താഴത്തെ കാവ് ഡ്രൈനേജ് കം റോഡ് ഉദ്ഘാടനം ചെയ്തു

പൊന്നാനി നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കിയ താഴത്തെ കാവ് ഡ്രൈനേജ് കം റോഡ് ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ 2020- 21 വാര്‍ഷിക പദ്ധതിയില്‍ 27,07,000 രൂപ ചെലവഴിച്ചാണ് താഴത്തെ കാവ് തോട് സംരക്ഷണ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. നഗരസഭയിലെ വാര്‍ഡ് പതിനഞ്ചിലെ ചെറുവായ്ക്കര പട്ടികജാതി കോളനി നിവാസികളുടെ യാത്രാക്ലേശവും ചെറുവായ്ക്കര മേഖലയിലെ പാടശേഖരങ്ങളില്‍ നിന്നുമുള്ള വെള്ളം ഒഴുകി പോകാനുള്ള പ്രശ്‌നത്തിനും ഇതോടെ പരിഹാരമായി. റോഡിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനായ രജീഷ് ഊപ്പാല അധ്യക്ഷനായി. പരിപാടിയില്‍ മുന്‍ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, എന്‍.വി ധന്യ, കെ.ടി സബിത, ഷാജഹാന്‍, കെ.ടി സതീശന്‍, കെ.പി. അന്‍വര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കിയ താഴത്തെ കാവ് ഡ്രൈനേജ് കം റോഡ് ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ 2020- 21 വാര്‍ഷി...    Read More on: http://360malayalam.com/single-post.php?nid=6046
പൊന്നാനി നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കിയ താഴത്തെ കാവ് ഡ്രൈനേജ് കം റോഡ് ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ 2020- 21 വാര്‍ഷി...    Read More on: http://360malayalam.com/single-post.php?nid=6046
താഴത്തെ കാവ് ഡ്രൈനേജ് കം റോഡ് ഉദ്ഘാടനം ചെയ്തു പൊന്നാനി നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കിയ താഴത്തെ കാവ് ഡ്രൈനേജ് കം റോഡ് ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ 2020- 21 വാര്‍ഷിക പദ്ധതിയില്‍ 27,07,000 രൂപ ചെലവഴിച്ചാണ് താഴത്തെ കാവ് തോട് സംരക്ഷണ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. നഗരസഭയിലെ വാര്‍ഡ് പതിനഞ്ചിലെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്