ഗ്ലാസ്ഗോ ഉച്ചകോടിയിൽ പൊന്നാനിയിലെ നല്ല ഭക്ഷണ പ്രസ്ഥാനം

ആഗോള താപനത്തെയും കാലാവസ്ഥാ മാറ്റത്തെയും അതിജീവിക്കാൻ ലോകരാഷ്ട്ര നേതാക്കളും ശാസ്ത്രജ്ഞന്മാരും വിവിധ രംഗങ്ങളിലെ വിദഗ്ധരും ഒത്തുചേർന്ന ബ്രിട്ടനിലെ ഗ്ലാസ്ഗോ ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്നുള്ള സുസ്ഥിര വികസന മാതൃകയായി പൊന്നാനിയിലെ ജൈവകൃഷി - ഉപഭോക്തൃ കൂട്ടായ്മയായ നല്ല ഭക്ഷണ പ്രസ്ഥാനം അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഉച്ചകോടിയുടെ ഭാഗമായി "പ്രകൃതി ദിന "ത്തിൽ  പ്രസിദ്ധീകരിച്ച ലഘുലേഖയിലാണ് നല്ല ഭക്ഷണ പ്രസ്ഥാനത്തെ പ്രശംസിക്കുന്ന ലഘുകുറിപ്പ് വന്നിരിക്കുന്നത്. 

ആഗോള താപനത്തിന് കാരണമായ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും കാലാവസ്ഥാ മാറ്റങ്ങളെ ചെറുക്കുന്നതിനും പറ്റിയ കൃഷിരീതിയായി ജൈവ കൃഷിയുടെ പങ്ക് ഉയർത്തിക്കാണിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടനയുടെ മുൻകൈയിൽ ലോക ബാങ്കും മറ്റും ചേർന്നു തയ്യാറാക്കിയ ഈ ലഘുലേഖയിൽ 19 രാജ്യങ്ങളിലെ ജൈവകൃഷി മാതൃകകൾ അവതരിപ്പിക്കുന്നുണ്ട്. അതിൽ  ആദ്യം തന്നെ, ഇന്ത്യയിലെ സുപ്രാധന സുസ്ഥിര കാർഷിക മുന്നേറ്റം എന്ന രീതിയിലാണ് നല്ല ഭക്ഷണ പ്രസ്ഥാനം ആഗോള മാതൃകയായി പ്രശംസിക്കപ്പെട്ടിരിക്കുന്നത്. സമ്പൂർണ്ണ ജൈവ കൃഷി സംസ്ഥാനമായി മാറിയ സിക്കിമാണ് ഇന്ത്യയിൽ നിന്നുള്ള മറ്റൊരു കാർഷിക മാതൃക.

"കേരളത്തിൽ മലപ്പുറം ജില്ലയിൽ എടപ്പാളിലും പൊന്നാനിയിലുമുള്ള ജൈവ കൃഷിക്കാരുടെ കൂട്ടായ്മയിൽ 2009 മുതൽ നല്ല ഭക്ഷണപ്രസ്ഥാനം രൂപം കൊണ്ടതും വിവിധ ജൈവോല്പന്നങ്ങൾ ഉല്പാദിപ്പിക്കുന്നതും അവ ജനങ്ങളിലേക്ക് ഇടനിലക്കാരില്ലാതെ എത്തിക്കുന്നതും " ലഘുലേഖയിൽ എടുത്തു പറഞ്ഞിട്ടുണ്ട്. ഭക്ഷണം, കൃഷി, ആരോഗ്യം ഈ രംഗങ്ങളിൽ ഇവർ നടത്തിവരുന്ന കാർഷിക-ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങളെപ്പറ്റിയും പരാമർശിക്കുന്നുണ്ട്.


രാസവളങ്ങളെ ആശ്രയിക്കാതെ പ്രാദേശികമായ ഉല്പാദനത്തിലും ഉപഭോഗത്തിലും ഊന്നുന്ന ജൈവകൃഷി സമ്പ്രദായം വഴി ആഗോളതാപനം കുറയ്ക്കാൻ സാധിക്കുമെന്ന് ലോകരാഷ്ട്രങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ആഗോള താപനത്തിനു കാരണമായ ഹരിത ഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതിന്റെ 12% വും  രാസകൃഷിസമ്പ്രദായം വഴിയായതിനാൽ, അതിനെ മറികടക്കാൻ നല്ല ഭക്ഷണ പ്രസ്ഥാനം പോലുള്ള കൂട്ടായ്മകളിലാണ് ഇന്ന് ലോകതലത്തിൽ തന്നെ പ്രതീക്ഷ വന്നിരിക്കുന്നത്.

ഇപ്പോൾ പൊന്നാനിയിലെ പുളിക്കക്കടവിലുള്ള മുനിസിപ്പൽ ബിൽഡിംഗിലാണ് "നല്ല ഭക്ഷണം പ്രസ്ഥാനം ദിവസച്ചന്ത "കൂടുതൽ ഊർജ്ജസ്വലതയോടെ പ്രവർത്തിച്ചവരുകയാണ്. പൊന്നാനി താലൂക്കിലും പരിസരങ്ങളിലുമായി 100 ലേറെ ജൈവ കൃഷിക്കാർ ഇതിൽ പങ്കാളികളായിട്ടുണ്ട്. വിഷവിമുക്തവും പോഷകമേന്മ കൂടിയതുമായ ഭക്ഷ്യവിഭവങ്ങളുടെ പ്രധ്രാന്യം തിരിച്ചറിഞ്ഞ് നിരവധി ഉപഭോക്താക്കൾ നല്ല ഭക്ഷണ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇവരുടെ സൗകര്യാർത്ഥം ഭക്ഷ്യസാധനങ്ങൾ ആവശ്യാനുസരണം വീടുകളി കളിലെത്തിക്കാനും , ദൂരെ സ്ഥലങ്ങളിലേക്ക് പാഴ്സൽ ചെയ്യുന്നതിനും ഇപ്പോൾ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഓണം മുതൽ അരിപ്പൊടി, മഞ്ഞൾപ്പൊടി, കായ വറുത്തത്, അച്ചാറുകൾ എന്നിങ്ങനെ മൂല്യവർധിത ഉല്പന്നങ്ങളും നല്ല ഭക്ഷണപ്രസ്ഥാനം ബ്രാന്റിൽ ഇറക്കിക്കഴിഞ്ഞു.

അന്വേഷണങ്ങൾക്ക് :9656086680

#360malayalam #360malayalamlive #latestnews

ആഗോള താപനത്തെയും കാലാവസ്ഥാ മാറ്റത്തെയും അതിജീവിക്കാൻ ലോകരാഷ്ട്ര നേതാക്കളും ശാസ്ത്രജ്ഞന്മാരും വിവിധ രംഗങ്ങളിലെ വിദഗ്ധരും ഒത്ത...    Read More on: http://360malayalam.com/single-post.php?nid=6153
ആഗോള താപനത്തെയും കാലാവസ്ഥാ മാറ്റത്തെയും അതിജീവിക്കാൻ ലോകരാഷ്ട്ര നേതാക്കളും ശാസ്ത്രജ്ഞന്മാരും വിവിധ രംഗങ്ങളിലെ വിദഗ്ധരും ഒത്ത...    Read More on: http://360malayalam.com/single-post.php?nid=6153
ഗ്ലാസ്ഗോ ഉച്ചകോടിയിൽ പൊന്നാനിയിലെ നല്ല ഭക്ഷണ പ്രസ്ഥാനം ആഗോള താപനത്തെയും കാലാവസ്ഥാ മാറ്റത്തെയും അതിജീവിക്കാൻ ലോകരാഷ്ട്ര നേതാക്കളും ശാസ്ത്രജ്ഞന്മാരും വിവിധ രംഗങ്ങളിലെ വിദഗ്ധരും ഒത്തുചേർന്ന ബ്രിട്ടനിലെ ഗ്ലാസ്ഗോ ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്നുള്ള സുസ്ഥിര വികസന മാതൃകയായി പൊന്നാനിയിലെ ജൈവകൃഷി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്