കടൽ കടന്നുവന്ന മോഹ പക്ഷി പ്രകാശനം ചെയ്തു

പൊന്നാനിയുടെ ധന്യമായ വേദിയിൽ പി.എ. ഹംസക്കോയയുടെ മൂന്നാമത്തെ പുസ്തകമായ കടൽ കടന്നുവന്ന മോഹ പക്ഷി പ്രകാശനം ചെയ്തു. നോവലിൽ പ്രധാനമായും പരാമർശിക്കപ്പെടുന്ന പാർസി മുഹമ്മദിന്റെ വീട്ടുമുറ്റത്തു വച്ച് ബി ജെ പി നേതാവ് സി.കെ. പത്മനാഭനാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. എം.വി.ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വി.എ. ഹാരിദ്, അഡ്വ. ഖലിമുദ്ധീൻ , കടവനാട് മുഹമ്മദ്, അജിത് കൊളാടി, ആദം അയൂബ്, ലത്തീഫ് എരമംഗലം, കെ.ജി. ഹരിദാസ്, യു.അബൂബക്കർ, ഇ. ഹൈദർ അലി മാസ്റ്റർ, പി.എ. ഹംസക്കോയ, കെ. യൂസഫ് തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ വച്ച് പാർസി മുഹമ്മദ് ഫൗണ്ടേഷന്റെ രൂപീകരണം സി സി. അലിയും കെവി കുഞ്ഞു മഹമ്മദ് ഹാജിയും ചേർന്ന് നിർവ്വഹിച്ചു. ഫൗണ്ടേഷന്റെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മരുന്ന് ശേഖരണ പെട്ടികൾ സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം ലീലാ മുഹമ്മദലി നിർവഹിച്ചു. തിരക്കഥാകൃത്ത് ജോൺപോൾ, കവി ആലങ്കോട് ലീലാകൃഷ്ണൻ എന്നിവരുടെ സന്ദേശങ്ങളും വായിച്ചു.

പൗരൻ ഓൺലൈനിനു വേണ്ടി സബ് എഡിറ്റർ രാജശ്രീ പന്തപ്പിള്ളിയും ബി ജെ പി ക്കു വേണ്ടി സി.കെ. പത്മനാഭനും കെ.ജി.ഹരിദാസും ചേർന്ന് പി.എ. ഹംസക്കോയയെ പൊന്നാടയണിയിക്കുകയും ചെയ്തു.

#360malayalam #360malayalamlive #latestnews

പൊന്നാനിയുടെ ധന്യമായ വേദിയിൽ പി.എ. ഹംസക്കോയയുടെ മൂന്നാമത്തെ പുസ്തകമായ കടൽ കടന്നുവന്ന മോഹ പക്ഷി പ്രകാശനം ചെയ്തു. നോവലിൽ പ്രധാനമായ...    Read More on: http://360malayalam.com/single-post.php?nid=6223
പൊന്നാനിയുടെ ധന്യമായ വേദിയിൽ പി.എ. ഹംസക്കോയയുടെ മൂന്നാമത്തെ പുസ്തകമായ കടൽ കടന്നുവന്ന മോഹ പക്ഷി പ്രകാശനം ചെയ്തു. നോവലിൽ പ്രധാനമായ...    Read More on: http://360malayalam.com/single-post.php?nid=6223
കടൽ കടന്നുവന്ന മോഹ പക്ഷി പ്രകാശനം ചെയ്തു പൊന്നാനിയുടെ ധന്യമായ വേദിയിൽ പി.എ. ഹംസക്കോയയുടെ മൂന്നാമത്തെ പുസ്തകമായ കടൽ കടന്നുവന്ന മോഹ പക്ഷി പ്രകാശനം ചെയ്തു. നോവലിൽ പ്രധാനമായും പരാമർശിക്കപ്പെടുന്ന പാർസി മുഹമ്മദിന്റെ വീട്ടുമുറ്റത്തു വച്ച് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്