കൃഷിനാശം കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന അയിരൂർ പാടശേഖരത്തിൽ അതി ശക്തമായ മഴ കാരണമുണ്ടായ കൃഷിനാശം കൃഷി ഡെപ്യൂട്ടി ഡയറക്ടർ  രുഗ്മിണിയുടെ  നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. പരിശോധനാ സംഘത്തിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ കൂടാതെ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ബിനീഷാ മുസ്തഫ വൈസ് പ്രസിഡൻറ്  നിസാർ പി

ജില്ലാ പഞ്ചായത്ത് മെമ്പർ  എ. കെ സുബൈർ,

 വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സൗദാ അബ്ദുള്ള വാർഡ് മെമ്പർമാരായ    സകരിയ്യ ,   ഉണ്ണികൃഷ്ണൻ  കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ   ഷീല എസ്,  സീനിയർ കൃഷി അസിസ്റ്റൻ്റ്  എം ബാലകൃഷ്ണൻ  പാടശേഖര സമിതി സെക്രട്ടറി  അഹമ്മു , പ്രസിഡൻ്റ്  ഷുക്കൂർ  തുടങ്ങിയവർ  ഉണ്ടായിരുന്നു.


 ഓഗസ്റ്റ് 27, 28 തീയതികളിലുണ്ടായ അതിശക്തമായ മഴയിൽ 9 കർഷകരുടെ ഞാറ്റടി പൂർണമായും മുങ്ങി നശിച്ചു . അതിനുശേഷം പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവനിൽ നിന്നും രണ്ടാമതും വിത്ത് നൽകിയിരുന്നു. ഈ വിത്ത് ഉപയോഗിച്ച് തയ്യാറാക്കിയ 44.5 ഹെക്ടർ സ്ഥലത്തേക്കുള്ള ഞാറ്റടിയും 8ഹെക്ടർ സ്ഥലത്തെ കൃഷിയുമാണ് ഒക്ടോബർ 10 മുതൽ 15 വരെയുള്ള തീയതികളിലുണ്ടായ അതി ശക്തമായ മഴയിൽ മുങ്ങി നശിച്ചത്. വെള്ളം വലിഞ്ഞതിനുശേഷം വീണ്ടും ഞാറ്റടി തയ്യാറാക്കി നെൽകൃഷി ചെയ്താൽ കൊയ്ത്ത് സമയത്തേക്ക് വെള്ളത്തിന്റെ അപര്യാപ്തത വിളവിനെ സാരമായി ബാധിക്കുമോ  എന്ന ആശങ്കയിലാണ് കർഷകർ.  അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ്  വെള്ളക്കെട്ടിന് പ്രധാന കാരണം എന്നാണ് പാടശേഖര ഭാരവാഹികളുടെ അഭിപ്രായം. ലഭ്യമായ ഫണ്ടുകൾ ഉപയോഗിച്ച് കഴിയാവുന്ന  എല്ലാ സഹായങ്ങളും പാടശേഖരത്തിലേക്ക് നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കർഷകർക്ക് ഉറപ്പുനൽകി. പെരുമ്പടപ്പ് കൃഷിഭവൻ പരിധിയിൽ മുണ്ടകൻ കൃഷിചെയ്തുവരുന്ന ഒരേയൊരു പാടശേഖരമാണ് അയിരൂർ പാടശേഖരം.  തൃശ്ശൂർ ജില്ലാ അതിർത്തിയായ പുന്നയൂർക്കുളം പഞ്ചായത്ത് പരിധിയിൽ നിന്ന് ആരംഭിച്ച്  പാലപ്പെട്ടി വരെയുള്ള 4 കിലോമീറ്ററോളം വരുന്ന തോട് അയിരൂർ പാടശേഖര പരിധിയിലൂടെ ഒഴുകി കനോലി കനാലിൽ സന്ധിക്കുന്നു. 

ഈ തോടിൻ്റെ പുനരുദ്ധാരണം മുണ്ടകൻ കൃഷിക്ക് വളരെ അത്യാവശ്യമാണെന്ന്  കർഷകർ അഭിപ്രായപ്പെട്ടു.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന അയിരൂർ പാടശേഖരത്തിൽ അതി ശക്തമായ മഴ കാരണമുണ്ടായ കൃഷിനാശം കൃഷി ഡെപ്യൂട്ടി ഡയറക്ടർ ...    Read More on: http://360malayalam.com/single-post.php?nid=6013
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന അയിരൂർ പാടശേഖരത്തിൽ അതി ശക്തമായ മഴ കാരണമുണ്ടായ കൃഷിനാശം കൃഷി ഡെപ്യൂട്ടി ഡയറക്ടർ ...    Read More on: http://360malayalam.com/single-post.php?nid=6013
കൃഷിനാശം കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന അയിരൂർ പാടശേഖരത്തിൽ അതി ശക്തമായ മഴ കാരണമുണ്ടായ കൃഷിനാശം കൃഷി ഡെപ്യൂട്ടി ഡയറക്ടർ രുഗ്മിണിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്