അതിദരിദ്രരെ കണ്ടെത്തൽ; ജനപ്രതിനിധികൾക്കായുള്ള ഏകദിന പരിശീലനം സംഘടിപ്പിച്ചു

പൊന്നാനി നഗരസഭയിൽ സമൂഹത്തിലെ അതിതീവ്ര ദരിദ്ര വിഭാഗത്തിലുള്ള കുടുംബങ്ങളെ കണ്ടെത്തി ഓരോ കുടുംബത്തിനും ആവശ്യമായ അതിജീവന പദ്ധതികൾ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ പരിശീലനം സംഘടിപ്പിച്ചു. പൊന്നാനി നഗരസഭയിലെ ജനപ്രതിനിധികൾക്കായി ആദ്യഘട്ടത്തിലെ ഏകദിന  പരിശീലനമാണ് കിലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. 


അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ  അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള വിപുലമായ ഒരു കർമ്മ പരിപാടിയാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. 

ആരാലും കണ്ടെത്താതെ, അതിജീവന ശേഷിയില്ലാതെ  ഒറ്റപ്പെട്ടു കഴിയുന്ന നിരാലംബരായ അതിദരിദ്രരെ കണ്ടെത്തി പരിരക്ഷിക്കുന്നതിന് സമയബന്ധിതമായ തീരുമാനങ്ങളും, നടപ്പിൽ വരുത്തൽ പദ്ധതികളും ആവിഷ്കരിക്കുന്നതിൻ്റെ ഭാഗമായാണ് പരിശീലനം. ജനപ്രതിനിധികൾ, ഉദ്യാഗസ്ഥർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണം ഉറപ്പു വരുത്തി ജനകീയ പങ്കാളിത്തത്തോടു കൂടിയാണ് കണ്ടെത്തൽ പ്രക്രിയ നടത്തുന്നത്. ഇതിനായി സംസ്ഥാന, ജില്ലാ, തദ്ദേശ സ്വയംഭരണ സ്ഥാപന തല, വാർഡ് തല ജനകീയ സമിതികൾ രൂപീകരിക്കും. വാർഡ് തലത്തിൽ 2-3 തലങ്ങളിലായുള്ള ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും സംഘടിപ്പിക്കും. ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിലൂടെ രൂപമെടുത്ത അർഹരുടെ പട്ടികകൾ വാർഡ് തലത്തിൽ ക്രോഡീകരിച്ച് അതിൽ ഉൾക്കൊള്ളുന്ന വീടുകളിൽ മൊബൈൽ ആപ്പ് ഉപയോഗിച്ചുള്ള വിവര ശേഖരണവും നടക്കും. ഈ പ്രക്രിയക്ക് സംസ്ഥാന തലം മുതൽ വാർഡ് തലം വരെയുള്ള വിപുലമായ പരിശീലന പരിപാടി ആണ് ആസൂത്രണം ചെയ്യുന്നത്. 


ഇതിൻ്റെ ഭാഗമായാണ് നഗരസഭാ തല ജന പ്രതിനിധികൾക്കായുള്ള ഏകദിന പരിശീലന

പരിപാടി നടന്നത്. പൊന്നാനി നഗരസഭാ കൗൺസിൽ ഹാളിൽ വെച്ച് നടന്ന പരിശീലന പരിപാടി ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.ആബിദ, ഷീനാസുദേശൻ, ഒ.ഒ ഷംസു, കൗൺസിലർമാരായ ഫർഹാൻ, ഗിരീഷ് കുമാർ എന്നിവർ സംബന്ധിച്ചു.  കില ഫാക്വൽറ്റികളായ സി.പി മുഹമ്മദ് കുഞ്ഞി, അഡ്വ. ബിൻസി ഭാസ്കർ, പ്രൊഫ.ഇമ്പിച്ചിക്കോയ തങ്ങൾ, പി.ടി ഷിഹാബ്, എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews #ponnaninagarasabha

പൊന്നാനി നഗരസഭയിൽ സമൂഹത്തിലെ അതിതീവ്ര ദരിദ്ര വിഭാഗത്തിലുള്ള കുടുംബങ്ങളെ കണ്ടെത്തി ഓരോ കുടുംബത്തിനും ആവശ്യമായ അതിജീവന പദ്ധതിക...    Read More on: http://360malayalam.com/single-post.php?nid=6126
പൊന്നാനി നഗരസഭയിൽ സമൂഹത്തിലെ അതിതീവ്ര ദരിദ്ര വിഭാഗത്തിലുള്ള കുടുംബങ്ങളെ കണ്ടെത്തി ഓരോ കുടുംബത്തിനും ആവശ്യമായ അതിജീവന പദ്ധതിക...    Read More on: http://360malayalam.com/single-post.php?nid=6126
അതിദരിദ്രരെ കണ്ടെത്തൽ; ജനപ്രതിനിധികൾക്കായുള്ള ഏകദിന പരിശീലനം സംഘടിപ്പിച്ചു പൊന്നാനി നഗരസഭയിൽ സമൂഹത്തിലെ അതിതീവ്ര ദരിദ്ര വിഭാഗത്തിലുള്ള കുടുംബങ്ങളെ കണ്ടെത്തി ഓരോ കുടുംബത്തിനും ആവശ്യമായ അതിജീവന പദ്ധതികൾ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്