അതിദരിദ്രരെ കണ്ടെത്തൽ; എന്യൂമറേറ്റർമാർക്കുള്ള ഏകദിന പരിശീലനം സംഘടിപ്പിച്ചു

സമൂഹത്തിലെ അതിതീവ്ര ദരിദ്ര വിഭാഗത്തിലുള്ള കുടുംബങ്ങളെ കണ്ടെത്തി ഓരോ കുടുംബത്തിനും ആവശ്യമായ അതിജീവന പദ്ധതികൾ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ നാലാംഘട്ട പരിശീലനം പൊന്നാനി നഗരസഭയിൽ സംഘടിപ്പിച്ചു. പൊന്നാനി നഗരസഭയിലെ മുഴുവൻ വാർഡുകളിലെയും പദ്ധതിക്കായി തിരഞ്ഞെടുത്ത എന്യൂമറേറ്റർമാർക്കുള്ള ഏകദിന  പരിശീലനമാണ് കിലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. പരിശീലനം ലഭിച്ച എന്യൂമറേറ്റർമാരാണ് വാർഡുകളിൽ നിന്നും അതിദരിദ്രരെ മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ കണ്ടെത്തുന്നത്.


അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ  അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള വിപുലമായ ഒരു കർമ്മ പരിപാടിയാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. 

ആരാലും കണ്ടെത്താതെ, അതിജീവന ശേഷിയില്ലാതെ  ഒറ്റപ്പെട്ടു കഴിയുന്ന നിരാലംബരായ അതിദരിദ്രരെ കണ്ടെത്തി പരിരക്ഷിക്കുന്നതിന് സമയബന്ധിതമായ തീരുമാനങ്ങളും, നടപ്പിൽ വരുത്തൽ പദ്ധതികളും ആവിഷ്കരിക്കുന്നതിൻ്റെ ഭാഗമായാണ് പരിശീലനം. ജനപ്രതിനിധികൾ, ഉദ്യാഗസ്ഥർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണം ഉറപ്പു വരുത്തി ജനകീയ പങ്കാളിത്തത്തോടു കൂടിയാണ് കണ്ടെത്തൽ പ്രക്രിയ നടത്തുന്നത്. ഇതിനായി സംസ്ഥാന, ജില്ലാ, തദ്ദേശ സ്വയംഭരണ സ്ഥാപന തല, വാർഡ് തല ജനകീയ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. വാർഡ് തലത്തിൽ 2-3 തലങ്ങളിലായുള്ള ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും സംഘടിപ്പിക്കും. ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിലൂടെ രൂപമെടുത്ത അർഹരുടെ പട്ടികകൾ വാർഡ് തലത്തിൽ ക്രോഡീകരിച്ച് അതിൽ ഉൾക്കൊള്ളുന്ന വീടുകളിൽ മൊബൈൽ ആപ്പ് ഉപയോഗിച്ചുള്ള വിവര ശേഖരണവും നടക്കും. ഇത്തരത്തിൽ വിവര ശേഖരണത്തിനായാണ് വാർഡുതല എന്യൂമറേറ്റർമാർക്കുള്ള ഏകദിന  പരിശീലനം സംഘടിപ്പിച്ചത്.


ആനപ്പടി നുഫയ്യിസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിശീലന പരിപാടി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ചു ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷയായ ഷീനാസുദേശൻ,  കൗൺസിലർമാരായ നിഷാദ്, വെള്ളാനി അശോകൻ, മഞ്ചേരി ഇക്ബാൽ, ഷാലിപ്രദീപ്, ഫർഹാൻ, ഷഹീറാബി, എന്നിവർ സംബന്ധിച്ചു.  കില ഫാക്വൽറ്റികളായ സി.പി മുഹമ്മദ് കുഞ്ഞി, അഡ്വ. ബിൻസി ഭാസ്കർ, പ്രൊഫ.ഇമ്പിച്ചിക്കോയ തങ്ങൾ, ടെക്നിക്കൽ ഓഫീസർ ഗീതു, അസിസ്റ്റന്റ് പ്രവീൺ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews

സമൂഹത്തിലെ അതിതീവ്ര ദരിദ്ര വിഭാഗത്തിലുള്ള കുടുംബങ്ങളെ കണ്ടെത്തി ഓരോ കുടുംബത്തിനും ആവശ്യമായ അതിജീവന പദ്ധതികൾ തയ്യാറാക്കുക എന്...    Read More on: http://360malayalam.com/single-post.php?nid=6279
സമൂഹത്തിലെ അതിതീവ്ര ദരിദ്ര വിഭാഗത്തിലുള്ള കുടുംബങ്ങളെ കണ്ടെത്തി ഓരോ കുടുംബത്തിനും ആവശ്യമായ അതിജീവന പദ്ധതികൾ തയ്യാറാക്കുക എന്...    Read More on: http://360malayalam.com/single-post.php?nid=6279
അതിദരിദ്രരെ കണ്ടെത്തൽ; എന്യൂമറേറ്റർമാർക്കുള്ള ഏകദിന പരിശീലനം സംഘടിപ്പിച്ചു സമൂഹത്തിലെ അതിതീവ്ര ദരിദ്ര വിഭാഗത്തിലുള്ള കുടുംബങ്ങളെ കണ്ടെത്തി ഓരോ കുടുംബത്തിനും ആവശ്യമായ അതിജീവന പദ്ധതികൾ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ നാലാംഘട്ട തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്