ചിറക് വിദ്യാകേന്ദ്രം പദ്ധതിയുടെ ഔദ്യോഗിക വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ചിറക് വിദ്യാകേന്ദ്രം പദ്ധതിയുടെ ഔദ്യോഗിക വെബ് സൈറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.സിന്ധു ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്കിനു കീഴിലെ അഞ്ച് ഗ്രാമ പഞ്ചായത്തുകളിലെ  പട്ടികജാതി വിഭാഗത്തില്‍പ്പെട്ട  വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍  അന്വേഷകര്‍ക്കുമായി നടപ്പാക്കുന്ന പരിശീലന, സഹായ പദ്ധതിയാണ് ചിറക് വിദ്യാകേന്ദ്രം. ചിറകിന് കീഴില്‍ ഹെല്‍പ്പ്‌ഡെസ്‌ക്, വിവിധ അപേക്ഷകള്‍ അയക്കുന്നതിനുള്ള സംവിധാനം,  മത്സരപരീക്ഷാ പരിശീലനങ്ങള്‍, ശില്‍പശാലകള്‍, കരിയര്‍ കൗണ്‍സലിങ് തുടങ്ങിയവ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ബ്ലോക്കിന് കീഴിലെ ഹൈസ്‌കൂള്‍ മുതല്‍ മുകളിലേക്കുള്ള എല്ലാ വിദ്യാര്‍ത്ഥികളും  തൊഴിലന്വേഷകരുടെയും രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍മാരായ താജുന്നീസ, എ.എച്ച് റംഷീന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.അജയന്‍, വിവി കരുണാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്  https://forms.gle/xBhuz86TW8p4Pikj7

#360malayalam #360malayalamlive #latestnews #chirakvidhyakedram

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ചിറക് വിദ്യാകേന്ദ്രം പദ്ധതിയുടെ ഔദ്യോഗിക വെബ് സൈറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്ര...    Read More on: http://360malayalam.com/single-post.php?nid=6345
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ചിറക് വിദ്യാകേന്ദ്രം പദ്ധതിയുടെ ഔദ്യോഗിക വെബ് സൈറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്ര...    Read More on: http://360malayalam.com/single-post.php?nid=6345
ചിറക് വിദ്യാകേന്ദ്രം പദ്ധതിയുടെ ഔദ്യോഗിക വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ചിറക് വിദ്യാകേന്ദ്രം പദ്ധതിയുടെ ഔദ്യോഗിക വെബ് സൈറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.സിന്ധു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്കിനു കീഴിലെ അഞ്ച് ഗ്രാമ പഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കുമായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്