ലോകത്ത് കൊവിഡ് ബാധിതര്‍ രണ്ട് കോടി 30 ലക്ഷത്തിലേക്ക്

ലോകത്തെ കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നു. ആകെ കേസുകള്‍ രണ്ട് കോടി 30 ലക്ഷത്തിലേക്കും മരണം എട്ട് ലക്ഷത്തിലേക്കും അടുക്കുകയാണ്. പല രാജ്യങ്ങളേയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഇതിനകം എത്തി കഴിഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ മഹാമാരിയെ ചെറുക്കാന്‍ വാക്‌സിനുകള്‍ക്കായി ലോകത്താകമാനം ശ്രമം നടക്കുന്നുണ്ടെങ്കിലും നിലവില്‍ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. ലോകത്ത് ഇതിനകം വൈറസിന്റെ പിടിയില്‍പ്പെട്ടവര്‍ കൃത്യമായി പറഞ്ഞാല്‍ 22860184 ലെത്തി. 15515681 പേര്‍ രോഗമുക്തി നേടി. 797104 പേര്‍ക്കാണ് വൈറസ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്.

വിവിധ രാജ്യങ്ങളിലായി അറുപത്തിയഞ്ചര ലക്ഷത്തോളം (6547399) ആളുകള്‍ നിലവില്‍ ചികിത്സയിലുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ 61,878 പേര്‍ (ഒരു ശതമാനം) ഗുരുതരാവസ്ഥയിലാണ്.


ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഇതിനകം 5,746,272 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ച് കഴിഞ്ഞു. ഇന്നലെ 44,779 പുതിയ കേസുകളും 1,048 മരണവുമാണ് ഉണ്ടായത്. ഇതോടെ ആകെ മരണം 177,424 ആയി. രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ ഇതുവരെ 3,505,097 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 44,684 പുതിയ കേസുകളും ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തു. ഒറ്റ ദിവസം 1,234 കോവിഡ് മരണങ്ങളും സംഭവിച്ചു. ഇന്ത്യയാണ് വൈറസ് വ്യാപനത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്. എന്നാല്‍ ദിനേന റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ കണക്ക് എടുത്താല്‍ ഇന്ത്യ അമേരിക്കക്കും മുന്നിലാണ്. ഇന്ത്യയില്‍ ഒരു ദിവസം 60000ത്തിന് മുകളില്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.


#360malayalam #360malayalamlive #latestnews

ലോകത്തെ കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നു. ആകെ കേസുകള്‍ രണ്ട് കോടി 30 ലക്ഷത്തിലേക്കും മരണം എട്ട് ലക്ഷത്തിലേക്കും അടുക്ക...    Read More on: http://360malayalam.com/single-post.php?nid=604
ലോകത്തെ കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നു. ആകെ കേസുകള്‍ രണ്ട് കോടി 30 ലക്ഷത്തിലേക്കും മരണം എട്ട് ലക്ഷത്തിലേക്കും അടുക്ക...    Read More on: http://360malayalam.com/single-post.php?nid=604
ലോകത്ത് കൊവിഡ് ബാധിതര്‍ രണ്ട് കോടി 30 ലക്ഷത്തിലേക്ക് ലോകത്തെ കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നു. ആകെ കേസുകള്‍ രണ്ട് കോടി 30 ലക്ഷത്തിലേക്കും മരണം എട്ട് ലക്ഷത്തിലേക്കും അടുക്കുകയാണ്. പല രാജ്യങ്ങളേയും വലിയ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്