ആവേശമേകി പ്രവേശനോത്സവം : അക്ഷര മുറ്റങ്ങള്‍ വീണ്ടും സജീവമായി

കോവിഡ് മഹാമാരിയെക്കുറിച്ചുള്ള ആശങ്കകളെ അതിജീവിച്ച് അക്ഷര മുറ്റങ്ങള്‍ വീണ്ടും സജീവമായി. കോവിഡ് വ്യാപനം തീര്‍ത്ത പ്രതിസന്ധിയെ തുടര്‍ന്ന് ഒന്നര വര്‍ഷമായി അടച്ചിട്ട വിദ്യാലയങ്ങളിലേക്ക് നീണ്ട ഇടവേളക്കൊടുവില്‍ വിദ്യാര്‍ഥികളെത്തി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തിയ  പ്രവേശനോത്സവം ജില്ലയില്‍ ആവേശകരമായി. ജില്ലാതല പ്രവേശനോത്സവം പൂക്കാട്ടൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ 17 ഉപജില്ലകളിലായാണ് ഇത്തവണ പ്രവേശനോത്സവം സംഘടിപ്പിച്ചത്.
 ഒരു ബഞ്ചില്‍ രണ്ട് കുട്ടികളെയും ക്ലാസുകളില്‍ പരമാവധി 20 കുട്ടികളെയും അനുവദിച്ചാണ് വിദ്യാലയങ്ങള്‍ തുറന്നത്. സ്‌കൂള്‍ കവാടത്തില്‍ നിന്ന് തന്നെ വിദ്യാര്‍ഥികളുടെ ശരീരോഷ്മാവ് പരിശോധിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. സാനിറ്റൈസര്‍ ക്ലാസ് മുറികളിലും സ്‌കൂള്‍ പ്രവേശന കവാടങ്ങളിലും എത്തിക്കുകയും ചെയ്തിരുന്നു. ക്ലാസ് മുറികളിലും സ്‌കൂള്‍ ബസുകളിലും കുട്ടികള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് അധ്യാപകരും പിടിഎ ഭാരവാഹികളും ഉറപ്പാക്കി. സ്‌കൂള്‍ ബസ് ഇല്ലാത്ത ഇടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ ഏര്‍പ്പാടാക്കണമെന്ന നിര്‍ദേശവും നടപ്പായി. വാക്‌സീന്‍ എടുത്ത അധ്യാപകര്‍ക്ക് മാത്രമാണ് സ്‌കൂളിലെത്താന്‍ അനുമതി. പ്രതീക്ഷിച്ചതു പോലെ വിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ എത്തിയെന്ന്  ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് കുസുമം പറഞ്ഞു.

ആദ്യഘട്ടത്തില്‍ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളും 10, 12 ക്ലാസുകളുമാണ് പുന:രാരംഭിച്ചത്. എട്ട്, ഒന്‍പത്, പ്ലസ് വണ്‍ ക്ലാസുകള്‍ അടുത്ത ഘട്ടത്തിലേ തുടങ്ങൂ. അങ്കണവാടികള്‍ തുറക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. എന്നാല്‍ കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ രണ്ട് ഷിഫ്റ്റായി ക്ലാസുകള്‍ തുടരാനാണ് നിര്‍ദേശം. ആദ്യ ഘട്ടത്തില്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് അധ്യയനം. ആദ്യത്തെ രണ്ടാഴ്ച്ച ഹാജര്‍ നിര്‍ബന്ധമല്ല. ക്ലാസ് മുറികള്‍, ശൗചാലയങ്ങള്‍, കിണറുകള്‍ എന്നിവ ശുചീകരിച്ചും  ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലാതാക്കിയും മുന്നൊരുക്കം നടത്തിയ ശേഷമായിരുന്നു   സ്‌കൂള്‍ പ്രവേശനോത്സവം.
 
ജില്ലയില്‍ 346 സര്‍ക്കാര്‍ എല്‍.പി സ്‌കൂളുകളാണുള്ളത്. 488 എയ്ഡഡ് എല്‍.പി    സ്‌കൂളുകളും 40 അണ്‍ എയ്ഡഡ് എല്‍പി സ്‌കൂളുകളും ജില്ലയിലുണ്ട്. യുപി വിഭാഗത്തില്‍ 96 സര്‍ക്കാര്‍ സ്‌കൂളുകളും 230 എയ്ഡഡ് സ്‌കൂളുകളും 38 അണ്‍ എയ്ഡഡ് സ്‌കൂളുകളുമാണ് ജില്ലയിലുള്ളത്. 106 സര്‍ക്കാര്‍ ഹൈസ്‌കൂളുകള്‍, 85 എയ്ഡഡ് ഹൈസ്‌കൂളുകള്‍, 126 അണ്‍ എയ്ഡഡ് ഹൈസ്‌കൂളുകള്‍ എന്നിവയും ജില്ലയിലുണ്ട്. ഒന്ന് മുതല്‍ 10 വരെ ക്ലാസുകളിലായി ജില്ലയില്‍ 777569 വിദ്യാര്‍ഥികളുമുണ്ട്. ഈ അധ്യയന വര്‍ഷത്തില്‍ 77037 വിദ്യാര്‍ത്ഥികളും പുതുതായി ഒന്നാം തരത്തിലെത്തി. ഹയര്‍സെക്കന്‍ഡറിയില്‍ പ്ലസ്ടുവില്‍ മാത്രമായി 50,585 വിദ്യാര്‍ഥികളുമുണ്ട്. 2,804 ആണ് ജില്ലയില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലെ വിദ്യാര്‍ഥികളുടെ എണ്ണം.

പൂക്കാട്ടൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് അംഗം അഡ്വ.പി.വി. മനാഫ് മുഖ്യ പ്രഭാഷണം നടത്തി. ഡി.ഡി.ഇ കെ.എസ് കുസുമം, മലപ്പുറം എ.ഇ.ഒ മാരായ പി.കെ.മുഹമ്മദ് കുട്ടി, കെ.ടി മുരളീധരന്‍, മലപ്പുറം ബി.പി.സി പി.മുഹമ്മദലി, പി.ടി.എ പ്രസിഡന്റ് കെ എം അക്ബര്‍, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് ഇസ്മായില്‍, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്        ഇ. മഹബൂബ്, സ്റ്റാഫ് സെക്രട്ടറി അഷ്‌റഫ് കാലൊടി, പ്രധാനധ്യാപിക സുബൈദ എടക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

#360malayalam #360malayalamlive #latestnews #covid

കോവിഡ് മഹാമാരിയെക്കുറിച്ചുള്ള ആശങ്കകളെ അതിജീവിച്ച് അക്ഷര മുറ്റങ്ങള്‍ വീണ്ടും സജീവമായി. കോവിഡ് വ്യാപനം തീര്‍ത്ത പ്രതിസന്ധിയെ ത...    Read More on: http://360malayalam.com/single-post.php?nid=6108
കോവിഡ് മഹാമാരിയെക്കുറിച്ചുള്ള ആശങ്കകളെ അതിജീവിച്ച് അക്ഷര മുറ്റങ്ങള്‍ വീണ്ടും സജീവമായി. കോവിഡ് വ്യാപനം തീര്‍ത്ത പ്രതിസന്ധിയെ ത...    Read More on: http://360malayalam.com/single-post.php?nid=6108
ആവേശമേകി പ്രവേശനോത്സവം : അക്ഷര മുറ്റങ്ങള്‍ വീണ്ടും സജീവമായി കോവിഡ് മഹാമാരിയെക്കുറിച്ചുള്ള ആശങ്കകളെ അതിജീവിച്ച് അക്ഷര മുറ്റങ്ങള്‍ വീണ്ടും സജീവമായി. കോവിഡ് വ്യാപനം തീര്‍ത്ത പ്രതിസന്ധിയെ തുടര്‍ന്ന് ഒന്നര വര്‍ഷമായി അടച്ചിട്ട വിദ്യാലയങ്ങളിലേക്ക് നീണ്ട ഇടവേളക്കൊടുവില്‍ വിദ്യാര്‍ഥികളെത്തി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കോവിഡ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്