ജൈവ വൈവിധ്യ പാർക്കിൻ്റെ നിർമാണ ഉദ്ഘാടനം നടന്നു

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ ധനസഹായത്തോടെ പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിൽ നിർമ്മിക്കുന്ന ജൈവ വൈവിധ്യ പാർക്കിൻ്റെ നിർമാണ ഉദ്ഘാടനം പൊന്നാനി പി.നന്ദകുമാർ എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ മുസ്തഫ അധ്യക്ഷയായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ഇ. സിന്ധു മുഖ്യാതിഥിയായി . വാർഡ് മെമ്പർ അക്ബർ പൂച്ചങ്കര സ്വാഗതം പറഞ്ഞു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമീണതയുടെ പച്ചപ്പ് വീണ്ടെടുക്കേണ്ടതിനെ കുറിച്ചു നാടിൻ്റെ ജീവൻ രേഖകളായതോടുകൾ സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് എം.എൽ.എ സംസാരിച്ചു. ജൈവവൈവിധ്യ ബോർഡ് പ്രതിനിധി  ഹൈദ്രോസ് കുട്ടി പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി വി.ജയരാജൻ, ബി.എം.സി കൺവീനർ എം. സുനിൽ എന്നിവർ സംസാരിച്ചു. മലപ്പുറം ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളിൽ ആദ്യമായി ആരംഭിക്കുന്ന ജൈവവൈവിധ്യ പാർക്കിൻ്റെ നിർമാണ ചുമതല കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പഴശ്ശി ഇക്കോ ടൂറിസം സൊസൈറ്റിക്കാണ്.

#360malayalam #360malayalamlive #latestnews #maranchery

കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിൻ്റെ ധനസഹായത്തോടെ പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിൽ നിർമ്മിക്കുന്ന ജൈവ വൈവിധ്യ പാർക്കിൻ്റെ നിർമ...    Read More on: http://360malayalam.com/single-post.php?nid=6275
കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിൻ്റെ ധനസഹായത്തോടെ പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിൽ നിർമ്മിക്കുന്ന ജൈവ വൈവിധ്യ പാർക്കിൻ്റെ നിർമ...    Read More on: http://360malayalam.com/single-post.php?nid=6275
ജൈവ വൈവിധ്യ പാർക്കിൻ്റെ നിർമാണ ഉദ്ഘാടനം നടന്നു കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിൻ്റെ ധനസഹായത്തോടെ പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിൽ നിർമ്മിക്കുന്ന ജൈവ വൈവിധ്യ പാർക്കിൻ്റെ നിർമാണ ഉദ്ഘാടനം പൊന്നാനി പി.നന്ദകുമാർ എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്