അങ്കണവാടിക്ക് സ്ഥലം കൈമാറി

മാറഞ്ചേരി ഗ്രാമപഞ്ചയത്തിലെ ഒൻപതാം വാർഡിൽ അങ്കണവാടി നിർമ്മിക്കാനായി സ്വകാര്യ  വ്യക്തി വിട്ടു നൽകിയ സ്ഥലത്തിന്റെ പ്രമാണങ്ങൾ കൈമാറി. മാറഞ്ചേരി സ്വദേശി കൂളത്ത് മജീദ് എന്ന വ്യക്തിയാണ്  അങ്കണവാടി നിർമ്മിക്കാനായി മൂന്ന് സെന്റ് സ്ഥലം വിട്ടു നൽകിയത്. സ്ഥലത്തേതിന്റെ പ്രമാണങ്ങൾ പൊന്നാനി  എം എൽ എ പി.നന്ദകുമാർ  മാറഞ്ചേരിഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് സമീറ ഇളയിടത്തിനു കൈമാറി. ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഇ സിന്ധു , ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ സുബൈർ,  ബ്ലോക്ക് മെമ്പർ കെ.പി നൂറുദ്ധീൻ, ഗ്രാമപഞ്ചായത്ത് മെമ്പർ   സുഹറ ഉസ്മാൻ , മജീദ് കൂളത്ത്, കബീർ കൂളത്ത്,   ടി. മുഹമ്മദ് ബഷീർ ,വഹാബ് മലയംകുളത്തേൽ, സത്താർ അമ്പാരത്ത്, എ.പി വാസു, എൻ.കെ ഇബ്രാഹിം, സുജൻ  തുടങ്ങിയവർ പങ്കെടുത്തു. ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അങ്കണവാടിയുടെ നിർമാണ പ്രവർത്തികൾ പൂർത്തീകരിക്കും.  

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗ്രാമപഞ്ചയത്തിലെ ഒൻപതാം വാർഡിൽ അങ്കണവാടി നിർമ്മിക്കാനായി സ്വകാര്യ വ്യക്തി വിട്ടു നൽകിയ സ്ഥലത്തിന്റെ പ്രമാണങ്ങൾ കൈമ...    Read More on: http://360malayalam.com/single-post.php?nid=6222
മാറഞ്ചേരി ഗ്രാമപഞ്ചയത്തിലെ ഒൻപതാം വാർഡിൽ അങ്കണവാടി നിർമ്മിക്കാനായി സ്വകാര്യ വ്യക്തി വിട്ടു നൽകിയ സ്ഥലത്തിന്റെ പ്രമാണങ്ങൾ കൈമ...    Read More on: http://360malayalam.com/single-post.php?nid=6222
അങ്കണവാടിക്ക് സ്ഥലം കൈമാറി മാറഞ്ചേരി ഗ്രാമപഞ്ചയത്തിലെ ഒൻപതാം വാർഡിൽ അങ്കണവാടി നിർമ്മിക്കാനായി സ്വകാര്യ വ്യക്തി വിട്ടു നൽകിയ സ്ഥലത്തിന്റെ പ്രമാണങ്ങൾ കൈമാറി. മാറഞ്ചേരി സ്വദേശി കൂളത്ത് മജീദ് എന്നയാളാണ് അങ്കണവാടി നിർമ്മിക്കാനായി മൂന്ന് സെന്റ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്