രുചിയുടെ വൈവിധ്യങ്ങൾ തീർത്ത തക്കാരം"21 വ്യത്യസ്ഥ പായസങ്ങൾ അണിനിരത്തി

സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം"എന്ന ശീർഷകത്തിൽ 2022  ജനുവരി 28,29,30 തിയ്യതികളിൽ പി.വി.എ ഖാദർ ഹാജി നഗറിൽ നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനാലാം വാർഷിക സമ്മേളന പ്രചരണാർത്ഥം മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രുചിയുടെ വൈവിധ്യങ്ങൾ തീർത്ത തക്കാരം  "21 പാചക മത്സരം സീസൺ-6 ൻറ ഭാഗമായുളള പായസ മത്സരത്തിൽ വിത്യസ്ഥങ്ങളായ പായസങ്ങൾ, അണിനിരത്തി .


കാഞ്ഞിരമുക്ക് ബിയ്യം പാർക്കിൽ നടന്ന മത്സരത്തിൽ മുൻകൂട്ടി രജിസ്ട്രർ ചെയ്ത 45 പേരാണ് പങ്കെടുത്തത്. അവസാന റൗണ്ടിൽ എത്തിയ അനീഷ പന്തല്ലൂർ, ഹാജറ, സന സൈനബ് , കോമളദാസ് കുണ്ടു പറമ്പിൽ, റഹീന മഠത്തിപ്പറമ്പിൽ,ബേബി ഉദയൻ കൈലാസം, അനി ഹാരിസ്, റുക്സാന എടക്കരകത്ത്, മുനവിറ ഷറീൻ തുന്നം വീട് , ജുബി നൗഷാദ്  തുടങ്ങിയ പത്ത് പേരിൽ നിന്നും മാറഞ്ചേരി വാർഡ് 13 ലെ അനീഷ പന്തലൂർ പൊൻറാണി "21 യായി ഒന്നാം സ്ഥാനവും , പൊന്നാനി വാർഡ് 51ലെ ഹാജറ രണ്ടാം സ്ഥാനവും, മാറഞ്ചേരി വാർഡ് 17 ലെ  കൊട്ടിലിങ്ങൽ സന സൈനബ് മാരാമുറ്റം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

തിന, കറ്റാർ വാഴ,നെല്ലിക്ക, ചെറുപയർ പരിപ്പ്, തേങ്ങാപാൽ, ശർക്കര, അണ്ടിപ്പരിപ്പ്,മുന്തിരി, ഏലക്ക, ചുക്ക്, നെയ്യ് തുടങ്ങിയ കൊണ്ട് പുത്തന്‍ രുചിയുടെ പൂരം തീർത്ത ഔഷധ ഗുണമുളള തിന ഔഷധ പായസം ഒന്നാം സ്ഥാനത്തും, റൊട്ടിക്കഷ്ണം, പാൽ, പഞ്ചസാര ,വെള്ളം ,ഏലക്കായ, മിൽക്ക് മെയ്ഡ് -നെയ്യ്,ഉപ്പ് ,അലങ്കരിക്കാൻ ,ബദാം,പൈനാപ്പിൾ എന്നിവ കൊണ്ട്  രുചിയുടെ രസമുകുളങ്ങൾ തീർത്ത ബ്രഡ് മിൽക്  പായസം രണ്ടാം സ്ഥാനത്തും, ചവ്വരി ,പാൽ ,ഈത്തപ്പഴം,അണ്ടിപ്പരിപ്പ്, മിൽക്ക് ക്രീം, മിൽക്ക് മെയ്ഡ് ,കോഴിമുട്ട ഏലക്കായ എന്നിവ കൊണ്ട് രുചിയുടെ വിസ്മയം തീര്‍ത്ത ഈത്തപ്പഴ ചവ്വരി പായസം മൂന്നാം സ്ഥാനത്തും എത്തി. 

പാചക വിദഗ്ധരായ റോസ്നി ബുസൈർ പാലക്കൽ, സൗദ നജീബ് എം വി എടപ്പാൾ, സൽമാബി കെ വി കൊങ്ങണം വീട് തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ. ഫല പ്രഖ്യാപനത്തിന് ശേഷം മത്സരത്തിനെത്തിയ പായസങ്ങളെല്ലാം ലേലം ചെയ്തു. 

അഷ്റഫ് കലാഭവൻ അവതരിപ്പിച്ച മോട്ടിവേഷണൽ മിമിക്രിയും, ശഫീഖ് മാറഞ്ചേരി , ഷംസുദ്ധീൻ കളക്കര എന്നിവരുടെ മെഹഫിലും മത്സര ചടങ്ങിന് നവ്യാനുഭൂതി പകർന്നു. എല്ലാ മത്സരാർത്ഥികൾക്കും പ്രശസ്തി പത്രവും , ഒന്നാം സ്ഥാനക്കാരിക്ക് പൊൻറാണി പട്ടവും, മാറഞ്ചേരി പൊൻതാലി ജ്വല്ലേഴ്സ് വക സ്വർണ്ണ നാണയവും , രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം എടപ്പാൾ മദർ ഗ്ലോബൽ എജുക്കേഷൻ , അൽ ഷാമ മൊബൈൽസ് വക ഗൃഹോപകരണങ്ങളും സമ്മാനമായി നല്‍കുന്നുണ്ട്. 

ഡിസംമ്പർ 23 വ്യാഴാഴ്ച്ച വൈകീട്ട് 3 മണിക്ക് തണൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പി സി ഡബ്ല്യൂ എഫ് മാറഞ്ചേരി പഞ്ചായത്ത് കൺവെൻഷനിൽ വെച്ച് സമ്മാനങ്ങളും, സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതാണ്. പരിപാടികൾക്ക് സംഘാടക സമിതി ഭാരവാഹികളായ ഹൈദർ അലി മാസ്റ്റർ, ശ്രീരാമനുണ്ണി മാസ്റ്റർ, കുഞ്ഞിമോൻ ആലുങ്ങൽ ,മുനീറ ടി ,റജുല ആലുങ്ങൽ , ആരിഫ ടി ,റംല കെ പി , സുലൈഖ ഇ വി , ജാസ്മിൻ ,  കോമളം, സുനീറ, ഫാത്തിമ ടി വി തുടങ്ങിയവർ നേതൃത്വം നല്‍കി.

#360malayalam #360malayalamlive #latestnews

സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം"എന്ന ശീർഷകത്തിൽ 2022 ജനുവരി 28,29,30 തിയ്യതികളിൽ പി.വി.എ ഖാദർ ഹാജി നഗറിൽ നടക്കുന്ന പൊന്നാനി കൾച്ചറൽ വേ...    Read More on: http://360malayalam.com/single-post.php?nid=6348
സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം"എന്ന ശീർഷകത്തിൽ 2022 ജനുവരി 28,29,30 തിയ്യതികളിൽ പി.വി.എ ഖാദർ ഹാജി നഗറിൽ നടക്കുന്ന പൊന്നാനി കൾച്ചറൽ വേ...    Read More on: http://360malayalam.com/single-post.php?nid=6348
രുചിയുടെ വൈവിധ്യങ്ങൾ തീർത്ത തക്കാരം"21 വ്യത്യസ്ഥ പായസങ്ങൾ അണിനിരത്തി സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം"എന്ന ശീർഷകത്തിൽ 2022 ജനുവരി 28,29,30 തിയ്യതികളിൽ പി.വി.എ ഖാദർ ഹാജി നഗറിൽ നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനാലാം വാർഷിക സമ്മേളന പ്രചരണാർത്ഥം മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രുചിയുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്