വെളിയങ്കോട് ഇസ് ലാമിക് സെൻ്റർ വനിതാ അക്കാദമി ഉദ്ഘാടനം ചെയ്തു

എസ്.കെ.എസ്.എസ്.എഫ്  സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള വെളിയങ്കോട് ഇസ് ലാമിക് സെൻ്റർ വനിതാ വിദ്യാഭ്യാസ സമുച്ചയം ഉദ്ഘാടനം ചെയ്തു. വെളിയങ്കോട് താവളക്കുളത്ത് ഹയർ സെക്കണ്ടറി കോഴ്സിനൊപ്പം മതപഠനം കൂടിയുള്ള മഹ്ദിയ്യ കോഴ്സാണ് ആരംഭിച്ചിരിക്കുന്നത്. കെട്ടിടോദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ എം.വി ഇസ്മാഈൽ മുസ് ലിയാർ കുമരനെല്ലൂർ മുഖ്യാതിഥിയായി.


സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ സ്വാഗതവും ടി.വി.സി അബൂബക്കർ ഹാജി നന്ദിയും പറഞ്ഞു. ഓണംപിള്ളി മുഹമ്മദ് ഫൈസി, നൗഷാദ് ബാഖവി ചിറയിൻകീഴ്, മുഹമ്മദുണ്ണി ജിന്നൻ, യു. ഷാഫി ഹാജി, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, സി.എച്ച് ത്വയ്യിബ് ഫൈസി, സാലിം ഫൈസി കൊളത്തൂർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടയിൽ ശംസു, അഷ്റഫ് കോക്കൂർ, ഫൈസൽ ബാഫഖി തങ്ങൾ, എ.വി അബൂബക്കർ ഖാസിമി ഖത്തർ, പി. വി മുഹമ്മദ് കുട്ടി ഫൈസി, വളയംകുളം മൂസ മൗലവി,  ആശിഖ് കഴിപ്പുറം, ശഹീർ അൻവരി പുറങ്ങ് പ്രസംഗിച്ചു.

അനീസ് ഫൈസി മാവണ്ടിയൂർ, ടി.എ റഷീദ് ഫൈസി, സ്വാലിഹ് ബാഖവി പുത്തൻപള്ളി, കബീർ ബാഖവി അകലാട്, ജലീൽ പട്ടർകുളം, നിസാം കണ്ടത്തിൽ, ജലീൽ ഫൈസി അരിമ്പ്ര, മുഹമ്മദലി മാസ്റ്റർ പുളിക്കൽ, ശഹീർ ദേശമംഗലം, കെ.വി മുഹമ്മദ് കുട്ടി മുസ്ലിയാർ, സി. അബൂബക്കർ ഫൈസി, മൊയ്തുട്ടി ഹാജി അയ്യോട്ടിച്ചിറ, കുഞ്ഞിമുഹമ്മദ് ജിന്നൻ, അബ്ദു സമദ് മാനാത്തുപറമ്പിൽ, ഹബീബ് വാഫി വരവൂർ, ജഅഫർ അയ്യോട്ടിച്ചിറ സംബന്ധിച്ചു. ബുധനാഴ്ച നടന്ന മജ്ലിസുന്നൂർ ആത്മീയ സദസ്സിന് സയ്യിദ് തങ്ങൾ കണ്ണന്തളി നേതൃത്വം നൽകി. സ്വാലിഹ് അൻവരി ചേകനൂർ മുഖ്യ പ്രഭാഷണം നടത്തി..

#360malayalam #360malayalamlive #latestnews

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള വെളിയങ്കോട് ഇസ് ലാമിക് സെൻ്റർ വനിതാ വിദ്യാഭ്യാസ സമുച്ചയം ഉദ്ഘാടനം ചെയ്തു. വെള...    Read More on: http://360malayalam.com/single-post.php?nid=6173
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള വെളിയങ്കോട് ഇസ് ലാമിക് സെൻ്റർ വനിതാ വിദ്യാഭ്യാസ സമുച്ചയം ഉദ്ഘാടനം ചെയ്തു. വെള...    Read More on: http://360malayalam.com/single-post.php?nid=6173
വെളിയങ്കോട് ഇസ് ലാമിക് സെൻ്റർ വനിതാ അക്കാദമി ഉദ്ഘാടനം ചെയ്തു എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള വെളിയങ്കോട് ഇസ് ലാമിക് സെൻ്റർ വനിതാ വിദ്യാഭ്യാസ സമുച്ചയം ഉദ്ഘാടനം ചെയ്തു. വെളിയങ്കോട് താവളക്കുളത്ത് ഹയർ സെക്കണ്ടറി കോഴ്സിനൊപ്പം മതപഠനം കൂടിയുള്ള മഹ്ദിയ്യ കോഴ്സാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്