കേര കർഷകർക്ക് കൈത്താങ്ങായി പൊന്നാനി നഗരസഭ ജൈവ വള വിതരണം സംഘടിപ്പിച്ചു

പൊന്നാനി നഗരത്തിലെ നാളികേര ഉല്പാദനം വർധിപ്പിച്ച് കേര കർഷകർക്ക് ആശ്വാസമാകാൻ ജൈവ വള വിതരണവുമായി പൊന്നാനി നഗരസഭ. നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര തെങ്ങ്‌ കൃഷി വികസന പദ്ധതി പ്രകാരമുള്ള ജൈവവള വിതരണം സംഘടിപ്പിച്ചു. 80 ലക്ഷത്തിന്റെ പദ്ധതിയാണ് നഗരസഭ നടപ്പിലാക്കുന്നത്. കടല പിണ്ണാക്ക്, ബയോമിൽ, എല്ലുപ്പൊടി, വേപ്പിൻ പിണ്ണാക്ക്, ഇത്തൾ (കുമ്മായം) എന്നിവയാണ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്.


 ചന്തപ്പടി പൗലോസ് മില്ലിൽ വച്ച് നടന്ന വിതരണോദ്‌ഘാടനം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം നിർവഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർഴ്സൺ എം. ആബിദ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല, കൃഷി വർക്കിംഗ്‌ ഗ്രൂപ്പ്‌ ചെയർപേഴ്സൺ ഷാലി പ്രദീപ്, കൗൺസിലർമാരായ മിനി ജയപ്രകാശ്, ഫർഹാൻ ബിയ്യം, കവിത, എ. അബ്ദുൾ സലാം, അഗ്രികൾചർ ഫീൽഡ് ഓഫീസർ പ്രദീപ്, കൃഷി ഓഫീസർ സലിം, പൊന്നാനി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി. പി ഉമ്മർ, സേതുമാധവൻ തുടങ്ങിയവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരത്തിലെ നാളികേര ഉല്പാദനം വർധിപ്പിച്ച് കേര കർഷകർക്ക് ആശ്വാസമാകാൻ ജൈവ വള വിതരണവുമായി പൊന്നാനി നഗരസഭ. നഗരസഭയുടെ 2021-22 വാർഷ...    Read More on: http://360malayalam.com/single-post.php?nid=6333
പൊന്നാനി നഗരത്തിലെ നാളികേര ഉല്പാദനം വർധിപ്പിച്ച് കേര കർഷകർക്ക് ആശ്വാസമാകാൻ ജൈവ വള വിതരണവുമായി പൊന്നാനി നഗരസഭ. നഗരസഭയുടെ 2021-22 വാർഷ...    Read More on: http://360malayalam.com/single-post.php?nid=6333
കേര കർഷകർക്ക് കൈത്താങ്ങായി പൊന്നാനി നഗരസഭ ജൈവ വള വിതരണം സംഘടിപ്പിച്ചു പൊന്നാനി നഗരത്തിലെ നാളികേര ഉല്പാദനം വർധിപ്പിച്ച് കേര കർഷകർക്ക് ആശ്വാസമാകാൻ ജൈവ വള വിതരണവുമായി പൊന്നാനി നഗരസഭ. നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര തെങ്ങ്‌ കൃഷി വികസന പദ്ധതി പ്രകാരമുള്ള തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്