എഴുത്തുകാരെയും മാധ്യമ പ്രവർത്തകരെയും അക്ഷരാദരം പുരസ്‌കാരം നൽകി ആദരിക്കുന്നു

മാറഞ്ചേരി ഡിവിഷന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷനിലെ എഴുത്തുകാരെയും , മാധ്യമ പ്രവർത്തകരെയും അക്ഷരാദരം പുരസ്‌കാരം നൽകി ആദരിക്കുന്നു. ഡിസംബർ 23ന്  നാല് മണിക്ക്  വെളിയങ്കോട് എംടിഎം കോളേജിൽ വെച്ച്  ഇ.ടി. സൈമൺ മാസ്റ്റർ എം.എൽ.എ അക്ഷരാദരം പരിപാടി ഉദ്ഘാടനം ചെയ്യും.  ജില്ലാ പഞ്ചായത്ത് അംഗം എ.കെ സുബൈർ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺ നബീസ അസീസ് മയ്യേരി മുഖ്യാതിഥിയാകും. 

ചടങ്ങിൽ ഫൈസൽ ബാവ, എഴുത്തുകാരൻ, വിവർത്തകൻ എൻ. മൂസക്കുട്ടി,  വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ, മാറഞ്ചേരി പഞ്ചായത്ത് സമീറ ഇളയിടത്ത് ,  പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ്  ബിനീഷ മുസ്തഫ, പി.കെ കൃഷ്ണദാസ്, ഡോ അബ്ദുൾ അസീസ് , പ്രഗിലേഷ് തുടങ്ങിയവർ പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ  സ്വാഗത സംഘം ചെയർമാൻ എ.കെ സുബൈർ, കൺവീനർ ഷുഹൈബ്, ജോ കൺവീനർമാരായ പ്രഗിലേഷ് , ഫൈസൽ ബാവ, ജാബിർ, ഷാഫി തവയിൽ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഡിവിഷന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷനിലെ എഴുത്തുകാരെയും , മാധ്യമ പ്രവർത്തകരെയും അക്ഷര...    Read More on: http://360malayalam.com/single-post.php?nid=6346
മാറഞ്ചേരി ഡിവിഷന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷനിലെ എഴുത്തുകാരെയും , മാധ്യമ പ്രവർത്തകരെയും അക്ഷര...    Read More on: http://360malayalam.com/single-post.php?nid=6346
എഴുത്തുകാരെയും മാധ്യമ പ്രവർത്തകരെയും അക്ഷരാദരം പുരസ്‌കാരം നൽകി ആദരിക്കുന്നു മാറഞ്ചേരി ഡിവിഷന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷനിലെ എഴുത്തുകാരെയും , മാധ്യമ പ്രവർത്തകരെയും അക്ഷരാദരം പുരസ്‌കാരം നൽകി ആദരിക്കുന്നു. ഡിസംബർ 23ന് നാല് മണിക്ക് വെളിയങ്കോട് എംടിഎം കോളേജിൽ വെച്ച് ഇ.ടി. സൈമൺ മാസ്റ്റർ എം.എൽ.എ അക്ഷരാദരം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്