ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചു

തൃശൂർ ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ചാപറമ്പ് കൊപ്പര ചന്ദ്രൻ മകൻ ബിജുവാണ് (35) മൂന്നംഗ സംഘത്തിന്റെ ആക്രമത്തില്‍ മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. ചാവക്കാട് നാഗയക്ഷി ക്ഷേത്ര മൈതാനത്തു വച്ചാണ് ബിജുവിന് കുത്തറ്റത്. വീട്ടിൽ വളർത്തുന്ന പ്രാവുകളെ മണത്തല നാഗയക്ഷി ക്ഷേത്ര പരിസരത്ത് വില്പന നടത്തുകയായിരുന്ന ബിജുവിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കൊലപാതകം നടത്തിയത് എസ്ഡിപിഐ പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. പ്രതികളെന്നു സംശയിക്കുന്ന മൂന്നു പേർ നിരീക്ഷണത്തിലാണെന്നാണ് ലഭ്യമായ വിവരം.

സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ചാവക്കാട് മുനിസിപ്പാലിറ്റിയിലും കടപ്പുറം പഞ്ചായത്തിലും ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാർ ആണ് ഇക്കാര്യം അറിയിച്ചത്. സംഘർഷങ്ങളൊന്നും നിലവിലില്ലാത്ത പ്രദേശത്ത് പ്രശ്‌നങ്ങൾ സൃഷ്ടിക്കണമെന്ന ബോധപൂർവ്വമായ ഉദ്ദേശത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും ബിജെപി ആരോപിച്ചു. മുൻപ് സിപിഎമ്മിൽ പ്രവർത്തിച്ചിരുന്ന പ്രതികൾ അടുത്ത കാലത്താണ് എസ്ഡിപിഐയിൽ ചേർന്നത്.

#360malayalam #360malayalamlive #latestnews

തൃശൂർ ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ചാപറമ്പ് കൊപ്പര ചന്ദ്രൻ മകൻ ബിജുവാണ് (35) മൂന്നംഗ സംഘത്തി...    Read More on: http://360malayalam.com/single-post.php?nid=6099
തൃശൂർ ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ചാപറമ്പ് കൊപ്പര ചന്ദ്രൻ മകൻ ബിജുവാണ് (35) മൂന്നംഗ സംഘത്തി...    Read More on: http://360malayalam.com/single-post.php?nid=6099
ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചു തൃശൂർ ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ചാപറമ്പ് കൊപ്പര ചന്ദ്രൻ മകൻ ബിജുവാണ് (35) മൂന്നംഗ സംഘത്തിന്റെ ആക്രമത്തില്‍ മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. ചാവക്കാട് നാഗയക്ഷി ക്ഷേത്ര മൈതാനത്തു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്