മാറഞ്ചേരിയിൽ പക്ഷിവേട്ട സംയുക്ത സംഘം പരിശോധന നടത്തി

വിവിധ ഭൂഖണ്ഡങ്ങളിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ച് വിരുന്നെത്തുന്ന ദേശാടന പക്ഷികളെ വേട്ടയാടുന്ന സംഘം മാറഞ്ചേരിയിൽ വ്യാപകം. മാറഞ്ചേരി പഞ്ചായത്തിലെ കിഴക്കൻ മേഖല ഉൾപ്പെടുന്ന കോൾ പാടങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ കൃഷിക്ക് വേണ്ടി വെള്ളം വറ്റിക്കുന്ന പ്രവർത്തി ആരംഭിച്ചതോടെ പക്ഷിവേട്ടയും സജീവമായതായാണ് പരാതി. കുറെ കാലമായി പ്രകൃതിസംരക്ഷണ പ്രവർത്തകരുടെ ഇടപെടൽ മൂലം നിർത്തിവെച്ച പക്ഷിവേട്ട കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചതായി പരാതികൾ ഉയർന്നത്. പഞ്ചായത്തിലെ താമരശ്ശേരി, മാറാടി, വടമുക്ക് തുടങ്ങിയ മേഖലകളിലാണ്  വ്യാപകമായി ഇരണ്ട വർഗ്ഗത്തിൽപ്പെട്ട പക്ഷികളെയും കരിങ്കൊക്ക്, വെള്ള കൊക്ക് എന്നീ പക്ഷികളെയും വേട്ടയാടിയതായി  പരാതിയുള്ളത്. നൂറ് കണക്കിന് പക്ഷികളെയാണ് കഴിഞ്ഞ ദിവസങ്ങളിൽ  മാത്രം വേട്ടയാടിയതായി പരാതി ഉയർന്നത്.ഇതിൻ്റെ അടിസ്ഥാനത്തിൽ പെരുമ്പടപ്പ്  പോലീസും മാറഞ്ചേരി പഞ്ചായത്ത് , ബയോഡൈവേഴ്സിറ്റി മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങളും പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡണ്ട് എന്നിവർ അടങ്ങുന്ന  സംഘവും സ്ഥലത്ത് പരിശോധന നടത്തി. വനംവകുപ്പിന്  ലഭിച്ച പരാതിയെ തുടർന്ന് വരും ദിവസങ്ങളിൽ സ്ക്വാഡായി തിരിഞ്ഞ് ഇവിടെ പരിശോധന വീണ്ടും വ്യാപകമാക്കാനും തീരുമാനമുണ്ടായി.നവംബർ മാസം അവസാനത്തോടെ കോൾനിലങ്ങളിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്ന് വരെ വിരുന്നെത്തുന്ന ദേശാടനപക്ഷികൾ നവംബർ മാസാവസാനത്തോടെ തൂവൽ കൊഴിച്ച് കൂട് കെട്ടി അടയിരുന്ന് കുഞ്ഞുങ്ങളെ വിരിക്കാനാണ് ഇവിടെയെത്തുന്നത്. വെള്ളം വറ്റുന്നതിന് തൊട്ട് മുൻപായി പാടത്തെ പായലിലും, ചണ്ടിയിലും ,പുല്ലുകൾക്ക് മുകളിൽ പുല്ല് കൊണ്ട് കൂടൊരുക്കി അതിൽ തൂവൽ കൊണ്ട് മെത്ത വിരിച്ചാണ് ഈ പക്ഷികൾ കൂട് കെട്ടുന്നത്. വെള്ളം താഴുന്നതോടൊപ്പം തന്നെ കൂട് മണ്ണിനോട് ചേർന്ന് അമർന്ന് വരും .ഈ സമയം കുഞ്ഞുങ്ങൾ നീന്താനും പുറത്തിറങ്ങി നടക്കാനും പ്രായമാവുകയും,  20 ദിവസത്തിനകം തന്നെ പക്ഷികൾക്ക്  തൂവൽ മുളച്ച് വീണ്ടും  കുഞ്ഞുങ്ങളെയും കൊണ്ട് തിരിച്ചു പറയുന്നതാണ് ദേശാടന പക്ഷികളുടെ രീതി.എന്നാൽ  കാലം തെറ്റി പെയ്ത മഴയെ തുടർന്ന് പ്രദേശത്ത് പക്ഷികൾ വിരുന്നെത്തുന്നതും പ്രജനനകാലവും  വൈകിയതായാണ് പക്ഷി നിരീക്ഷകർ വിലയിരുത്തുന്നത്. ഇതിൻറെ ഭാഗമായി ഇപ്പോൾ  കൂടുകളിലും കുഞ്ഞുങ്ങൾ പുറത്തിറങ്ങുന്ന സമയമേ ആയിട്ടുള്ളൂ. പക്ഷികൾക്ക് തൂവൽ മുളച്ച്  പറന്നു പോകുന്നതിന് ആയിട്ടുമില്ല .ഈ സാഹചര്യം മുതലെടുത്താണ് കണ്ണാടി വലകളും എയർ ഗണ്ണും ഉപയോഗിച്ച് കൂട്ടമായി വ്യാപക വേട്ട നടന്നത്.  പരാതിയുടെ അടിസ്ഥാനത്തിൽ മാറഞ്ചേരി പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി ബോർഡ് ഉടൻ ചേർന്ന് ബോർഡ്  രൂപീകരിക്കുകയും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ രാത്രിയും പകലും പഞ്ചായത്ത് തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡണ്ട് സമീറ ഇളയേടത്ത് പറഞ്ഞു

#360malayalam #360malayalamlive #latestnews

വിവിധ ഭൂഖണ്ഡങ്ങളിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ച് വിരുന്നെത്തുന്ന ദേശാടന പക്ഷികളെ വേട്ടയാടുന്ന സംഘം മാറഞ്ചേരിയി...    Read More on: http://360malayalam.com/single-post.php?nid=6214
വിവിധ ഭൂഖണ്ഡങ്ങളിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ച് വിരുന്നെത്തുന്ന ദേശാടന പക്ഷികളെ വേട്ടയാടുന്ന സംഘം മാറഞ്ചേരിയി...    Read More on: http://360malayalam.com/single-post.php?nid=6214
മാറഞ്ചേരിയിൽ പക്ഷിവേട്ട സംയുക്ത സംഘം പരിശോധന നടത്തി വിവിധ ഭൂഖണ്ഡങ്ങളിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ച് വിരുന്നെത്തുന്ന ദേശാടന പക്ഷികളെ വേട്ടയാടുന്ന സംഘം മാറഞ്ചേരിയിൽ വ്യാപകം. മാറഞ്ചേരി പഞ്ചായത്തിലെ കിഴക്കൻ മേഖല ഉൾപ്പെടുന്ന കോൾ പാടങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്