വിദ്യാലയങ്ങള്‍ തുറക്കല്‍; പ്രതിരോധ മരുന്ന് വിതരണവുമായി ഹോമിയോപ്പതി വകുപ്പ്

മലപ്പുറം ജില്ലയിൽ വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ തിരിച്ച് വരവ് മധുരകരമാക്കാന്‍ ഒരുങ്ങി ഹോമിയോപ്പതി വകുപ്പും. 'കരുതലോടെ മുന്നോട്ട്' പദ്ധതിയിലൂടെ ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഇമ്യൂണിറ്റി ബൂസ്റ്റര്‍ വിതരണം നടത്താനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളിലെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഒക്ടോബര്‍ 25, 26, 27 തീയതികളിലായാണ് പ്രതിരോധ മരുന്ന് വിതരണം നടത്തുന്നത്. രക്ഷിതാക്കളുടെ അനുമതിയോടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഹോമിയോപ്പതി ഡിസ്പന്‍സറികളിലൂടെയും തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ കിയോസ്‌കുകളിലൂടെയുമാണ് മരുന്ന് വിതരണം പൂര്‍ത്തീകരിക്കുകയെന്ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. റംലത്ത് കുഴിക്കാട്ടില്‍ പറഞ്ഞു. ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.

#360malayalam #360malayalamlive #latestnews #schoolreopen

മലപ്പുറം ജില്ലയിൽ വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ തിരിച്ച് വരവ് മധുരകരമാക്കാന്‍ ഒരുങ്ങി ഹോമിയോപ്പതി വകുപ്പും. 'കരുതലോടെ മു...    Read More on: http://360malayalam.com/single-post.php?nid=6029
മലപ്പുറം ജില്ലയിൽ വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ തിരിച്ച് വരവ് മധുരകരമാക്കാന്‍ ഒരുങ്ങി ഹോമിയോപ്പതി വകുപ്പും. 'കരുതലോടെ മു...    Read More on: http://360malayalam.com/single-post.php?nid=6029
വിദ്യാലയങ്ങള്‍ തുറക്കല്‍; പ്രതിരോധ മരുന്ന് വിതരണവുമായി ഹോമിയോപ്പതി വകുപ്പ് മലപ്പുറം ജില്ലയിൽ വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ തിരിച്ച് വരവ് മധുരകരമാക്കാന്‍ ഒരുങ്ങി ഹോമിയോപ്പതി വകുപ്പും. 'കരുതലോടെ മുന്നോട്ട്' പദ്ധതിയിലൂടെ ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഇമ്യൂണിറ്റി ബൂസ്റ്റര്‍ വിതരണം നടത്താനാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്