പിഎച്ച്.ഡി. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാലയില്‍ വിവിധ സ്‌കൂളുകളില്‍ 2021-22 അദ്ധ്യയനവര്‍ഷം ആരംഭിക്കുന്ന പൂര്‍ണ/ഭാഗിക സമയ പിഎച്ച്.ഡി. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.  വിവിധ സ്‌കൂളുകളിലായി 21 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഭാഷാശാസ്ത്രം-മൂന്ന്, മലയാളം(സാഹിത്യപഠനം)-രണ്ട്, മലയാളം (സംസ്‌കാരപൈതൃകപഠനം) -നാല്, ജേണലിസം & മാസ് കമ്മ്യൂണിക്കേഷന്‍സ്-ഒന്ന്, പരിസ്ഥിതിപഠനം-രണ്ട്, വികസനപഠനം-രണ്ട്, ചരിത്രപഠനം- ഒന്ന്, സോഷ്യോളജി- ഒന്ന്, ചലച്ചിത്രപഠനം-രണ്ട്, വിവര്‍ത്തനം - താരതമ്യപഠനം- മൂന്ന്. അപേക്ഷകര്‍ ബിരുദാനന്തരബിരുദ തലത്തില്‍ 55% മാര്‍ക്ക് നേടിയിരിക്കണം. ഒ.ബി.സി./പട്ടികജാതി/പട്ടികവര്‍ഗ/ഭിന്നശേഷി വിഭാഗങ്ങളിലുള്ളവര്‍ക്ക് 50% മാര്‍ക്ക് മതിയാകും. ഗ്രേസ് മാര്‍ക്കുകള്‍ ഒന്നും തന്നെ പരിഗണിക്കുന്നതല്ല. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ ഓണ്‍ലൈന്‍/തപാല്‍ മുഖാന്തിരമോ സര്‍വകലാശാലയില്‍ 2022 ജനുവരി നാലിന്് വൈകീട്ട് അഞ്ചിനകം ലഭിക്കണം. പ്രവേശന പരീക്ഷ 2022 ജനുവരി 15ന്  രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ സര്‍വകലാശാല അക്ഷരം കാമ്പസില്‍ വെച്ച് നടക്കും. വിശദമായ വിജ്ഞാപനത്തിനും  കൂടുതല്‍ വിവരങ്ങള്‍ക്ക് www.malayalamuniversity.edu.in

#360malayalam #360malayalamlive #latestnews #phd

തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാലയില്‍ വിവിധ സ്‌കൂളുകളില്‍ 2021-22 അദ്ധ്യയനവര്‍ഷം ആരംഭിക്കുന്ന പൂര്‍ണ/ഭാഗിക സമയ പിഎച്ച്.ഡ...    Read More on: http://360malayalam.com/single-post.php?nid=6309
തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാലയില്‍ വിവിധ സ്‌കൂളുകളില്‍ 2021-22 അദ്ധ്യയനവര്‍ഷം ആരംഭിക്കുന്ന പൂര്‍ണ/ഭാഗിക സമയ പിഎച്ച്.ഡ...    Read More on: http://360malayalam.com/single-post.php?nid=6309
പിഎച്ച്.ഡി. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാലയില്‍ വിവിധ സ്‌കൂളുകളില്‍ 2021-22 അദ്ധ്യയനവര്‍ഷം ആരംഭിക്കുന്ന പൂര്‍ണ/ഭാഗിക സമയ പിഎച്ച്.ഡി. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. വിവിധ സ്‌കൂളുകളിലായി 21 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്