മാറഞ്ചേരി തുറുവാണത്തെ വൈദ്യുത ശ്മശാനം യാഥാർത്ഥ്യമാകുന്നു

മാറഞ്ചേരി തുറുവാണത്തെ വൈദ്യുത ശ്മശാനം യാഥാർത്ഥ്യമാകുന്നു. രണ്ട് മാസത്തിനകം പ്രവൃത്തികൾ പൂർത്തീകരിക്കാൻ തീരുമാനം.ഇതിൻ്റെ ഭാഗമായി കോസ്റ്റ് ഫോർഡ് സംഘം സന്ദർശനം നടത്തി. ഒരു പതിറ്റാണ്ട് മുമ്പ് നിർമ്മാണമാരംഭിച്ച് പാതി വഴിയിൽ മുങ്ങിയ മാറഞ്ചേരി തുറുവാണത്തെ വൈദ്യുത ശ്മശാനം പ്രവർത്തനങ്ങളാണ്  വീണ്ടും  പുനരാരംഭിക്കുന്നത്. 2010 ൽ ഫണ്ട് പാസായി നിർമ്മാണം ആരംഭിച്ച വൈദ്യുത ശ്മശാനം അധികൃതരുടെ അനാസ്ഥ മൂലം പാതി വഴിയിൽ നിലച്ചിരുന്നു. ജനറേറ്ററും, ഗ്യാസ് ചേമ്പറും, അനുബന്ധ സാധനങ്ങളും ശ്മശാനത്തിൽ എത്തിച്ചെങ്കിലും, ക്രെയിൻ മാർഗ്ഗം വലിയ പുകക്കുഴൽ എത്തിക്കാൻ റോഡില്ലാതിരുന്നതും, വൈദ്യുതിയും, വെള്ളവും ഇല്ലാത്തത് മൂലം നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ മുടങ്ങി. ഇതിനിടെ ശ്മശാന നിർമ്മാണത്തിൻ്റെ പേരിൽ രാഷ്ട്രീയവടം വലി കൂടി ആരംഭിച്ചതോടെ നിർമ്മാണം നിശ്ചലമായി. 40 ലക്ഷം രൂപ ചെലവിലായിരുന്നു ശ്മശാന നവീകരണ പ്രവർത്തനങ്ങൾ നടന്നത്.തുടർന്ന് ജില്ലാ പഞ്ചായത്തംഗം എ.കെ സുബൈർ വിഷയത്തിൽ ഇടപെട്ട് നിർമ്മാണം പുനരാരംഭിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതോടെയാണ്  പ്രവൃത്തികൾക്ക്  ജീവൻ വെച്ചത്.ഇതിൻ്റെ ഭാഗമായി നിർമ്മാണ ചുമതലയുള്ള കോസ്റ്റ് ഫോർഡ് സംഘം സന്ദർശനം നടത്തിയത്. ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ സുബൈർ, കോസ്റ്റ് ഫോർഡ് സി.ഇ.ഒ ശ്രീകുമാർ ,ജോയിൻറ് ഡയറക്ടർ രാജീവ്, കോൺട്രാക്ടർ മാത്യു ലിസ്റ്റോൺ എന്നിവർ ശ്മശാനം സന്ദർശിച്ചു

#360malayalam #360malayalamlive #latestnews

മാറഞ്ചേരി തുറുവാണത്തെ വൈദ്യുത ശ്മശാനം യാഥാർത്ഥ്യമാകുന്നു. രണ്ട് മാസത്തിനകം പ്രവൃത്തികൾ പൂർത്തീകരിക്കാൻ തീരുമാനം.ഇതിൻ്റെ ഭാഗമ...    Read More on: http://360malayalam.com/single-post.php?nid=6172
മാറഞ്ചേരി തുറുവാണത്തെ വൈദ്യുത ശ്മശാനം യാഥാർത്ഥ്യമാകുന്നു. രണ്ട് മാസത്തിനകം പ്രവൃത്തികൾ പൂർത്തീകരിക്കാൻ തീരുമാനം.ഇതിൻ്റെ ഭാഗമ...    Read More on: http://360malayalam.com/single-post.php?nid=6172
മാറഞ്ചേരി തുറുവാണത്തെ വൈദ്യുത ശ്മശാനം യാഥാർത്ഥ്യമാകുന്നു മാറഞ്ചേരി തുറുവാണത്തെ വൈദ്യുത ശ്മശാനം യാഥാർത്ഥ്യമാകുന്നു. രണ്ട് മാസത്തിനകം പ്രവൃത്തികൾ പൂർത്തീകരിക്കാൻ തീരുമാനം.ഇതിൻ്റെ ഭാഗമായി കോസ്റ്റ് ഫോർഡ് സംഘം സന്ദർശനം നടത്തി. ഒരു പതിറ്റാണ്ട് മുമ്പ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്