സാക്ഷരതാമിഷന്റെ 'പഠ്ന ലിഖ്ന അഭിയാൻ' നടത്തിപ്പിനായി പൊന്നാനിയിൽ സംഘാടകസമിതി രൂപീകരിച്ചു

വിവിധ കാരണങ്ങളാൽ സമൂഹത്തിൽ അവശേഷിക്കുന്ന നിരക്ഷരെ ജനകീയ പങ്കാളിതത്തോടെ കണ്ടെത്തി സാക്ഷരാക്കുന്ന 'പഠ്ന ലിഖ്ന അഭിയാൻ' പരിപാടിയുടെ നഗരസഭതല സംഘാടക സമിതി രൂപീകരിച്ചു. വാർഡുതലങ്ങളിൽ നിരക്ഷരരെ കണ്ടെത്തി 2022 മാർച്ച് 31നകം സാക്ഷരരാക്കുക എന്ന ലക്ഷ്യവുമായി സാക്ഷരതാമിഷൻ നടപ്പിലാക്കുന്നതാണ് 'പഠ്ന ലിഖ്ന അഭിയാൻ'. അത്തരത്തിൽ കണ്ടെത്തുന്നവരെ ഉൾപ്പെടുത്തി ഡിസംബർ ഏഴിന് ക്ലാസുകൾ ആരംഭിക്കും. മാർച്ച് 27ന് മികവുത്സവം എന്ന രീതിയിലാണ് പരീക്ഷ നടത്തുന്നത്. ദൈനംദിന അടിയന്തര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി നഗരസഭ തല കോർ ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്.


പദ്ധതിയുടെ ഭാഗമായി പൊന്നാനി നഗരസഭയുടെ ആഭിമുഖ്യത്തിൽ ഏ.വി ഹൈസ്കൂളിൽ നടന്ന സംഘാടക സമിതി യോഗം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം  ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി.മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, കൗൺസിലർമാരായ ഫർഹാൻ ബിയ്യം, വി.പി സുരേഷ്, സാക്ഷത പ്രേരക് ഷീജ,  വി.വി രാമകൃഷ്ണൻ  എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാനായി നഗരസഭ ചെയർമാനേയും, കൺവീനറായി  നഗരസഭ സെക്രട്ടറിയേയും, തെരഞ്ഞെടുത്തു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടന ഭാരവാഹികൾ, യു.ആർ.സി പ്രതിനിധി, എസ്.സി പ്രമോട്ടർമാർ, കുടുംബശ്രീ, സി.ഡി.എസ്  പ്രതിനിധികൾ എന്നിവരും സംഘാടക സമിതി അംഗങ്ങളാണ്.

#360malayalam #360malayalamlive #latestnews

വിവിധ കാരണങ്ങളാൽ സമൂഹത്തിൽ അവശേഷിക്കുന്ന നിരക്ഷരെ ജനകീയ പങ്കാളിതത്തോടെ കണ്ടെത്തി സാക്ഷരാക്കുന്ന 'പഠ്ന ലിഖ്ന അഭിയാൻ' പരിപാടിയുട...    Read More on: http://360malayalam.com/single-post.php?nid=6272
വിവിധ കാരണങ്ങളാൽ സമൂഹത്തിൽ അവശേഷിക്കുന്ന നിരക്ഷരെ ജനകീയ പങ്കാളിതത്തോടെ കണ്ടെത്തി സാക്ഷരാക്കുന്ന 'പഠ്ന ലിഖ്ന അഭിയാൻ' പരിപാടിയുട...    Read More on: http://360malayalam.com/single-post.php?nid=6272
സാക്ഷരതാമിഷന്റെ 'പഠ്ന ലിഖ്ന അഭിയാൻ' നടത്തിപ്പിനായി പൊന്നാനിയിൽ സംഘാടകസമിതി രൂപീകരിച്ചു വിവിധ കാരണങ്ങളാൽ സമൂഹത്തിൽ അവശേഷിക്കുന്ന നിരക്ഷരെ ജനകീയ പങ്കാളിതത്തോടെ കണ്ടെത്തി സാക്ഷരാക്കുന്ന 'പഠ്ന ലിഖ്ന അഭിയാൻ' പരിപാടിയുടെ നഗരസഭതല സംഘാടക സമിതി രൂപീകരിച്ചു. വാർഡുതലങ്ങളിൽ നിരക്ഷരരെ കണ്ടെത്തി 2022 മാർച്ച് 31നകം സാക്ഷരരാക്കുക എന്ന ലക്ഷ്യവുമായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്