പലിശക്കെടുതിയിൽ നിന്ന് ഒരു പ്രദേശത്തിന് രക്ഷയായ 13 തണൽ വർഷങ്ങൾ

പലിശയുടെ കെടുതിയിൽ നിന്ന് ഒരു പ്രദേശത്തെ കുടുംബങ്ങളെ രക്ഷപ്പെടുത്തി തണലായി മാറിയ മാറഞ്ചേരിയിലെ തണൽ വെൽഫെയർ സൊസൈറ്റി 13 വർഷങ്ങൾ പിന്നിടുന്നു. മാറഞ്ചേരി മുക്കാല കേന്ദ്രീകരിച്ച് 2 കി.മീറ്റർ ചുറ്റളവിൽ 95 സംഗമം പലിശ രഹിത  അയൽ കൂട്ടങ്ങളിലായി 1800 ഓളം മെമ്പർമാർ ഉൾക്കൊള്ളുന്ന ഈ സംരംഭം കേരളത്തിലെ പ്രഥമ പലിശ രഹിത അയൽ കൂട്ട സംവിധാനമാണ്.

ഉള്ളവരിൽ നിന്ന് ഇല്ലാത്തവരിലേക്ക് കൈമാറുന്ന സ്നേഹത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ഒരു കൂട്ടായ്മയാണിത്. കഴിഞ്ഞ 13 വർഷങ്ങളിൽ 12 കോടിയിൽ പരം രൂപയാണ് പലിശ രഹിത സഹായമായി ഇവർ പരസ്പരം കൈമാറിയത്. കൊറോണയുടെ സാമ്പത്തിക മാന്ദ്യത്തിലും 2 കോടിയിൽ പരം രൂപ ഈ സാമ്പത്തിക വർഷത്തിൽ പലിശ രഹിത വായ്പ നൽകുവാൻ ഈ കൂട്ടായ്മക്ക് സാധിച്ചു.


ഓരോ ആഴ്ചയും അംഗങ്ങൾ നിക്ഷേപിക്കുന്ന സമ്പാദ്യം ഉപയോഗിച്ചാണ് പ്രയാസപ്പെടുന്നവർക്കും കഷ്ടപ്പെടുന്നവർക്കും ഇവർ പലിശരഹിത വായ്പ നൽകുന്നത്. അംഗങ്ങളുടെ സ്വയം തൊഴിൽ  സംരംഭങ്ങൾക്കും പലിശ രഹിത വായ്പ നൽകി വരുന്നുണ്ട്.

തണൽ പുരയിട കൃഷിയിലൂടെ സൗജന്യമായി വിത്തുകൾ വിതരണം ചെയ്ത് 500 - ഓളം കുടുംബങ്ങൾ വിഷരഹിത പച്ചക്കറി കൃഷി നടത്തിവരുന്നുണ്ട്. തണലിന്റെ 13ാം വാർഷികം 2022 മെയ് മാസത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്. 

വാർഷികത്തിന്റെ മുന്നോടിയായി നടക്കുന്ന നേതൃസംഗമം നവമ്പർ 26 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ തണൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. വൈകുന്നേരം 3 മണിക്ക് കുട്ടികളുടെ കലാപാരിപാടികളോടെ ആരംഭിക്കുന്ന പരിപാടി ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് സലിം മമ്പാട് ഉദ്ഘാടനം നിർവ്വഹിക്കും. തണൽ പ്രസിഡന്റ് എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിക്കും. ഷിജിൽ മുക്കാല, ഖലീൽ പൊന്നാനി, രുദ്രൻ വാരിയത്ത് എന്നിവർ പങ്കെടുക്കും.

പത്രസമ്മേളനത്തിൽ തണൽ പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ്, വൈ.പ്രസിഡന്റ് ചിറ്റാറയിൽ കുഞ്ഞു , എക്സി. അംഗങ്ങളായ മുഹമ്മദ് ഹാജി എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പലിശയുടെ കെടുതിയിൽ നിന്ന് ഒരു പ്രദേശത്തെ കുടുംബങ്ങളെ രക്ഷപ്പെടുത്തി തണലായി മാറിയ മാറഞ്ചേരിയിലെ തണൽ വെൽഫെയർ സൊസൈറ്റി 13 വർഷങ്ങൾ പ...    Read More on: http://360malayalam.com/single-post.php?nid=6236
പലിശയുടെ കെടുതിയിൽ നിന്ന് ഒരു പ്രദേശത്തെ കുടുംബങ്ങളെ രക്ഷപ്പെടുത്തി തണലായി മാറിയ മാറഞ്ചേരിയിലെ തണൽ വെൽഫെയർ സൊസൈറ്റി 13 വർഷങ്ങൾ പ...    Read More on: http://360malayalam.com/single-post.php?nid=6236
പലിശക്കെടുതിയിൽ നിന്ന് ഒരു പ്രദേശത്തിന് രക്ഷയായ 13 തണൽ വർഷങ്ങൾ പലിശയുടെ കെടുതിയിൽ നിന്ന് ഒരു പ്രദേശത്തെ കുടുംബങ്ങളെ രക്ഷപ്പെടുത്തി തണലായി മാറിയ മാറഞ്ചേരിയിലെ തണൽ വെൽഫെയർ സൊസൈറ്റി 13 വർഷങ്ങൾ പിന്നിടുന്നു. മാറഞ്ചേരി മുക്കാല കേന്ദ്രീകരിച്ച് 2 കി.മീറ്റർ ചുറ്റളവിൽ 95 സംഗമം പലിശ രഹിത തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്