ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി തിരൂർ പൊന്നാനി താലൂക്കുകളിൽ 100 മെഡിക്കൽ ക്യാമ്പുകൾ നടത്തും

ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി മൂന്നാം വാർഷികത്തിന്റെ ഭാഗമായി തിരൂർ പൊന്നാനി താലൂക്കുകളിൽ 100 മെഡിക്കൽ ക്യാമ്പുകൾ നടത്തും. കോഴിക്കോട് മെഡിക്കൽ കോളേജുമായി സഹകരിച്ച് ജനുവരിയിൽ മെഡിക്കൽ എക്സിബിഷനും സംഘടിപ്പിപ്പിച്ചിട്ടുണ്ട് ജനുവരി 2 ന് ഞായർ 1000 പേർ പങ്കെടുക്കുന്ന തിരൂർ മുതൽ IMCH് വരെയുള്ള മാരത്തോണും ജനുവരി അവസാനം സംസ്ഥാന തലത്തിൽ സഹകരണ മേഖലയിൽ ആരോഗ്യ സേവനങ്ങളെക്കുറിച്ച് സെമിനാറും നടത്തും.


ആശുപത്രി ഷെയർ ഉടമകളുടെ ജനറൽ ബോഡി യോഗം 2021 ഡിസംബർ 31 ന് രാവിലെ 10 മണിക്ക് തിരൂർ ബിയാൻകോ കാസിലിൽ നടക്കും. 2021 ഡിസംബർ 25 മുതൽ 2022 ജനുവരി 25 വരെ രണ്ടാംഘട്ട ഷെയർ ക്വാൻ നടക്കും. UNITED INDIA INSURANCE കമ്പനിയുമായി സഹകരിച്ച് നാമമാത്രമായ പ്രീമിയം തുക സ്വീകരിച്ച 50000, ഒരുലക്ഷം, രണ്ടുലക്ഷം രൂപയുടെ ജനകീയ ഇൻഷുറൻസ് പദ്ധതികളുടെ രണ്ടാം ഘട്ട പോളിസി ചേർക്കലും ഈ കാലയളവിൽ നടക്കും.


MLA മാരുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് ഡയാലിസിസ് യൂണിറ്റിന് തറക്കല്ലിട്ടു. നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കും. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ കീഴിലുള്ള nabh അംഗീകാരം ലഭിച്ചതാണ് മൂന്നാം വാർഷികാഘോഷത്തിന്റെ ഏറ്റവും മികവാർന്ന അംഗീകാരം. നിലവിലുള്ള 22 മെഡിക്കൽ ഡിപ്പാർട്ട്മെന്റുകൾക്ക് പുറമേ, ഓങ്കോളജി, ഫിസിയോതെറാപ്പി വിഭാഗവും ICU വും ജനുവരിയിൽ ആരംഭിക്കും. ഓർത്തോ ഡിപാർട്മെന്റിന് കീഴിലുള്ള സ്പോർട്സ് മെഡിസിൻ വിഭാഗം കൂടുതൽ സൗകര്യങ്ങളോടെ വിപുലീകരിക്കും.


ആദ്യത്തെ ഇന്റർനാഷണൽ ചികിത്സക്ക് എത്തിയ ഒമാൻ സ്വദേശിനി മുട്ടുമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് മടങ്ങി. കാർഡിയോളജി ഡിപ്പാർട്മെന്റിൽ ആഞ്ജിയോ പ്ലാസ്റ്റി പേസ് മേക്കർ തുടങ്ങിയ സേവനങ്ങൾ നൽകിവരുന്നുണ്ട്.


ഷെയർ ഉടമകൾക്ക് ഫുൾബോഡി ചെക്കപ്പുകൾക്ക് 10% ഇളവും വാർഷികാഘോഷങ്ങളുടെ ഭാഗമായി നൽകി വരുന്നുണ്ട്. പാരാമെഡിക്കൽ കോഴ്സുകൾ ഈ അധ്യയന വർഷം ആരംഭിക്കും.

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉൾപ്പെടെ ആരംഭിച്ച അക്ഷരപ്പുരക്ക് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരം ലഭിച്ചു . IMCH ഓക്സിജൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ 13 മുതൽ 19 വരെ പ്രായമുള്ള കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുന്ന മാസിക കോഴ്സിന്റെ രണ്ടാം ബാച്ചിൽ ഉൾപ്പെട്ട 25 പേർക്ക് ജനുവരിയിൽ വിമാനയാത്രയും ഒരുക്കുന്നുണ്ട്.

#360malayalam #360malayalamlive #latestnews

ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി മൂന്നാം വാർഷികത്തിന്റെ ഭാഗമായി തിരൂർ പൊന്നാനി താലൂക്കുകളിൽ 100 മെഡിക്കൽ ക്യാമ്പുകൾ നടത്ത...    Read More on: http://360malayalam.com/single-post.php?nid=6327
ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി മൂന്നാം വാർഷികത്തിന്റെ ഭാഗമായി തിരൂർ പൊന്നാനി താലൂക്കുകളിൽ 100 മെഡിക്കൽ ക്യാമ്പുകൾ നടത്ത...    Read More on: http://360malayalam.com/single-post.php?nid=6327
ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി തിരൂർ പൊന്നാനി താലൂക്കുകളിൽ 100 മെഡിക്കൽ ക്യാമ്പുകൾ നടത്തും ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി മൂന്നാം വാർഷികത്തിന്റെ ഭാഗമായി തിരൂർ പൊന്നാനി താലൂക്കുകളിൽ 100 മെഡിക്കൽ ക്യാമ്പുകൾ നടത്തും. കോഴിക്കോട് മെഡിക്കൽ കോളേജുമായി സഹകരിച്ച് ജനുവരിയിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്