ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിന്റെ പുതിയ കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ആയുഷ് മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും വിവിധ പദ്ധതികളാണ് ഈ മേഖലയില്‍ നടപ്പിലാക്കുന്നതെന്നും ആയുഷ് മേഖലയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. മാറഞ്ചേരി ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ജീവിത ശൈലി രോഗങ്ങള്‍, ഗര്‍ഭകാല - പ്രസവ കാല ശ്രുശ്രൂഷ തുടങ്ങിയവയ്ക്ക് പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ അധ്യക്ഷനായ പി.നന്ദകുമാര്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു മുഖ്യാതിഥിയായി. 

മാറഞ്ചേരി ഗ്രാമപഞ്ചായത്തിന് വികസനത്തിന്റെ അംഗീകാരമായി ലഭിച്ച ദേശീയ അവാര്‍ഡ് തുക ഉപയോഗിച്ചാണ് ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിന് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പരിപാടിയില്‍ 2015 - 20 കാലയളവിലെ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളെ പി. നന്ദകുമാര്‍ എം.എല്‍ എ ആദരിച്ചു.

എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്‍.പി ഷിധി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സമീറ എളയടത്ത്, വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ്, ജില്ലാ പഞ്ചായത്ത് അംഗം എ.കെ സുബെര്‍, ഡി.എം.ഒ (ഐ എസ്. എം ) ഡോ. സ്റ്റെല്ല ഡേവിഡ്, ആയുഷ് മലപ്പുറം ഡി.പി എം ഡോ. എ എം കബീര്‍, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍  ഡോ. വി.എ അനൂബ്, മറ്റു ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിന്റെ പുതിയ കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്...    Read More on: http://360malayalam.com/single-post.php?nid=6337
മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിന്റെ പുതിയ കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്...    Read More on: http://360malayalam.com/single-post.php?nid=6337
ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിന്റെ പുതിയ കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ആയുഷ് മേഖലയ്ക്ക് പ്രത്യേക തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്