വന്നേരി ഹയർ സെക്കന്ററി സ്കൂളിൽ പി.ടി.എ. ജനറൽ ബോഡി യോഗം നടന്നു

വന്നേരി ഹയർ സെക്കന്ററി സ്കൂളിൽ പി.ടി.എ.  ജനറൽ ബോഡി യോഗം നടന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം  സുബൈർ യോഗം ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജലീൽ കുന്നനയിൽ അധ്യക്ഷനായി. പെരുമ്പടപ്പ് സബ് ഇൻസ്പക്ടർ പൌലോസ് സ്കൂൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങൾ വിശദീകരിച്ചു. ഹെഡ് മാസ്റ്റർ  ശ്രീകുമാർ മാഷ് റിപ്പോർട്ട് അവതരിപ്പിച്ചു .


പ്രിൻസിപ്പാൾ  ജിംസി ജെയിംസ് സ്വാഗതമാശംസിച്ച യോഗത്തിൽ , മാനേജർ രമണീ അശോകൻ , വാർഡ് മെമ്പർ  അജീഷ , സീനിയർ അസിസ്റ്റന്റ്  ടി.കൃഷ്ണദാസ് , ഒ അബ്ദുൾ സമദ് മാഷ് , ശ്രീ.ജയപ്രകാശ്, എന്നിവർ സംസാരിച്ചു. 

പി.ടി.എ പ്രസിഡണ്ടായി  സമീറിനേയും , വൈസ്. പ്രസിഡണ്ടായി  അഷറഫിനേയും എം.പി.ടി.എ പ്രസിഡണ്ടായി  ഖാനിഷ് ഫാത്തിമ്മയെയും തെരഞ്ഞെടുത്തു.

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് എടുക്കേണ്ട മുൻകരുതലുകളും , ക്ലാസ്സ് മുറികൾ അണുവിമുക്തമാക്കുന്നതു സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. വിവിധ സന്നദ്ധ സംഘടനകളേയും, പൂർവ്വ വിദ്യാർഥികളേയും ഉൾപ്പെടുത്തി  , PTA ആഭിമുഖ്യത്തിൽ 26/10/21 മുതൽ ക്ലാസ്സ് മുറികളും , ബെഞ്ചുകളും , ഡസ്ക്കുകളും അണുവിമുക്തമാക്കാനും തീരുമാനിച്ചു. നവംബർ 1 ന് ക്ലാസ്സ് അടിസ്ഥാനത്തിൽ പ്രവേശനോത്സവം ആഘോഷമായി തന്നെ നടത്താനും തീരുമാനിച്ചു.

#360malayalam #360malayalamlive #latestnews #schoolreopen

വന്നേരി ഹയർ സെക്കന്ററി സ്കൂളിൽ പി.ടി.എ. ജനറൽ ബോഡി യോഗം നടന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം സുബൈർ യോഗം ഉൽഘാടനം ചെയ്തു. പി.ടി.എ പ്...    Read More on: http://360malayalam.com/single-post.php?nid=6033
വന്നേരി ഹയർ സെക്കന്ററി സ്കൂളിൽ പി.ടി.എ. ജനറൽ ബോഡി യോഗം നടന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം സുബൈർ യോഗം ഉൽഘാടനം ചെയ്തു. പി.ടി.എ പ്...    Read More on: http://360malayalam.com/single-post.php?nid=6033
വന്നേരി ഹയർ സെക്കന്ററി സ്കൂളിൽ പി.ടി.എ. ജനറൽ ബോഡി യോഗം നടന്നു വന്നേരി ഹയർ സെക്കന്ററി സ്കൂളിൽ പി.ടി.എ. ജനറൽ ബോഡി യോഗം നടന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം സുബൈർ യോഗം ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജലീൽ കുന്നനയിൽ അധ്യക്ഷനായി. പെരുമ്പടപ്പ് സബ് ഇൻസ്പക്ടർ പൌലോസ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്