വാർഡ് മെമ്പറുടെ ഇടപെടൽ ; വഴിയിലുപേക്ഷിച്ച മാലിന്യത്തിന് ഉടനടി പരിഹാരം

മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ വീടിനടുത്ത് തള്ളിയ മാലിന്യം വാർഡ് മെമ്പർ സുഹറ ഉസ്മാന്റെ ഇടപെടലിനെ തുടർന്ന് എടുത്തു മാറ്റാൻ നടപടിയായി.  മാറഞ്ചേരിയിലെ തന്നെ ഒരു സ്വകാര്യ സ്ഥാപനത്തിലെ മാലിന്യമാണിതെന്ന് വാർഡ് മെമ്പർ കണ്ടെത്തുകയായിരുന്നു.


വാർഡ് മെമ്പറും ട്രോമ കെയർ വളണ്ടിയർ ഷഹലയും ചേർന്ന് മാലിന്യത്തിൽ നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയ കടയുടമയെ കണ്ടെത്തിയത്. തുടർന്ന് പൊലിസിനെ വരുത്തി നടപടികൾക്ക് സ്വീകരിക്കുകയായിരുന്നു. കടയുടമയോട് എത്രയും പെട്ടെന്ന് മാലിന്യം നീക്കാനുള്ള നിർദേശം വാർഡ് മെമ്പർ നൽകി.


മാലിന്യ മുക്ത പഞ്ചായത്തായ മാറഞ്ചേരിയിൽ നിരവധി തവണയാണ് ഇത്തരത്തിൽ മാലിന്യം പൊതുയിടങ്ങളിൽ തള്ളുന്ന പരാതികൾ ദിനംപ്രതി വരുന്നത്. മാലിന്യങ്ങൾ പൊതുയിടങ്ങളിൽ ഉപേക്ഷിക്കാതിരിക്കാൻ മാലിന്യ സംസ്കരണ യൂണിറ്റും ഹരിത കർമ്മ സേനാംഗങ്ങളും പഞ്ചായത്തിലുണ്ട്. കടകളിൽ നിന്നും നേരിട്ട് മാലിന്യം ശേഖരിക്കുന്നുണ്ട്. എങ്കിലും പഞ്ചായത്തിൽ പൊതുയിടങ്ങളിൽ കടയുടമകൾ മാലിന്യം തള്ളുന്നത് പതിവാകുകയാണ്. 

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ വീടിനടുത്ത് തള്ളിയ മാലിന്യം വാർഡ് മെമ്പർ സുഹറ ഉസ്മാന്റെ ഇടപെടലിനെ തുടർന്ന് എടുത്തു ...    Read More on: http://360malayalam.com/single-post.php?nid=6115
മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ വീടിനടുത്ത് തള്ളിയ മാലിന്യം വാർഡ് മെമ്പർ സുഹറ ഉസ്മാന്റെ ഇടപെടലിനെ തുടർന്ന് എടുത്തു ...    Read More on: http://360malayalam.com/single-post.php?nid=6115
വാർഡ് മെമ്പറുടെ ഇടപെടൽ ; വഴിയിലുപേക്ഷിച്ച മാലിന്യത്തിന് ഉടനടി പരിഹാരം മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ വീടിനടുത്ത് തള്ളിയ മാലിന്യം വാർഡ് മെമ്പർ സുഹറ ഉസ്മാന്റെ ഇടപെടലിനെ തുടർന്ന് എടുത്തു മാറ്റാൻ നടപടിയായി. മാറഞ്ചേരിയിലെ തന്നെ ഒരു സ്വകാര്യ സ്ഥാപനത്തിലെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്