പ്രതീക്ഷ കലാസാംസ്കാരിക വേദി പനമ്പാട് "രണ്ടാം വാർഷിക ദിനം ആഘോഷിച്ചു

"പ്രതീക്ഷ കലാസാംസ്കാരിക വേദി പനമ്പാട് "രണ്ടാം വാർഷിക ദിനം ആഘോഷിച്ചു. പരിപാടി മാറഞ്ചേരി ഗ്രാമപഞ്ചായത്ത്  പ്രസിഡൻറ് ശ്രീമതി  സമീറ ഇളയേടത്ത്  ഉദ്ഘാടനം നിർവഹിച്ചു.  പനമ്പാടിന്റെ സമീപപ്രദേശങ്ങളുടെയും  ജീവകാരുണ്യപ്രവർത്തനങ്ങളിലും വിദ്യാഭ്യാസ, സാമൂഹിക ,കലാ സാംസ്കാരിക മേഖലകളിലും രണ്ട് വർഷത്തോളമായി  പ്രവർത്തിച്ചുവരുന്ന "ടീം കോളനി പനമ്പാട് വളവ്"എന്ന സംഘടന പ്രവർത്തനങ്ങളുടെ വിപുലീകരണം  ഉദ്ദേശിച്ചുകൊണ്ട് "പ്രതീക്ഷ കലാസാംസ്കാരിക വേദി പനമ്പാട്"എന്ന നാമധേയം   നൽകി .മാറഞ്ചേരി ഗ്രാമപഞ്ചായത്ത്  അഞ്ചാം വാർഡ് മെമ്പർ ശ്രീ എം ടി  ഉബൈദ് അദ്ധ്യക്ഷത വഹിച്ചു ."പ്രതീക്ഷ കലാസാംസ്കാരിക വേദി"പ്രസിഡൻറ്  ശ്രീ  നസീബ് സ്വാഗതം പറഞ്ഞു. ചൈൽഡ് ലൈൻ കൗൺസിലർ ശ്രീമതി ഫായിസ പി "പൂത്തുലഞ്ഞീടട്ടെ സൗഹൃദം "എന്ന വിഷയം ആസ്പദമാക്കികൊണ്ട്  മുഖ്യപ്രഭാഷണം  നടത്തി. മാറഞ്ചേരി CHC ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ കൃഷ്ണ പ്രകാശ്  കെ പി,ശ്രീമതി ബെൻഷ അഷറഫ്, ശ്രീമതി പ്രസന്ന ,ശ്രീ ഇ ഹൈദരലി , ശ്രീ ഹംസ വാക്കാട്ട്, ശ്രീ ടി കെ പ്രകാശൻ ,ശ്രീ ടി കെ മോഹൻ രാജ് , ശ്രീമതി സജിത ഹരീഷ്, കുമാരി അഭയ ആനന്ദ്, ശ്രീ ഷംസീദ് കെ വി,ശ്രീമതി ശോഭന എന്നിവർ  ആശംസകൾ അർപ്പിച്ചു.പ്രസ്തുത ചടങ്ങിൽ കോവിഡ്-19മഹാമാരി കാലത്ത് ജനങ്ങൾക്ക് താങ്ങും തണലുമായി നിന്ന വാർഡ് മെമ്പർ,ഹെൽത്ത് ഇൻസ്പെക്ടർ,ആശാവർക്കർമാർ, ആർ ആർ ടി വളണ്ടിയർമാർ , മുതിർന്ന തൊഴിലുറപ്പ് പ്രവർത്തകർ, എഡിഎസ്, കലാ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിച്ചവർ , സാന്ത്വന പരിചരണ രംഗത്തും കിടപ്പിലായ രോഗികൾക്കും വേദന അനുഭവിക്കുന്നവർക്കും താങ്ങായി നിൽക്കുന്ന പെയിൻ & പാലിയേറ്റീവ് നഴ്സുമാരേയും,എസ്എസ്എൽസി, പ്ലസ് ടു വിജയികൾ  എന്നിവരെയും ആദരിച്ച ചടങ്ങിൽ"പ്രതീക്ഷ കലാസാംസ്കാരിക വേദി"ട്രഷറർ  ശ്രീ  അഷ്റഫ്  പി നന്ദി പറഞ്ഞു. തുടർന്ന് "പ്രതീക്ഷ കലാസാംസ്കാരിക വേദി" വനിതാ വിംഗ്,സ്റ്റുഡൻറ് വിംഗ് എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.

#360malayalam #360malayalamlive #latestnews

പ്രതീക്ഷ കലാസാംസ്കാരിക വേദി പനമ്പാട് "രണ്ടാം വാർഷിക ദിനം ആഘോഷിച്ചു. പരിപാടി മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സമീറ ഇ...    Read More on: http://360malayalam.com/single-post.php?nid=6216
പ്രതീക്ഷ കലാസാംസ്കാരിക വേദി പനമ്പാട് "രണ്ടാം വാർഷിക ദിനം ആഘോഷിച്ചു. പരിപാടി മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സമീറ ഇ...    Read More on: http://360malayalam.com/single-post.php?nid=6216
പ്രതീക്ഷ കലാസാംസ്കാരിക വേദി പനമ്പാട് "രണ്ടാം വാർഷിക ദിനം ആഘോഷിച്ചു പ്രതീക്ഷ കലാസാംസ്കാരിക വേദി പനമ്പാട് "രണ്ടാം വാർഷിക ദിനം ആഘോഷിച്ചു. പരിപാടി മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സമീറ ഇളയേടത്ത് ഉദ്ഘാടനം നിർവഹിച്ചു. പനമ്പാടിന്റെ സമീപപ്രദേശങ്ങളുടെയും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്