സമ്പൂര്‍ണ ശുചിത്വ നഗരസഭ: ജനപ്രതിനിധികള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

പൊന്നാനി നഗരസഭയിലെ ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനും സമ്പൂര്‍ണ ശുചിത്വ നഗരമാക്കി മാറ്റുന്നതിനും ജനപ്രതിനിധികള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. പൊന്നാനി നഗരസഭയുടെ ഹരിത സഹായ സ്ഥാപനമായ നിറവിന്റെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിച്ച് നഗരസഭയെ സമ്പൂര്‍ണ ശുചിത്വ നഗരമാക്കാനാണ് ലക്ഷ്യം. ഇതിനായി പ്രാദേശിക തലങ്ങളില്‍ കൂടുതല്‍ പ്ലാസ്റ്റിക് സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കും. കൂടാതെ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി അയല്‍ക്കൂട്ടം ഭാരവാഹികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വ്യാപാരികള്‍ എന്നിവര്‍ക്കും പരിശീലനം നല്‍കും. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചും ആവശ്യമായ ബോധവത്കരണം നടത്തും. രാത്രികാലങ്ങളില്‍ പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നത് തടയുന്നതിനായുള്ള നഗരസഭയുടെ രാത്രികാല ഹെല്‍ത്ത് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും.

നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്ന പരിശീലന പരിപാടി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപ്പുറം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്മാരായ ഷീനാ സുദേശന്‍, രജീഷ് ഊപ്പാല, ടി. മുഹമ്മദ് ബഷീര്‍, കൗണ്‍സിലര്‍മാരായ മുഹമ്മദ് ഫര്‍ഹാന്‍ ബിയ്യം, വി. പി പ്രബീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും നഗരസഭയുടെ ഇപ്പോഴത്തെ ശുചിത്വ പദവി വിലയിരുത്തല്‍ സംബന്ധിച്ചും നിറവ് പ്രൊജക്റ്റ് മാനേജര്‍ ടി. കെ മോഹനനും ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനങ്ങളെയും സാധ്യതകളെയും സംബന്ധിച്ച് നിറവ് പ്രൊജക്റ്റ് ഡയറക്ടര്‍ ബാബു പറമ്പത്തും ക്ലാസുകളെടുത്തു.

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭയിലെ ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനും സമ്പൂര്‍ണ ശുചിത്വ നഗരമാക്കി മാറ്റുന്നതിനും ജനപ്ര...    Read More on: http://360malayalam.com/single-post.php?nid=6264
പൊന്നാനി നഗരസഭയിലെ ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനും സമ്പൂര്‍ണ ശുചിത്വ നഗരമാക്കി മാറ്റുന്നതിനും ജനപ്ര...    Read More on: http://360malayalam.com/single-post.php?nid=6264
സമ്പൂര്‍ണ ശുചിത്വ നഗരസഭ: ജനപ്രതിനിധികള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു പൊന്നാനി നഗരസഭയിലെ ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനും സമ്പൂര്‍ണ ശുചിത്വ നഗരമാക്കി മാറ്റുന്നതിനും ജനപ്രതിനിധികള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. പൊന്നാനി നഗരസഭയുടെ ഹരിത സഹായ സ്ഥാപനമായ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്