നഗര ദാരിദ്ര ലഘൂകരണ പദ്ധതി ; പൊന്നാനി നഗരസഭയിൽ പരിശീലനം സംഘടിപ്പിച്ചു

നഗര ദാരിദ്ര ലഘൂകരണ പദ്ധതിയുടെ (യു.പി.ആർ.പി) ഭാഗമായി പൊന്നാനി നഗരസഭയിൽ പരിശീലനം സംഘടിപ്പിച്ചു. നാടിൻ്റെ സമഗ്ര വികസനത്തിനായി കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ഒരു കർമ്മപദ്ധതി ആസൂത്രണ പ്രക്രിയയാണ് യു.പി.ആർ.പി. പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ, പ്ലാൻ തയ്യാറാക്കുന്നതിൻ്റെ വിവിധ ഘട്ടങ്ങൾ, നഗര സഭാ പ്ലാനുമായി സംയോജിപ്പിക്കേണ്ടതിൻ്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളിലാണ് ജനപ്രതിനിധികൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പരിശീലനം നൽകിയത്. 

പദ്ധതി പ്രകാരം തയ്യാറാക്കിയ പ്ലാൻ നഗരസഭയുടെ പദ്ധതിയുമായി ഏകോപിപ്പിക്കുമ്പോഴാണ് പദ്ധതിയുടെ ലക്ഷ്യം പൂർത്തിയാകുന്നത്. 


പൊന്നാനി നഗരസഭാ കൗൺസിൽ ഹാളിൽ വെച്ച് നടന്ന പരിശീലന പരിപാടി ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ രജീഷ് ഊപ്പാല, ഷീനാസുദേശൻ തുടങ്ങിയവർ സംബന്ധിച്ചു. എൻ.യു.എൽ.എം സിറ്റി മിഷൻ നേജർ സുനിൽ പരിശീലനത്തിന് നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews #ponnani

നഗര ദാരിദ്ര ലഘൂകരണ പദ്ധതിയുടെ (യു.പി.ആർ.പി) ഭാഗമായി പൊന്നാനി നഗരസഭയിൽ പരിശീലനം സംഘടിപ്പിച്ചു. നാടിൻ്റെ സമഗ്ര വികസനത്തിനായി കുടുംബ...    Read More on: http://360malayalam.com/single-post.php?nid=6167
നഗര ദാരിദ്ര ലഘൂകരണ പദ്ധതിയുടെ (യു.പി.ആർ.പി) ഭാഗമായി പൊന്നാനി നഗരസഭയിൽ പരിശീലനം സംഘടിപ്പിച്ചു. നാടിൻ്റെ സമഗ്ര വികസനത്തിനായി കുടുംബ...    Read More on: http://360malayalam.com/single-post.php?nid=6167
നഗര ദാരിദ്ര ലഘൂകരണ പദ്ധതി ; പൊന്നാനി നഗരസഭയിൽ പരിശീലനം സംഘടിപ്പിച്ചു നഗര ദാരിദ്ര ലഘൂകരണ പദ്ധതിയുടെ (യു.പി.ആർ.പി) ഭാഗമായി പൊന്നാനി നഗരസഭയിൽ പരിശീലനം സംഘടിപ്പിച്ചു. നാടിൻ്റെ സമഗ്ര വികസനത്തിനായി കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ഒരു കർമ്മപദ്ധതി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്