അയിലക്കാടും പൂക്കരത്തറയും കൊവിഡ് അതിതീവ്ര മേഖലകൾ;ജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ച് പോലീസ്

എടപ്പാൾ: കൊവിഡ് സമ്പർക്ക രോഗ വ്യാപനം എടപ്പാൾ വട്ടംകുളം പഞ്ചായത്തുകളിൽ അതിവേഗം പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യമായതിനാൽ പ്രദേശത്തെ മുഴുവൻ ജനങ്ങളും വളരെ അത്യാവശ്യ കാര്യത്തിനല്ലാതെ വീട്ടിൽ നിന്നും പുറത്തുപോകാൻ പാടുള്ളതല്ലന്ന് പോലീസ് അറിയിച്ചു.എടപ്പാൾ ഗ്രാമപഞ്ചായത്തിലെ  1,8,9,10,11,12,16,17,18,19 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണിലാണുള്ളത്. വട്ടംകുളം ഗ്രാമപഞ്ചായത്തിലേ12,13,14 വാർഡുകളും കണ്ടെയിൻമെൻ്റ് സോണിലാണുള്ളത്. ഈ  പ്രദേശങ്ങളിലുള്ള മുഴുവൻ ജനങ്ങളും  വ്യാപാര വാണിജ്യ  കച്ചവട സ്ഥാപനങ്ങളും  കോവിഡ് വ്യാപനം തടയുന്നതിനായി പോലീസുമായി സഹകരിക്കേണ്ടതും സഹായിക്കേണ്ടതുമാണന്ന് പോലീസ് അറിയിച്ചു.


പോലീസ് നൽകുന്ന അറിയിപ്പുകൾ

1) അയിലക്കാട് പൂക്കരത്തറ  പ്രദേശത്തു അതി തീവ്ര വ്യാപനം സംഭവിച്ചതിനാൽ ഇവിടെത്തെ ജനങ്ങളും കച്ചവടക്കാരും അതീവ ശ്രദ്ധ പാലിക്കേണ്ടതാണ്


2) രോഗ സംശയം ഉള്ളവർ ഉടൻ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്


3) പ്രദേശത്തു അത്യാവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ മെഡിക്കൽഷോപ്സ്  മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ


4) ഏഴു മണി മുതൽ 2മണിവരെ മാത്രമേ പ്രവർത്തിക്കാൻ  അനുമതിയുള്ളു


5) അയിലക്കാട് അയ്യപ്പൻകാവ് റോഡ്  കോട്ടമുക്ക് റോഡ്, തലമുണ്ട റോഡ്, സ്കൂൾ റോഡ്, പള്ളി റോഡ്,ക്യാമ്പ് ആൻഡ് എം   റോഡ്,  ആളം  റോഡ് ,പൂക്കത്തറ  കോലൊളമ്പ് റോഡ് എന്നിവ  പൂർണമായും അടച്ചിടുന്നതാണ്.


6) മെഡിക്കൽ എമർജൻസി മാത്രമേ ഈ റോഡിൽ അനുവദിക്കുകയുള്ളു


7 ) എടപ്പാൾ വെങ്ങിണിക്കര  ശുകപുരം ഹോസ്പിറ്റൽ റോഡ്  നേതാജി റോഡ്,എലെക്ട്രിസിറ്റി റോഡ്  വള്ളത്തോൾ കോളേജ് റോഡ്, എടപ്പാൾ സ്കൂൾ ബൈപാസ് റോഡ്, അംശകച്ചേരി റോഡ് , പഞ്ചായത്തുറോഡ് ,എടപ്പാൾ ബൈപാസ് സ്കൂൾ റോഡ്, അണ്ണക്കമ്പാട്   റോഡ്  ശുകപുരം ടെമ്പിൾ റോഡ് എന്നിവപൂർണമായും അടച്ചിടും


 8) നടുവട്ടം - കൂനംമൂച്ചി റോഡ്  അടക്കും


9) ജനങ്ങൾ സാധനങ്ങൾ വാങ്ങുന്നതിനായി അനാവശ്യമായി പുറത്തു വരാൻ പാടില്ല

  

10) വാട്സാപ് വഴി ആവശ്യവസ്തുക്കൾ ഓർഡർ  കൊടുത്തു വാങ്ങാവുന്നതാണ്


11) ഹോട്ടലുകളിൽ  പാർസൽ സർവീസ് മാത്രമേ നടത്താൻ പാടുള്ളൂ


12) മൽസ്യം മാംസം കച്ചവടം അനുവദിക്കുന്നതല്ല


13) വഴിയോര കച്ചവടം നിരോധിച്ചിരിക്കുന്നു


14) അവശ്യ സെർവിസിനല്ലാതെ പോലീസ് കെട്ടിയ ബാരിക്കേഡുകൾ പൊളിച്ചാൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്


 15) പ്രൈമറി, സെക്കൻ്ററി കോൺടാക്ട് ഉള്ളവർ 

 നിർബന്ധമായും നിരീക്ഷണത്തിൽ  പാലിക്കേണ്ടതാണ്


16) പള്ളികളിൽ നമസ്‍കാരം അനുവദിക്കുന്നതല്ല


17) അമ്പലങ്ങളിൽ ആളുകൾ കൂട്ടമായി എത്തി വഴിപാടുകൾ നടത്താൻ അനുവദിക്കുന്നതല്ല

 

18) വിവാഹം  വിനോദം എന്നിവ ഇ കാലയളവിൽ  ഒഴിവാക്കേണ്ടതാണ്


19) മരണ ചടങ്ങുകളിൽ  20കൂടുതലാളുകൾ പങ്കെടുക്കാൻ പാടില്ല


21) വിവാഹത്തിന്  ജില്ലാ  മജിസ്‌ട്രേറ്റിന്റെ മുൻ‌കൂർ അനുമതിവാങ്ങേണ്ടതാണ്


22) ടാക്സി ഓട്ടോ ബസ്  സർവിസുകൾ അനുവദിക്കുന്നതല്ല


23) ട്രോമ കെയർ,  പോലീസ് സന്നദ്ധ വാർഡന്മാർ ഡോക്ടർ  ആരോഗ്യപ്രവർത്തകർ ജനപ്രതിനിധികൾ  മറ്റു വകുപ്പ് ഉദ്യോഗസ്ഥർ , പഞ്ചായത്തു ജീവനക്കാർ  എന്നിവർ അവരവരുടെ ഐഡി  കാർഡ്  പോലീസ് ഡ്യൂട്ടിക്കിടയിൽ ചോദിച്ചാൽ കാണിക്കേണ്ടതാണ്


 24) അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുത്തു കേസ് രജിസ്റ്റർ ചെയ്തു കോടതിയിൽ സമർപ്പിക്കുന്നതാണ്*

#360malayalam #360malayalamlive #latestnews

എടപ്പാൾ: കൊവിഡ് സമ്പർക്ക രോഗ വ്യാപനം എടപ്പാൾ വട്ടംകുളം പഞ്ചായത്തുകളിൽ അതിവേഗം പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യമായതിനാൽ പ്രദേശത...    Read More on: http://360malayalam.com/single-post.php?nid=631
എടപ്പാൾ: കൊവിഡ് സമ്പർക്ക രോഗ വ്യാപനം എടപ്പാൾ വട്ടംകുളം പഞ്ചായത്തുകളിൽ അതിവേഗം പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യമായതിനാൽ പ്രദേശത...    Read More on: http://360malayalam.com/single-post.php?nid=631
അയിലക്കാടും പൂക്കരത്തറയും കൊവിഡ് അതിതീവ്ര മേഖലകൾ;ജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ച് പോലീസ് എടപ്പാൾ: കൊവിഡ് സമ്പർക്ക രോഗ വ്യാപനം എടപ്പാൾ വട്ടംകുളം പഞ്ചായത്തുകളിൽ അതിവേഗം പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യമായതിനാൽ പ്രദേശത്തെ മുഴുവൻ ജനങ്ങളും വളരെ അത്യാവശ്യ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്