പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം; അവലോകന യോഗം ചേര്‍ന്നു

പൊന്നാനി നിയോജക മണ്ഡലത്തിലെ പുരോഗമിക്കുന്ന പദ്ധതികളുടെ  അവലോകന യോഗം പി. നന്ദകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി  പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. നിളയോര പാതയുടെ ബി.എം ആന്‍ഡ് ബി.സി പ്രവൃത്തികള്‍ ഡിസംബര്‍ 15 ന് പൂര്‍ത്തീകരിക്കാനും  റിവര്‍ വാള്‍ ബെല്‍റ്റ് കെട്ടുന്നതിന് വേണ്ടി അഞ്ച്  കോടിയുടെ എസ്റ്റിമേറ്റ് ഉടന്‍ സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി. റിവര്‍ റീട്ടെയ്നിങ് വാളിന്റെ നിര്‍മാണവും അനുബന്ധ പ്രവൃത്തികളും ഭരണാനുമതി ലഭിച്ച പ്രകാരം പൂര്‍ത്തീകരിക്കും. നിളാ സംഗ്രഹാലയത്തിന്റെ അവസാനഘട്ട പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കാനും സൗന്ദര്യവത്കരണം, ലാന്‍ഡ് സ്‌കേപ്പിങ്, ക്യുറേറ്റിങ് തുടങ്ങിയ  പ്രവൃത്തികള്‍ സാങ്കേതിക അനുമതി പ്രകാരം ഡിസംബര്‍ 25 നകം പൂര്‍ത്തീകരിക്കും. നിളാ സംഗ്രഹാലയത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി 2021 ഒക്ടോബര്‍ 30 ലെ ഉത്തരവ്  പ്രകാരം തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജിലെ അധ്യാപകനെ എന്യൂമറേറ്ററായി നിയമിക്കാനും നിളാ സംഗ്രഹാലയത്തില്‍ ബോര്‍വെല്‍ കുഴിക്കുന്നതിന്റെ അനുമതിക്കായി ജില്ലാ ഭൂഗര്‍ഭ വകുപ്പിന് കത്ത് നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.

ബിയ്യം കായലോര മേഖലയില്‍  പൊന്നാനി നഗരസഭയില്‍ ഉള്‍പ്പെടുന്ന പുളിക്കക്കടവ് ഭാഗത്തെ  പദ്ധതി പ്രദേശങ്ങളില്‍ അടിയന്തരമായി സര്‍വേ നടത്താനും ടൂറിസം വകുപ്പിന് എന്‍.ഒ.സി നല്‍കാനുമുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍  പൊന്നാനി തഹസില്‍ദാറിനെ ചുമതലപ്പെടുത്തി. പ്രവര്‍ത്തനാനുമതി ലഭിച്ചതിനു ശേഷം ഓപ്പണ്‍ ജിംനേഷ്യം സ്ഥാപിക്കുന്നതിനുള്ള സ്ഥലം തീരുമാനിക്കാന്‍ യു.എല്‍.സി.സി.എസിനേയും  ടൂറിസം വകുപ്പിനേയും യോഗത്തില്‍ ചുമതലപ്പെടുത്തി. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ട ഭവനസമുച്ചയ നിര്‍മാണത്തിന് വേണ്ടിയുള്ള റിവൈസ് എസ്റ്റിമേറ്റ്  ഭരണാനുമതി ഉടന്‍ ലഭ്യമാക്കും. അഴീക്കല്‍ മുതല്‍ കാപ്പിരിക്കാട് വരെയുള്ള 12 കിലോമീറ്റര്‍ തീരദേശ മേഖലയിലെ കടല്‍ക്ഷോഭ  നിയന്ത്രണത്തിനായി 400 മീറ്റര്‍ ഇടവിട്ട് പുലിമുട്ടുകള്‍ നിര്‍മിക്കാനും ബജറ്റ് വിഹിതമായി കടല്‍ഭിത്തി കെട്ടാന്‍ പൊന്നാനി മണ്ഡലത്തിന്  അനുവദിച്ച തുകയുടെ ഭരണാനുമതി ലഭിച്ചയുടന്‍ കടല്‍ഭിത്തി നിര്‍മാണം തുടങ്ങും. പുതുപൊന്നാനി അഴിമുഖത്തെ മണല്‍ തിട്ട നീക്കം ചെയ്യാനും അവശേഷിക്കുന്ന കല്ലുകള്‍ മാറ്റാനും ഇറിഗേഷന്‍ വകുപ്പിനോട് ഒരാഴ്ചക്കകം എസ്റ്റിമേറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പുതുപൊന്നാനി ഫിഷ് ലാന്‍ഡിങ് സെന്ററിനായി  സ്ഥലം ലഭ്യമാക്കാന്‍ വഖഫ് ബോര്‍ഡിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ നടപടിക്രമങ്ങള്‍ ത്വരിതഗതിയിലാക്കും.

പുതുപൊന്നാനി മുനമ്പം പ്രദേശത്തെ സമഗ്രവികസനത്തിന് സമര്‍പ്പിച്ച അഞ്ച് കോടിയുടെ  വികസന പ്രവര്‍ത്തനങ്ങള്‍  സമയബന്ധിതമായി നടപ്പിലാക്കും. പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ അറിഞ്ഞു കൂടിയ മണല്‍ നീക്കം ചെയ്യുന്നതിനായി സര്‍ക്കാരില്‍ സമര്‍പ്പിച്ച  1.35 കോടി രൂപയുടെ എസ്റ്റിമേറ്റിന് അന്തിമാനുമതി ലഭിക്കുന്നതിന് വേണ്ടിയുള്ള ഇടപെടല്‍ ശക്തമാക്കാനും വിദ്യാഭ്യാസ-ആരോഗ്യ-മത്സ്യബന്ധന മേഖലകളില്‍ പൊന്നാനി മണ്ഡലത്തിന്  അനുയോജ്യമായ വിവിധ പദ്ധതികളുടെ പ്രൊപ്പോസല്‍ കേരളാ തീരദേശ വികസന കോര്‍പ്പറേഷന് സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

ഐ.സി.എസ്.ആര്‍ അക്കാദമിയില്‍ നടന്ന യോഗത്തില്‍ പി.ഡബ്ലി.യു.ഡി റോഡ്സ് എ.എക്‌സ്. ഇ ഗോപന്‍, പി.ഡബ്ലി.യു.ഡി റോഡ്സ് എ.ഇ ഷിനോജ്, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഇ.ഇ രാജീവ്, എ.എക്‌സ്.ഇ മാരായ സൗമ്യ, സാറാമ്മ, ടൂറിസം എഞ്ചിനീയര്‍ രാജേഷ്, ഇറിഗേഷന്‍ എ.എക്‌സ്.ഇ സുരേഷ്, എ..ഇ മുനീര്‍, ചമ്രവട്ടം പ്രൊജക്ട് ഓഫീസ് പ്രതിനിധി ഹരീഷ്, കേരളാ തീരദേശ വികസന കോര്‍പ്പറേഷന്‍ സൂപ്പര്‍വൈസര്‍ജോഹിത്ത്, മൈനോറിറ്റി കോച്ചിങ് സെന്റര്‍ കോര്‍ഡിനേറ്റര്‍ ഇക്ബാല്‍ മാഷ്, യു.എല്‍.സി.സി.എസ് പ്രതിനിധികളായ യാസിര്‍, ജയേഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു .

#360malayalam #360malayalamlive #latestnews

പൊന്നാനി നിയോജക മണ്ഡലത്തിലെ പുരോഗമിക്കുന്ന പദ്ധതികളുടെ അവലോകന യോഗം പി. നന്ദകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വിവിധ...    Read More on: http://360malayalam.com/single-post.php?nid=6136
പൊന്നാനി നിയോജക മണ്ഡലത്തിലെ പുരോഗമിക്കുന്ന പദ്ധതികളുടെ അവലോകന യോഗം പി. നന്ദകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വിവിധ...    Read More on: http://360malayalam.com/single-post.php?nid=6136
പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം; അവലോകന യോഗം ചേര്‍ന്നു പൊന്നാനി നിയോജക മണ്ഡലത്തിലെ പുരോഗമിക്കുന്ന പദ്ധതികളുടെ അവലോകന യോഗം പി. നന്ദകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. നിളയോര പാതയുടെ ബി.എം ആന്‍ഡ് ബി.സി പ്രവൃത്തികള്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്