നഗര ദാരിദ്ര ലഘൂകരണ പദ്ധതി ; പൊന്നാനി നഗരസഭയിൽ കുടുംബശ്രീ വാർഡുതല ഭാരവാഹികൾക്ക് പരിശീലനം സംഘടിപ്പിച്ചു

നഗര ദാരിദ്ര ലഘൂകരണ പദ്ധതിയുടെ (യു.പി.ആർ.പി) ഭാഗമായി പൊന്നാനി നഗരസഭയിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. കുടുംബശ്രീ വാർഡുതല എഡിഎസ് ഭരണ സമിതി അംഗങ്ങൾക്കയാണ് പരിശീലനം സംഘടിപ്പിച്ചത്. ഓരോ ഗ്രാമങ്ങളിലെയും സാധാരണക്കാരിൽ സാധാരണക്കാരായവരുടെ അതിജീവന ആവശ്യങ്ങൾ മനസിലാക്കികൊണ്ട് അയൽക്കൂട്ടം മുതൽ അധിസൂക്ഷ്മ തലത്തിൽ വിവരശേഖണം നടത്തി തയ്യാറാക്കുന്ന പ്ലാനാണ് ഗ്രാമ ദരിദ്ര ലഘുകരണ പദ്ധതി. നാടിൻ്റെ സമഗ്ര വികസനത്തിനായി കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ഒരു കർമ്മപദ്ധതി ആസൂത്രണ പ്രക്രിയയാണ് യു.പി.ആർ.പി. പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ, പ്ലാൻ തയ്യാറാക്കുന്നതിൻ്റെ വിവിധ ഘട്ടങ്ങൾ, നഗര സഭാ പ്ലാനുമായി സംയോജിപ്പിക്കേണ്ടതിൻ്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളിലാണ് ജനപ്രതിനിധികൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പരിശീലനം നൽകിയത്. 

പദ്ധതി പ്രകാരം തയ്യാറാക്കിയ പ്ലാൻ നഗരസഭയുടെ പദ്ധതിയുമായി ഏകോപിപ്പിക്കുമ്പോഴാണ് പദ്ധതിയുടെ ലക്ഷ്യം പൂർത്തിയാകുന്നത്. 


പൊന്നാനി നഗരസഭാ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിശീലന പരിപാടി ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസണൽ  ഷീനാസുദേശൻ, കൗൺസിലർമാരായ വി.പി പ്രബീഷ്, ഷാലി പ്രദീപ്, നസീമ, നിഷാദ്, സീനത്ത്, ഷാഫി, സിഡിഎസ് ചെയര്പേഴ്സന്മാരായ സി. കെ മിനി, ബുഷ്‌റ, സി. ഒ പുഷ്പ തുടങ്ങിയവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

നഗര ദാരിദ്ര ലഘൂകരണ പദ്ധതിയുടെ (യു.പി.ആർ.പി) ഭാഗമായി പൊന്നാനി നഗരസഭയിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. കുടുംബശ്രീ വാർഡുതല എഡിഎസ് ഭരണ ...    Read More on: http://360malayalam.com/single-post.php?nid=6271
നഗര ദാരിദ്ര ലഘൂകരണ പദ്ധതിയുടെ (യു.പി.ആർ.പി) ഭാഗമായി പൊന്നാനി നഗരസഭയിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. കുടുംബശ്രീ വാർഡുതല എഡിഎസ് ഭരണ ...    Read More on: http://360malayalam.com/single-post.php?nid=6271
നഗര ദാരിദ്ര ലഘൂകരണ പദ്ധതി ; പൊന്നാനി നഗരസഭയിൽ കുടുംബശ്രീ വാർഡുതല ഭാരവാഹികൾക്ക് പരിശീലനം സംഘടിപ്പിച്ചു നഗര ദാരിദ്ര ലഘൂകരണ പദ്ധതിയുടെ (യു.പി.ആർ.പി) ഭാഗമായി പൊന്നാനി നഗരസഭയിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. കുടുംബശ്രീ വാർഡുതല എഡിഎസ് ഭരണ സമിതി അംഗങ്ങൾക്കയാണ് പരിശീലനം സംഘടിപ്പിച്ചത്. ഓരോ ഗ്രാമങ്ങളിലെയും സാധാരണക്കാരിൽ സാധാരണക്കാരായവരുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്