അന്താരാഷ്ട്ര ഭിന്നശേഷി ദിനചാരണം വിപുലമായി ആചാരിച്ചു

ലോക ഭിന്നശേഷി ദിനത്തിൽ വിപുലമായ പരിപാടികളോടെ പൊന്നാനി നഗരസഭ ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ. മാറ്റി നിർത്തേണ്ടവരല്ല കൂടെ ചേർക്കേണ്ടവരാണെന്ന ഓർപ്പെടുത്തലുമായി ആടിയും പാടിയും ഭിന്നശേഷി ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി ഭിന്നശേഷി വിദ്യാർത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. തുടർന്ന് കുട്ടികളോടൊപ്പം യാസ്പോ  പൊറൂക്കരയുടെ നേതൃത്വത്തിൽ "പാട്ടും കൂട്ടും " കലാപരിപടികളും നടന്നു.


കോവിഡിന് ശേഷം കഴിഞ്ഞ മാസമായിരുന്നു സെന്റർ തുറന്നു പ്രവർത്തനം ആരംഭിച്ചത്. നിലവിൽ 106 പേരാണ് നഗരസഭാ ബഡ്സ് സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിൽ അമ്പതോളം പേരാണ് സ്ഥിരമായി സെന്ററിൽ വരുന്നത്. ബഡ്സ് സെൻ്ററിലെ ഭിന്നശേഷിക്കാരുടെ അതിജീവനവും ഉപജീവനവും ലക്ഷ്യമിട്ട്  ബഡ്സ് എന്ന പേരിൽ ക്ലീനിംഗ് ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിപണനം നടത്തുന്നുമുണ്ട്. 


പരിപാടി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ബിന്ദുസിദ്ധാർത്ഥൻ, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീന സുദേശൻ, കൌൺസിലർമാരായ ഇക്ബാൽ മഞ്ചേരി, ഷാഫി, പി.ടി.എ ഭാരവാഹികളായ റഷീദ് മർവ, മുരളി വിരിത്തറയിൽ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ബാലമണി സ്വാഗതവും, അധ്യാപിക നിത്യ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews #covid

ലോക ഭിന്നശേഷി ദിനത്തിൽ വിപുലമായ പരിപാടികളോടെ പൊന്നാനി നഗരസഭ ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ. മാറ്റി നിർത്തേണ്ടവരല്ല കൂടെ ചേർക്കേണ്...    Read More on: http://360malayalam.com/single-post.php?nid=6278
ലോക ഭിന്നശേഷി ദിനത്തിൽ വിപുലമായ പരിപാടികളോടെ പൊന്നാനി നഗരസഭ ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ. മാറ്റി നിർത്തേണ്ടവരല്ല കൂടെ ചേർക്കേണ്...    Read More on: http://360malayalam.com/single-post.php?nid=6278
അന്താരാഷ്ട്ര ഭിന്നശേഷി ദിനചാരണം വിപുലമായി ആചാരിച്ചു ലോക ഭിന്നശേഷി ദിനത്തിൽ വിപുലമായ പരിപാടികളോടെ പൊന്നാനി നഗരസഭ ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ. മാറ്റി നിർത്തേണ്ടവരല്ല കൂടെ ചേർക്കേണ്ടവരാണെന്ന ഓർപ്പെടുത്തലുമായി ആടിയും പാടിയും ഭിന്നശേഷി ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്