വ്യത്യസ്ത പരിപാടികൾ ഒരുക്കി കുട്ടികളെ വരവേറ്റ് പാലപ്പെട്ടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ

ഒന്നര വർഷത്തിനപ്പുറം വിദ്യാലയത്തിൽ എത്തിയ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് സ്വീകരണമൊരുക്കി പാലപ്പെട്ടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ. ക്ലാസുകൾക്ക് മുന്നോടിയായി നടത്തിയ പ്രവേശനോത്സവ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സുബൈർ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ഇ.കെ ഇസ്മായിൽ അധ്യക്ഷനായി.

ഹെഡ് മിസ്ട്രസ് ദീപാജ്ഞലി ടീച്ചർ,  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റംഷീന, ജി.എച്ച് എസ് എസ് സ്കൂൾ പ്രിൻസിപ്പൾ മണികണ്ഠൻ മാസ്റ്റർ, എസ് ആർ ജെ കൺവീനർ ഗീത ടീച്ചർ, സ്കൂൾ കൗൺസലർ ഫായിസ, പിടിഎ മെമ്പർ ബാദുഷ , സ്റ്റാഫ് സെക്രട്ടറി ജോളി ടീച്ചർ എന്നിവർ സംസാരിച്ചു. സൈക്കോ സോഷ്യൽ കൗൺസലറിൻ്റെയും, എം എസ് ഡബ്ളയു ട്രെയിനീസിൻ്റെയും നേതൃത്വത്തിൽ കുട്ടികളുടെ മാനസിക ഉല്ലാസം ഉറപ്പ് വരുത്തുന്നതിനു വേണ്ടി വിത്യസ്ത പരിപാടികളായ ചിക്കൻ ഡാൻസ്, മൂവ് ആൻഡ് ഫ്രീസ് ഗെയിം, തീം ഡാൻസ് എന്നിവ സംഘടിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. പാട്ടു പാടിയും നൃത്തം ചെയ്തും അധ്യാപകരും ഒപ്പം ചേർന്നു.

#360malayalam #360malayalamlive #latestnews

ഒന്നര വർഷത്തിനപ്പുറം വിദ്യാലയത്തിൽ എത്തിയ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് സ്വീകരണമൊരുക്കി പാലപ്പെട്ടി ഗവൺമെൻ്റ് ഹയർ സെക്കൻ...    Read More on: http://360malayalam.com/single-post.php?nid=6148
ഒന്നര വർഷത്തിനപ്പുറം വിദ്യാലയത്തിൽ എത്തിയ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് സ്വീകരണമൊരുക്കി പാലപ്പെട്ടി ഗവൺമെൻ്റ് ഹയർ സെക്കൻ...    Read More on: http://360malayalam.com/single-post.php?nid=6148
വ്യത്യസ്ത പരിപാടികൾ ഒരുക്കി കുട്ടികളെ വരവേറ്റ് പാലപ്പെട്ടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നര വർഷത്തിനപ്പുറം വിദ്യാലയത്തിൽ എത്തിയ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് സ്വീകരണമൊരുക്കി പാലപ്പെട്ടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ. ക്ലാസുകൾക്ക് മുന്നോടിയായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്