നുള്ളിൽ നിർവ്വഹിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രതിപക്ഷ അംഗങ്ങൾക്ക് ഉറപ്പ് നൽകുകയും ചെയ്തതാണ് . എന്നാൽ സിസംബർ അവസാനിക്കാനായിട്ടും ഡയാലിസിസ് കേന്ദ്രം തുറന്നു പ്രവർത്തിക്കാൻ തയ്യാറാകാത്ത  ഭരണസമതിയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് UDF അംഗങ്ങളായ പി നൂറുദ്ധീൻ, കെ.സി ഷിഹാബ് , റീസ പ്രകാശ് , പി റംഷാദ്, ജമീല മനാഫ് എന്നിവരുടെ നേതൃത്വത്തിൽ മാറഞ്ചേരി സെന്ററിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു. സമരം കെ.പി.സി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു.  കെ.സി ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. ഡയാലിസിസ് സെന്ററിന്റെ പ്രവർത്തങ്ങളിലെ ഇടതുപക്ഷ ഭരണസമതിയുടെ നിലപാട് നിരാലംബരായ വൃക്കരോഗികളെ ദ്രോഹിക്കുന്നതാണെന്ന്  വി.ടി ബൽറാം പറഞ്ഞു . സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ല സെക്രട്ടറി നൗഷാദ് മണ്ണിശേരി ഉദ്ഘാടനം ചെയ്തു. എ.എം. രോഹിത് , ഷാനവാസ് വട്ടത്തൂർ ,ശ്രീധരൻ മാസ്റ്റർ , ടി.കെ അബ്ദുൽ റഷീദ് , കല്ലാട്ടേൽ ഷംസു , അഡ്വ.: കെ.എ. ബക്കർ , മുസ്ഥഫ വടമുക്ക് , ടി.കെ. അബ്ദുൽ ഗഫൂർ , കെ.എം. അനന്തകൃഷ്ണൻ മാസ്റ്റർ , അബ്ദുൽ ഗനി തുടങ്ങിയവർ ഉപവാസ സമരത്തെ അഭിവാദ്യം ചെയ്തു.



#360malayalam #360malayalamlive #latestnews #maranchery

അനേക മാസങ്ങളുടെ കാത്തിരിപ്പിന് ശേഷവും മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ശാപമോക്ഷമായില്ല . 2013 ൽ മാറഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത...    Read More on: http://360malayalam.com/single-post.php?nid=6387
അനേക മാസങ്ങളുടെ കാത്തിരിപ്പിന് ശേഷവും മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ശാപമോക്ഷമായില്ല . 2013 ൽ മാറഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത...    Read More on: http://360malayalam.com/single-post.php?nid=6387
മാറഞ്ചേരി ഡയാലിസിസ് സെന്റർ :ഇടതുപക്ഷ ഭരണസമതിയുടേത് രോഗികളെ ദ്രോഹിക്കുന്ന സമീപനം : വിടി ബൽറാം അനേക മാസങ്ങളുടെ കാത്തിരിപ്പിന് ശേഷവും മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ശാപമോക്ഷമായില്ല . 2013 ൽ മാറഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനോദ്ഘാടനം നടന്നുവെങ്കിലും സമ്പൂർണ്ണാർത്ഥത്തിൽ പ്രവർത്തനക്ഷമമല്ലാത്തതു കാരണം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്