24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 68,898 പേര്‍ക്കുകൂടി കോവിഡ്; രോഗബാധിതര്‍ 29 ലക്ഷം കടന്നു

24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതുതായി 68,898 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 29,05,824 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനിടെ 983 മരണംകൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 54,849 ആയി വർധിച്ചു. 1.90 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.

6,92,028 പേരാണ് നിലവിൽ രാജ്യത്തുടനീളം ചികിത്സയിൽ തുടരുന്നത്. 21,58,947 പേർ ഇതുവരെ രോഗമുക്തരായി. 73.91 ശതമാനമാണ് രോഗമുക്തി നിരക്ക്.

ഐ.സി.എം.ആർ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 3,34,67,237 സാംപിളുകൾ ഇതുവരെ പരിശോധിച്ചു. വ്യാഴാഴ്ച മാത്രം 8,05,985 സാംപിളുകൾ പരിശോധിച്ചു.

രോഗവ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 6.43 ലക്ഷം കടന്നു. 21,359 മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ രോഗബാധിതർ 3,61,435 ആയി. ആന്ധ്രയിൽ 3.25 ലക്ഷം പേർക്കും കർണാടകയിൽ 2.56 ലക്ഷം പേർക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്


#360malayalam #360malayalamlive #latestnews

24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതുതായി 68,898 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 29,05,824 ആയതായി......    Read More on: http://360malayalam.com/single-post.php?nid=605
24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതുതായി 68,898 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 29,05,824 ആയതായി......    Read More on: http://360malayalam.com/single-post.php?nid=605
24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 68,898 പേര്‍ക്കുകൂടി കോവിഡ്; രോഗബാധിതര്‍ 29 ലക്ഷം കടന്നു 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതുതായി 68,898 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 29,05,824 ആയതായി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്