പൊന്നാനി അങ്ങാടിയിലെ ഗതാഗത കുരുക്ക് അഴിക്കാനുറച്ച് പൊന്നാനി നഗരസഭ ; ട്രാഫിക് ക്രമീകരണ കൗണ്‍സില്‍ യോഗം ചേര്‍ന്നു

പതിറ്റാണ്ടുകൾ പഴക്കമുള്ള പൊന്നാനി അങ്ങാടിയിലെ ഗതാഗത കുരിക്കിന് പരിഹാരം കാണാൻ പൊന്നാനി നഗരസഭ. നഗരസഭയിൽ വെച്ച് ചേർന്ന ട്രാഫിക് ക്രമീകരണ സമിതി യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. അവധി ദിവസങ്ങളിൽ ബീച്ച് കാണാൻ വരുന്ന സന്ദർശകരുടെ തിരക്ക്മൂലം മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഗതാഗത കുരുക്കാണ് ഉണ്ടാകാറുള്ളത്. ഇതൊഴിവാക്കാനായി വെള്ളി, ശനി, ഞായർ ദിവസങ്ങളിലും മറ്റു അവധി ദിവസങ്ങളിലും വൈകീട്ട് മൂന്ന് മണിമുതൽ വൺവേ സമ്പ്രദായം നിർബന്ധമാക്കി. ബീച്ചിൽ നിന്ന് മടങ്ങി വരുന്ന വാഹനങ്ങൾക്ക് കോടതിപ്പടിയിൽ നിന്ന് ബസ് സ്റ്റാൻ്റ് വഴി മാത്രമായിരിക്കും യാത്രാ അനുമതി. ഇത് കൂടാതെ പൊന്നാനി അങ്ങാടിയിൽ നിരത്തിയിട്ട് ചരക്കുകൾ കയറ്റിറക്കം ചെയ്യുന്ന വാഹനങ്ങൾക്ക് സമയപരിധിയും യോഗം നിശ്ചയിച്ചു. രാവിലെ എട്ട് മണിക്ക് മുമ്പും വൈകീട്ട് ഏഴ് മണിക്ക് ശേഷമാത്രമായിരിക്കും വലിയ വാഹനങ്ങളുടെ ചരക്ക് കയറ്റിറക്കം അനുവദിക്കുന്നത്. ഗതാഗത പ്രശ്നം നിയന്ത്രിക്കുന്നതിന് വണ്ടിപ്പെട്ട, കോടതിപ്പടി എന്നിവിടങ്ങളിൽ പോലീസ് എയ്ഡ് പോസ്റ്റ്‌ സ്ഥാപിക്കുന്നതിനുള്ള നടപടികളെടുക്കാനും യോഗം തീരുമാനിച്ചു. ഇവിടങ്ങളിൽ പോലീസിനെ സഹായിക്കുന്നതിനായി ട്രോമോകെയർ വളണ്ടിയർമാരുടെ സേവനം ലഭ്യമാക്കും. 

ദേശീയ പാത ബൈപ്പാസ് റോഡിലുള്ള പോക്കറ്റ് റോഡ് ഉൾപ്പെടെയുള്ളിടത്ത് സൂചനാ ബോർഡുകൾ സ്ഥാപിക്കുന്നതിനും യോഗത്തിൽ  തീരുമാനമായി. ചമ്രവട്ടം ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് സംവിധാനം കൂടുതൽ കാര്യക്ഷമമായി ക്രമീകരിക്കുന്നതിന് ദേശീയപാതാ അതോരിറ്റിയോട് ആവശ്യപ്പെടാനും തീരുമാനിച്ചു. സ്കൂൾ സോണുകളിൽ വാഹന വേഗത നിയന്ത്രണത്തിനായി സ്റ്റോപ് & പ്രൊസീഡ് സംവിധാനം ഏർപ്പെടുത്തുന്നതിന് ധാരണയായി. കൂടാതെ നഗരത്തിലെ വൺവേ സംവിധാനം പുന:പരിശോധിക്കുന്നതിനായി താലൂക്ക് സഭയുടെ പരിഗണനയിലേയ്ക്ക് നൽകാൻ തീരുമാനിച്ചു. 

പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഒ.ഒ ഷംസു, രജീഷ് ഊപ്പാല, ടി.മുഹമ്മദ് ബഷീർ, നഗരസഭാ എഞ്ചിനീയർ സുജിത്ത് ഗോപിനാഥ്, ഡെപ്യൂട്ടി തഹസിൽദാർ ടി.സുജിത്ത്, അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് അഷ്റഫ്, പൊതുമരാമത്ത് റോഡ്സ് വിഭാഗം പ്രതിനിധി എം.വിനോദ്, പൊന്നാനി പോലീസ് സ്റ്റേഷൻ പ്രതിനിധികളായ എം.വി തോമസ്, അഷറഫ് തുടങ്ങിയവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

പതിറ്റാണ്ടുകൾ പഴക്കമുള്ള പൊന്നാനി അങ്ങാടിയിലെ ഗതാഗത കുരിക്കിന് പരിഹാരം കാണാൻ പൊന്നാനി നഗരസഭ. നഗരസഭയിൽ വെച്ച് ചേർന്ന ട്രാഫിക് ക...    Read More on: http://360malayalam.com/single-post.php?nid=6203
പതിറ്റാണ്ടുകൾ പഴക്കമുള്ള പൊന്നാനി അങ്ങാടിയിലെ ഗതാഗത കുരിക്കിന് പരിഹാരം കാണാൻ പൊന്നാനി നഗരസഭ. നഗരസഭയിൽ വെച്ച് ചേർന്ന ട്രാഫിക് ക...    Read More on: http://360malayalam.com/single-post.php?nid=6203
പൊന്നാനി അങ്ങാടിയിലെ ഗതാഗത കുരുക്ക് അഴിക്കാനുറച്ച് പൊന്നാനി നഗരസഭ ; ട്രാഫിക് ക്രമീകരണ കൗണ്‍സില്‍ യോഗം ചേര്‍ന്നു പതിറ്റാണ്ടുകൾ പഴക്കമുള്ള പൊന്നാനി അങ്ങാടിയിലെ ഗതാഗത കുരിക്കിന് പരിഹാരം കാണാൻ പൊന്നാനി നഗരസഭ. നഗരസഭയിൽ വെച്ച് ചേർന്ന ട്രാഫിക് ക്രമീകരണ സമിതി യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. അവധി ദിവസങ്ങളിൽ ബീച്ച് കാണാൻ വരുന്ന സന്ദർശകരുടെ തിരക്ക്മൂലം മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്