അതിദരിദ്രരെ കണ്ടെത്തൽ: വാർഡുതല ഫോക്കസ് ഗ്രൂപ്പ്‌ ചർച്ചകൾക്ക് തുടക്കമായി

പൊന്നാനി നഗരസഭയിൽ അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായി വാർഡ് തല ജനകീയ സമിതി - ഫോക്കസ്സ് ഗ്രൂപ്പ് ചർച്ചകൾക്ക് തുടക്കമായി. നഗരസഭാ തല ഉദ്ഘാടനം വാർഡ് 23 ലെ കറുകത്തിരുത്തി മദ്രസ്സയിൽ വെച്ച് നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു.


സമൂഹത്തിലെ അതിതീവ്ര ദരിദ്ര വിഭാഗത്തിലുള്ള കുടുംബങ്ങളെ കണ്ടെത്തി ഓരോ കുടുംബത്തിനും ആവശ്യമായ അതിജീവന പദ്ധതികൾ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണിത്. അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ  അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള വിപുലമായ ഒരു കർമ്മ പരിപാടിയാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്.  ജനപ്രതിനിധികൾ, ഉദ്യാഗസ്ഥർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണം ഉറപ്പു വരുത്തി ജനകീയ പങ്കാളിത്തത്തോടു കൂടിയാണ് കണ്ടെത്തൽ പ്രക്രിയ നടത്തുന്നത്. ഇതിനായി സംസ്ഥാന, ജില്ലാ, തദ്ദേശ സ്വയംഭരണ സ്ഥാപന തല, വാർഡ് തല ജനകീയ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള വാർഡ് തലത്തിൽ 2-3 തലങ്ങളിലായുള്ള ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾക്കാണ് തുടക്കമായത്. ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിലൂടെ രൂപമെടുത്ത അർഹരുടെ പട്ടികകൾ വാർഡ് തലത്തിൽ ക്രോഡീകരിച്ച് അതിൽ ഉൾക്കൊള്ളുന്ന വീടുകളിൽ മൊബൈൽ ആപ്പ് ഉപയോഗിച്ചുള്ള വിവര ശേഖരണവും നടക്കും.


വാർഡ് 23 ൽ ചേർന്ന ജനകീയ സമിതി - ഫോക്കസ് ഗ്രൂപ്പ്‌ ചർച്ചകളുടെ നഗരസഭാ തല ഉദ്ഘാടനം  ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ച ചടങ്ങിന് വാർഡ് കൗൺസിലർ ബിൻസി ഭാസ്കർ സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ വി.പി പ്രബീഷ്, ഇക്ബാൽ മഞ്ചേരി, കില ഫാക്വൽറ്റികളായ സി.പി മുഹമ്മദ് കുഞ്ഞി എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭയിൽ അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായി വാർഡ് തല ജനകീയ സമിതി - ഫോക്കസ്സ് ഗ്രൂപ്പ് ചർച്ചകൾക്ക് തുടക്കമായി. ന...    Read More on: http://360malayalam.com/single-post.php?nid=6292
പൊന്നാനി നഗരസഭയിൽ അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായി വാർഡ് തല ജനകീയ സമിതി - ഫോക്കസ്സ് ഗ്രൂപ്പ് ചർച്ചകൾക്ക് തുടക്കമായി. ന...    Read More on: http://360malayalam.com/single-post.php?nid=6292
അതിദരിദ്രരെ കണ്ടെത്തൽ: വാർഡുതല ഫോക്കസ് ഗ്രൂപ്പ്‌ ചർച്ചകൾക്ക് തുടക്കമായി പൊന്നാനി നഗരസഭയിൽ അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായി വാർഡ് തല ജനകീയ സമിതി - ഫോക്കസ്സ് ഗ്രൂപ്പ് ചർച്ചകൾക്ക് തുടക്കമായി. നഗരസഭാ തല ഉദ്ഘാടനം വാർഡ് 23 ലെ കറുകത്തിരുത്തി മദ്രസ്സയിൽ വെച്ച് നഗരസഭാ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്