'അക്ഷരാദരം' ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മേഖലയിലെ എഴുത്തുകാരെയും , മാധ്യമ പ്രവർത്തകരെയും  ആദരിക്കുന്നതിന്റെ ഭാഗമായി  ജില്ലാ പഞ്ചയത്ത് മെമ്പർ എകെ സുബൈറിന്റെ നേതൃത്വത്തിൽ ഡിസംബർ 23നു വെളിയങ്കോട് എംടിഎം കോളേജിൽ വെച്ചു നടക്കുന്ന "അക്ഷരാദരം 2021" പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം എ.കെ. സുബൈറിന്റെ അധ്യക്ഷതയിൽ നാടകാചാര്യൻ ജിയോ മാറഞ്ചേരി പ്രകാശനം ചെയ്തു. പ്രഗിലേഷ് , ഫൈസൽ ബാവ, ഷുഹൈബ്, ഷാഫി തവയിൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ഡിസംബർ 23 ന് അക്ഷരാദരം ടൈസൺ മാസ്റ്റർ എം.എൽ.എ. ഉൽഘാടനം ചെയ്യും. സ്വാഗതസംഘം രൂപീകരിച്ചു.   സ്വാഗത സംഘം ചെയർമാനായി എകെ.സുബൈർ, കൺവീനർ   ഷുഹൈബ് എൻ.വി, ജോയിൻ കൺവീനർമാരായി പ്രഗിലേഷ്, ഫൈസൽ ബാവ എന്നിവരെ തെരെഞ്ഞെടുത്തു. 

ജിഷാദ്, ജാബിർ സിദ്ദിഖ്, അജയൻ, ഷാഫി താവയിൽ, ഹരിജിത്ത്, നൗഷാദ്.സി, സിദ്ധീക്ക്, പി.വേണുഗോപാൽ, ടികെ നൗഷാദ്, ഫസലുറഹിമാൻ എന്നിവർ എക്സികുട്ടിവ് അംഗങ്ങളാണ്.  സാമൂഹിക  രാഷ്ട്രീയ സാംസ്കാരിക രംഗത്തെ ഒട്ടേറെ പേർ പരിപാടിയിൽ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ എകെ സുബൈർ പറഞ്ഞു.

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മേഖലയിലെ എഴുത്തുകാരെയും , മാധ്യമ പ്രവർത്തകരെയും ആദരിക്കുന്നതിന്റെ ഭാഗമായി ജില്ലാ ...    Read More on: http://360malayalam.com/single-post.php?nid=6347
മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മേഖലയിലെ എഴുത്തുകാരെയും , മാധ്യമ പ്രവർത്തകരെയും ആദരിക്കുന്നതിന്റെ ഭാഗമായി ജില്ലാ ...    Read More on: http://360malayalam.com/single-post.php?nid=6347
'അക്ഷരാദരം' ലോഗോ പ്രകാശനം ചെയ്തു മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മേഖലയിലെ എഴുത്തുകാരെയും , മാധ്യമ പ്രവർത്തകരെയും ആദരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചയത്ത് മെമ്പർ എകെ സുബൈറിന്റെ നേതൃത്വത്തിൽ ഡിസംബർ 23നു വെളിയങ്കോട് എംടിഎം കോളേജിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്