കുണ്ട്കടവ് പാലം പുനർ നിർമ്മാണം വിദഗ്ധ സംഘം പരിശോധന നടത്തി

പൊന്നാനി നഗരസഭയേയും മാറഞ്ചേരി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പൊന്നാനി-ആൽത്തറ-ഗുരുവായൂർ സംസ്ഥാനപാതയിൽ സ്ഥിതി ചെയ്യുന്ന കുണ്ടുകടവ് പാലം പുതുക്കി പണിയുന്നതിന് മുന്നോടിയായി നബാർഡ് സംഘം പാലം സന്ദർശിച്ചു. മലപ്പുറം-തൃശൂർ ജില്ലകളിലെ പ്രധാന നഗരങ്ങളുമായി പൊന്നാനി നിയോജക മണ്ഡലത്തെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ഈ പാതയിലൂടെയാണ് കുണ്ടുകടവ് പാലം കടന്നു പോകുന്നത് .

60 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കുണ്ടുകടവ് പാലം ബലക്ഷയം നേരിടുന്നുവെന്ന പൊതുമരാമത്ത് വിഭാഗം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം പുതുക്കി പണിയാനുള്ള നടപടികൾ ആരംഭിച്ചത് . കുണ്ടുകടവ് പാലത്തിന്റെ പ്രീ കാസ്റ്റഡ് പൈലുകൾ, പിയറുകൾ , ബീമുകൾ , സ്ളാബുകൾ തുടങ്ങിയവയുടെയെല്ലാം കോൺക്രീറ്റ് അടർന്നു വീഴുകയും കമ്പികൾ ദ്രവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിലുമാണ് . പൊതുമരാമത്ത് വകുപ്പ് പഠനം നടത്തി തയ്യാറാക്കിയ ബ്രിഡ്ജ് കണ്ടീഷൻ ഇൻഡക്സ്പ്രകാരം കുണ്ടുകടവ് പാലത്തിന്റെ പുനർനിർമാണം വളരെ അടിയന്തിരമായി ചെയ്യേണ്ടതാണെന്ന് റിപ്പോർട്ട് സർക്കാറിന് നൽകിയിരുന്നു.


29.30 കോടി രൂപ ചെലവിൽ  പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം നബാർഡ് സഹായത്തോടെയാണ് കുണ്ടുകടവ് പാലം പുതുക്കി പണിയുന്നത്. മൊത്തം എസ്റ്റിമേറ്റ് തുകയുടെ 80% നബാർഡും 20 % സംസ്ഥാന സർക്കാറും ആണ് കുണ്ടുകടവ് പാലത്തിന്റെ പുനർനിർമാണത്തിനായി വഹിക്കുന്നത് . 2021 ജൂലായ് 16 ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പൊന്നാനി നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്ന യോഗത്തിന് എത്തിയപ്പോൾ കുണ്ടുകടവ് പാലം പുനർനിർമിക്കുന്നതിന്റെ ആവശ്യകതയെ പറ്റി പൊന്നാനി എംഎൽഎ പി.നന്ദകുമാർ മന്ത്രിയെ നേരിട്ട് ബോധ്യപ്പെടുത്തിയിരുന്നു . ഇതിനെ തുടർന്ന് പി.ഡബ്ലി.യു ബ്രിഡ്ജസ് വിഭാഗത്തിൽ നിന്ന് മന്ത്രി തൽസ്ഥിതി റിപ്പോർട്ട്ആ വശ്യപ്പെട്ടിരുന്നു . കഴിഞ്ഞ മാസം ഒക്ടോബർ 13 ന് നിയമസഭയിൽ പൊന്നാനി എംഎൽഎ പി.നന്ദകുമാർ ഈ വിഷയത്തിൽ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചതോടെ കുണ്ടുകടവ് പാലം പുനർനിർമാണം നടത്താനുള്ള നടപടികൾ കൂടുതൽ ദ്രുതഗതിയിലാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു . ഇതിന്റെ ഭാഗമായാണ് മലപ്പുറം ജില്ലയിലെ നബാർഡ് പദ്ധതികളുടെ ജില്ലാ മാനേജർ  റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം കുണ്ടുകടവ് പാലം നേരിട്ട് സന്ദർശിച്ചത് .

പുഴയുടെ നടുഭാഗത്ത് 45 മീറ്റർ നീളത്തിലുള്ള ഒരു സ്പാനും പാലത്തിന്റെ ഒരു ഭാഗത്ത് 26 മീറ്റർ നീളത്തിലുള്ള മൂന്ന് സ്പാനും മറുഭാഗത്ത് 26 മീറ്റർ നീളത്തിലുള്ള നാല് സ്പാനും ഉൾപ്പെടെ 227 മീറ്റർ നീളത്തിലാണ് പുതിയ പാലം നിർമിക്കാൻ വിഭാവനം ചെയ്തിട്ടുള്ളത് . 7.50 മീറ്റർ ക്യാരേജ് വേയും ഇരുവശവുമായി 1.50 മീറ്റർ വീതിയിലുള്ള നടപ്പാതയും 0.25 മീറ്റർ കൈവരിയും ഉൾപ്പെടെ പാലത്തിന്റെ മൊത്തം വീതി 11 മീറ്ററാണ് .

കുണ്ടുകടവ് പാലം പുനർനിർമിക്കാനാവശ്യമായ ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് നിലവിലുള്ളതെന്നും മലപ്പുറം ജില്ലയിലെ തന്നെ മികച്ച പാലമായി  ഭാവിയിൽ മാറാൻ സാധ്യതയുള്ള പാലങ്ങളിൽ മുൻപന്തിയിലായിരിക്കും കുണ്ടുകടവ് പാലത്തിന്റെ സ്ഥാനമെന്നും നബാർഡ് സംഘം വിലയിരുത്തി . ഇന്നത്തെ സന്ദർശനം കൂടുതൽ തൃപ്തികരവും സന്ദർശന റിപ്പോർട്ട് ഉടനെ നബാർഡ് ഉന്നത ഉദ്യോഗസ്ഥർക്ക്കൈമാറുമെന്നും മലപ്പുറം ജില്ലയിലെ നബാർഡ് പദ്ധതികളുടെ ജില്ലാ മാനേജർ  റിയാസ് അറിയിച്ചു .

പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്ത് , പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു ,മാറഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അബ്ദുൽ അസീസ് , മാറഞ്ചേരി പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലീന മുഹമ്മദലി , പൊന്നാനി നഗരസഭാ കൗൺസിലർമാരായ നസീമ ,  ഇഖ്‌ബാൽ മഞ്ചേരി , പി.ഡബ്ലി.യു ബ്രിഡ്ജസ് അസിസ്റ്റന്റ്എഞ്ചിനീയർ മൊയ്തീൻ കുട്ടി , പി.ഡബ്ലി.യു ബ്രിഡ്ജസ് ഓവർസിയർ ബിനീഷ് , CPI(M) മാറഞ്ചേരി ലോക്കൽ സെക്രട്ടറി സുരേഷ് , എം.എൽ.എ ഓഫീസ് പ്രതിനിധി സാദിക്ക് സാഗോസ് എന്നിവരും സന്ദർശക സംഘത്തിനൊപ്പം ഉണ്ടായിരുന്നു .

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭയേയും മാറഞ്ചേരി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പൊന്നാനി-ആൽത്തറ-ഗുരുവായൂർ സംസ്ഥാനപാതയിൽ സ്ഥിതി ചെയ്യുന്ന കുണ്...    Read More on: http://360malayalam.com/single-post.php?nid=6117
പൊന്നാനി നഗരസഭയേയും മാറഞ്ചേരി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പൊന്നാനി-ആൽത്തറ-ഗുരുവായൂർ സംസ്ഥാനപാതയിൽ സ്ഥിതി ചെയ്യുന്ന കുണ്...    Read More on: http://360malayalam.com/single-post.php?nid=6117
കുണ്ട്കടവ് പാലം പുനർ നിർമ്മാണം വിദഗ്ധ സംഘം പരിശോധന നടത്തി പൊന്നാനി നഗരസഭയേയും മാറഞ്ചേരി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പൊന്നാനി-ആൽത്തറ-ഗുരുവായൂർ സംസ്ഥാനപാതയിൽ സ്ഥിതി ചെയ്യുന്ന കുണ്ടുകടവ് പാലം പുതുക്കി പണിയുന്നതിന് മുന്നോടിയായി നബാർഡ് സംഘം പാലം സന്ദർശിച്ചു. മലപ്പുറം-തൃശൂർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്