ജങ്കാർ സർവീസ് ബുധനാഴ്ച മുതൽ പുനരാരംഭിക്കും; പോർട്ട് കൺസർവേറ്റർ ഫിറ്റ്നസ് ഉദ്യോഗസ്ഥർ അടിയന്തിര പരിശോധന നടത്തി

പൊന്നാനി ജങ്കാർ സർവീസ് സുരക്ഷ സംബന്ധിച്ച ആശങ്കകളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് പോർട്ട് കൺസർവേറ്റർ ഫിറ്റ്നസ് ഉദ്യോഗസ്ഥർ അടിയന്തിര പരിശോധന നടത്തി. കഴിഞ്ഞ ദിവസം നാഗരാസഭാ ചെയർമാൻ വിളിച്ചു ചേർത്ത അടിയന്തിര യോഗ തീരുമാനത്തെ തുടർന്നാണ് പരിശോധന. പരിശോധനയിൽ ജങ്കാറിന് ആവശ്യമായ സുരക്ഷാ രേഖകളും പെർമിറ്റും ഉണ്ടെന്ന് കണ്ടെത്തി. പെർമിറ്റ്‌ കാലാവധി 2022 മാർച്ച്‌ 31 വരെയുള്ള സാഹചര്യത്തിൽ ബുധനാഴ്ച മുതൽ സർവീസ് പുനരാഭിക്കും. 


പൊന്നാനി നിന്നും പടിഞ്ഞാറെക്കരയിലേക്കും തിരിച്ചും സർവീസ് നടത്തുന്ന ജങ്കാറിന് കഴിഞ്ഞ ദിവസം യന്ത്ര തകരാറ് സംഭവിച്ചിരുന്നു. മാത്രമല്ല അനുവദീയമായതിനേക്കാൾ കൂടുതൽ യാത്രക്കാരെ കൂട്ടിയാണ് സർവീസ് നടത്തുന്നതെന്ന പരാതിയും ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം നഗരസഭാ ചെയർമാൻ ബന്ധപ്പെട്ടവരുടെ അടിയന്തിര യോഗം വിളിച്ചു ചേർത്തു.  തീരുമാനപ്രകാരം നടന്ന പരിശോധനയ്ക്ക് ശേഷം കരരുകാരനെ വിളിച്ചുവരുത്തി നഗരസഭാ ചെയർമാൻ സുരക്ഷാ സംബന്ധിച്ച നിർദേശം നൽകി. കൂടാതെ അനുവദീയമായ രീതിയിലുള്ള 59 യാത്രക്കാരും 22 ടൺ ഭാരവും കർശനമായി പാലിക്കുന്നതിനും കർശന നിർദേശം നൽകി.

നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം, വൈസ് ചെയർപേഴ്സൺ ബിന്ദുസിദ്ധാർത്ഥൻ എന്നിവർ കോഴിക്കോട് പോർട്ട് കൺസർവേറ്റർ ഫിറ്റ്നസ് ഉദ്യോഗസ്ഥരുടെ കൂടെ അനുഗമിച്ചു.

#360malayalam #360malayalamlive #latestnews

പൊന്നാനി ജങ്കാർ സർവീസ് സുരക്ഷ സംബന്ധിച്ച ആശങ്കകളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് പോർട്ട് കൺസർവേറ്റർ ഫിറ്റ്നസ് ഉദ്യോഗസ്ഥർ അടിയന്ത...    Read More on: http://360malayalam.com/single-post.php?nid=6291
പൊന്നാനി ജങ്കാർ സർവീസ് സുരക്ഷ സംബന്ധിച്ച ആശങ്കകളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് പോർട്ട് കൺസർവേറ്റർ ഫിറ്റ്നസ് ഉദ്യോഗസ്ഥർ അടിയന്ത...    Read More on: http://360malayalam.com/single-post.php?nid=6291
ജങ്കാർ സർവീസ് ബുധനാഴ്ച മുതൽ പുനരാരംഭിക്കും; പോർട്ട് കൺസർവേറ്റർ ഫിറ്റ്നസ് ഉദ്യോഗസ്ഥർ അടിയന്തിര പരിശോധന നടത്തി പൊന്നാനി ജങ്കാർ സർവീസ് സുരക്ഷ സംബന്ധിച്ച ആശങ്കകളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് പോർട്ട് കൺസർവേറ്റർ ഫിറ്റ്നസ് ഉദ്യോഗസ്ഥർ അടിയന്തിര പരിശോധന നടത്തി. കഴിഞ്ഞ ദിവസം നാഗരാസഭാ ചെയർമാൻ വിളിച്ചു ചേർത്ത അടിയന്തിര യോഗ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്