ഊരംപുള്ളി കാവ് - എകരത്തറ റോഡ് യാഥാര്‍ത്ഥ്യമായി

പൊന്നാനി നഗരസഭയിലെ  നൈതലൂര്‍ പന്ത്രണ്ടാം വാര്‍ഡ് നിവാസികള്‍ക്ക് ഗതാഗത സൗകര്യമൊരുക്കി ഊരംപുള്ളിക്കാവ് - എകരത്തറ റോഡ് നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം ചെലവഴിച്ചാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. സൈഡ് കെട്ടി കോണ്‍ക്രീറ്റ് ചെയ്ത റോഡിന്റെ രണ്ടാം റീച്ചിന്റെ ഭാഗമായുള്ള അനുബന്ധ റോഡും അടുത്ത ഘട്ടത്തില്‍ നിര്‍മ്മിക്കും. ഇതിനായുള്ള പ്രൊപ്പോസല്‍ നഗരസഭ സര്‍ക്കാറിന് നേരത്തെ സമര്‍പ്പിച്ചിരുന്നു. നഗരസഭാ ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ രജീഷ് ഊപ്പാല, വാര്‍ഡ് കൗണ്‍സിലര്‍ ഷാഹുല്‍ ഹമീദ്, മുന്‍ നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.സി താമി എന്നിവര്‍ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭയിലെ നൈതലൂര്‍ പന്ത്രണ്ടാം വാര്‍ഡ് നിവാസികള്‍ക്ക് ഗതാഗത സൗകര്യമൊരുക്കി ഊരംപുള്ളിക്കാവ് - എകരത്തറ റോഡ് നഗരസഭ ചെയര...    Read More on: http://360malayalam.com/single-post.php?nid=6265
പൊന്നാനി നഗരസഭയിലെ നൈതലൂര്‍ പന്ത്രണ്ടാം വാര്‍ഡ് നിവാസികള്‍ക്ക് ഗതാഗത സൗകര്യമൊരുക്കി ഊരംപുള്ളിക്കാവ് - എകരത്തറ റോഡ് നഗരസഭ ചെയര...    Read More on: http://360malayalam.com/single-post.php?nid=6265
ഊരംപുള്ളി കാവ് - എകരത്തറ റോഡ് യാഥാര്‍ത്ഥ്യമായി പൊന്നാനി നഗരസഭയിലെ നൈതലൂര്‍ പന്ത്രണ്ടാം വാര്‍ഡ് നിവാസികള്‍ക്ക് ഗതാഗത സൗകര്യമൊരുക്കി ഊരംപുള്ളിക്കാവ് - എകരത്തറ റോഡ് നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്