പൊന്നാനി നഗരസഭാതല പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് തുടക്കമായി

കേരളപ്പിറവി ദിനത്തില്‍ പശ്ചാത്തല സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൊന്നാനി നഗരസഭ തുടക്കം കുറിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള പൊതുമരാമത്ത് പ്രവൃത്തികള്‍ക്കാണ് തുടക്കമായത്. പുതുപൊന്നാനി അരക്കിലപറമ്പ് റോഡിന്റെ പ്രവര്‍ത്തനങ്ങളോടെ നഗരസഭയിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് തുടക്കമായി. 2021-22 വാര്‍ഷിക പദ്ധതി പ്രകാരം 13,87,00000 രൂപ ചെലവഴിച്ച് 171 മരാമത്ത് പ്രവര്‍ത്തികളാണ് നഗരത്തിന്റെ വിവിധയിടങ്ങളില്‍ നിര്‍മ്മിക്കുന്നത്. ആദ്യഘട്ടത്തില്‍ 25 റോഡുകളുടെ പ്രവൃത്തികള്‍ക്കാണ് തുടക്കം കുറിച്ചത്.
പ്രവൃത്തികളുടെ ഉദ്ഘാടനം  ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഒ.ഒ ശംസു അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ രജീഷ് ഊപ്പാല, ഷീന സുദേശന്‍, വാര്‍ഡ് കൗണ്‍സിലര്‍ നിഷാദ്, മുന്‍ കൗണ്‍സിലര്‍ പി.കെ ബീരു, മുനിസിപ്പല്‍ എഞ്ചിനീയര്‍ സുജിത്ത് ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

കേരളപ്പിറവി ദിനത്തില്‍ പശ്ചാത്തല സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൊന്നാനി നഗരസഭ തുടക്കം കുറിച്ച...    Read More on: http://360malayalam.com/single-post.php?nid=6107
കേരളപ്പിറവി ദിനത്തില്‍ പശ്ചാത്തല സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൊന്നാനി നഗരസഭ തുടക്കം കുറിച്ച...    Read More on: http://360malayalam.com/single-post.php?nid=6107
പൊന്നാനി നഗരസഭാതല പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് തുടക്കമായി കേരളപ്പിറവി ദിനത്തില്‍ പശ്ചാത്തല സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൊന്നാനി നഗരസഭ തുടക്കം കുറിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള പൊതുമരാമത്ത് പ്രവൃത്തികള്‍ക്കാണ് തുടക്കമായത്. പുതുപൊന്നാനി അരക്കിലപറമ്പ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്