ആഘോഷ പന്തലൊരുങ്ങുന്നു ഡിസംബർ 2 ദുബൈയിൽ മുഴുവൻ മാറഞ്ചേരിക്കാരും ഒത്തുകൂടും

മാറഞ്ചേരിയിലെ പ്രവാസികളുടെ കൂട്ടായ്മയായ തണ്ണീർ പന്തലിന്റെ യുഎഇ ചാപ്റ്റർ നടത്തി വരുന്ന ആഘോഷ പന്തൽ  ഈ വർഷം ഡിസംബർ രണ്ടിന് നടക്കും. യുഎഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഗൾഫ് നാടുകളിലെ മാറഞ്ചേരിക്കാരായ മുഴുവൻ പ്രവാസികളും കുടുംബ സമേതം ഒത്തുകൂടുന്ന ഉത്സവ പ്രതീതിയുള്ള സംഗമമാണ് ആഘോഷ പന്തൽ സംസ്ഥാന തല ആഘോഷത്തിന്റെ പ്രൗഡിയോടെ ഒരുഗ്രാമപ്രദേശത്തെ പ്രവാസികളായ മുഴുവൻ പേരും അണിനിരക്കുന്ന വാശിയേറിയ  കലാകായിക മത്സരങ്ങളാണ്   ആഘോഷ പന്തലിന്റെ ഭാഗമായി നടക്കുക.

പലമത്സരങ്ങളും വലിയ വാശിയിൽ ടീമുകൾ ഏറ്റെടുക്കുന്നത് കൊണ്ട് പരിപാടിക്ക് വേണ്ടി മാത്രം നാട്ടിൽ നിന്ന് വിസിറ്റിംഗ് വിസയിൽ വന്നും നാട്ടിൽ അവധിക്ക് പോയവർ രണ്ടാം തിയ്യതിക്ക് മുന്നെ തിരിച്ചുവന്നും  ലീവിന് പോകുന്നവർ ഡിസംമ്പർ രണ്ടാം തിയ്യതിക്ക് ശേഷം പ്ലാൻ ചെയ്ത്  പോലും പരിപാടിയിൽ പങ്കെടുക്കാറുണ്ട് . 

നാട്ടിലുള്ള നിരവധി പ്രവാസികളും കുടുംബങ്ങളും ഈ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ദുബൈയിൽ എത്താറുണ്ട്. നാട്ടിൽ നിന്ന്  ജനപ്രതിനിധികളേയും കലാ സാംസ്കാരിക രംഗത്തുള്ള വരേും  അതിഥികളേയും മറ്റും മത്സരിച്ച് ആഘോഷ പന്തലിൽ എത്തിക്കാറുണ്ട്. ക്ലബ്ബുകൾ പോലെ മാറഞ്ചേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളെ പ്രത്യേകം കൂട്ടായ്മകളായി തിരിച്ചാണ്  മത്സരങ്ങൾ കൊറോണമൂലം കഴിഞ്ഞ വർഷങ്ങളിൽ പരിപാടി നടന്നിരുന്നില്ല. 2021 ഡിസംബർ 2ന് ദുബൈ സ്കൗട്ട് മിഷൻ സ്കൂളി നടക്കുന്നത് ആറമത്തെ ആഘോഷ പന്തലാണ്.

#360malayalam #360malayalamlive #latestnews

മാറഞ്ചേരിയിലെ പ്രവാസികളുടെ കൂട്ടായ്മയായ തണ്ണീർ പന്തലിന്റെ യുഎഇ ചാപ്റ്റർ നടത്തി വരുന്ന ആഘോഷ പന്തൽ ഈ വർഷം ഡിസംബർ രണ്ടിന് നടക്കും....    Read More on: http://360malayalam.com/single-post.php?nid=6100
മാറഞ്ചേരിയിലെ പ്രവാസികളുടെ കൂട്ടായ്മയായ തണ്ണീർ പന്തലിന്റെ യുഎഇ ചാപ്റ്റർ നടത്തി വരുന്ന ആഘോഷ പന്തൽ ഈ വർഷം ഡിസംബർ രണ്ടിന് നടക്കും....    Read More on: http://360malayalam.com/single-post.php?nid=6100
ആഘോഷ പന്തലൊരുങ്ങുന്നു ഡിസംബർ 2 ദുബൈയിൽ മുഴുവൻ മാറഞ്ചേരിക്കാരും ഒത്തുകൂടും മാറഞ്ചേരിയിലെ പ്രവാസികളുടെ കൂട്ടായ്മയായ തണ്ണീർ പന്തലിന്റെ യുഎഇ ചാപ്റ്റർ നടത്തി വരുന്ന ആഘോഷ പന്തൽ ഈ വർഷം ഡിസംബർ രണ്ടിന് നടക്കും. യുഎഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഗൾഫ് നാടുകളിലെ മാറഞ്ചേരിക്കാരായ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്