അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം: ജില്ലാ വികസന സമിതി യോഗം സ്‌കൂള്‍ തുറക്കല്‍ മുന്നൊരുക്ക നടപടികള്‍ വിലയിരുത്തി

ജില്ലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാറിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് യോഗം നടന്നത്. നിലവില്‍ തുടരുന്ന പദ്ധതി പ്രവൃത്തികള്‍ യോഗം വിലയിരുത്തി. തുടര്‍ നടപടികള്‍ക്കുള്ള നിര്‍ദേശവും ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ക്കു നല്‍കി. കൊവിഡ് സാഹചര്യത്തില്‍ സ്‌കുളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ മുന്നൊരുക്കങ്ങള്‍ യോഗത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിശദീകരിച്ചു. ജനപ്രതിനിധികളുടെ സംശയങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി.

ജില്ലയില്‍ 1518 സ്‌കൂളിന് ഫിറ്റ്നസ് ലഭിച്ചിട്ടുണ്ടെന്നും ഫിറ്റ്നസ് കിട്ടാത്ത സ്‌കൂളുകളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. കുസുമം വ്യക്തമാക്കി. അധ്യാപക  നിയമനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ക്കായി പൊതുഗതാഗത സംവിധാനം സജ്ജമാക്കാന്‍ ആര്‍.ടി.ഒ മുഖാന്തരം ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിദ്യഭ്യാസ ഉപഡയറക്ടര്‍ രാഹുല്‍ ഗാന്ധി എം.പിയുടെ പ്രതിനിധിക്ക് മറുപടി നല്‍കി. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് എല്ലാ വകുപ്പുകളും സംയുക്തമായി ഇടപെടണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

വട്ടപ്പാറയില്‍ ദേശീയ പാതയോരത്ത് നിന്നും മരങ്ങള്‍ വീണ് പതിവായി ഉണ്ടാകുന്ന അപകടങ്ങള്‍ പരിഹരിക്കുന്നതിന് റവന്യൂ ഭൂമിയില്‍ നിന്നും വീഴുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനായി റവന്യൂ അധികൃതര്‍ക്ക്  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ പ്രൊഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയെ അറിയിച്ചു. നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷന്‍, പൊന്നാനി ആസ്ഥാനമായി കോസ്റ്റ് ഗാര്‍ഡിന്റെ പ്രവര്‍ത്തനം, കോവിഡ് വാക്സിനേഷന്‍, നിലമ്പൂര്‍ നാടുകാണി ചുരം, മക്കരപറമ്പ് ബൈപ്പാസ്, ജില്ലയിലെ ജല പാത നവീകരണം, അംബേദ്ക്കര്‍ ഗ്രാമങ്ങളുടെ നവീകരണ പ്രവൃത്തി തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. റോഡ്, വിദ്യാഭ്യാസം, പാലം, കെട്ടിടം, ജലം, പട്ടികജാതി വികസനം തുടങ്ങി വിവിധ മേഖലകളില്‍ അടിയന്തിരമായി നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയ ജനപ്രതിനിധികള്‍ യോഗത്തില്‍ വിശദമാക്കി.

അടുത്ത ജില്ലാ വികസന സമിതി യോഗം നവംബര്‍ 27 ന് ചേരുമെന്നും ഇക്കാലയളവിനുള്ളില്‍ പ്രവൃത്തികള്‍ പരമാവധി  പൂര്‍ത്തിയാക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. എം.എല്‍.എമാരായ ടി.വി. ഇബ്രാഹിം, യു.എ. ലത്തീഫ്, നജീബ് കാന്തപുരം, പി. ഉബൈദുല്ല, പി. അബ്ദുള്‍ ഹമീദ്, കെ.പി.എ. മജീദ്, കുറുക്കോളി മൊയ്തീന്‍, പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, എം.പിമാരുടെ പ്രതിനിധികള്‍, ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്‍, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

ജില്ലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ...    Read More on: http://360malayalam.com/single-post.php?nid=6093
ജില്ലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ...    Read More on: http://360malayalam.com/single-post.php?nid=6093
അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം: ജില്ലാ വികസന സമിതി യോഗം സ്‌കൂള്‍ തുറക്കല്‍ മുന്നൊരുക്ക നടപടികള്‍ വിലയിരുത്തി ജില്ലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാറിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് യോഗം നടന്നത്. നിലവില്‍ തുടരുന്ന പദ്ധതി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്