തീരദേശത്ത് കാറ്റും കടലേറ്റവും; പൊന്നാനിയിൽ വീട് തകർന്നു

പൊന്നാനി: തീരദേശമേഖലയിൽ തിങ്കളാഴ്ച രാവിലെ ശക്തമായ കാറ്റും കടലേറ്റവും. അഴീക്കൽ പ്രദേശത്ത് ഒരു വീടിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. കടലേറ്റഭീഷണി നേരിടുകയാണ് ഈ ഭാഗത്ത് ചില വീടുകൾ. പല വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്


കൊലാജിയാരകത്ത് കുഞ്ഞൻബാവയുടെ വീടിന്റെ മുൻഭാഗമാണ് തകർന്നത്. കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് വള്ളങ്ങളും ബോട്ടുകളും കടലിലിറങ്ങിയിട്ടില്ല. കഴിഞ്ഞദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ തീരദേശത്ത് പലയിടത്തും വെള്ളക്കെട്ടുണ്ടായിട്ടുണ്ട്. മഴവെള്ളം കടലിലേക്ക് ഒഴുക്കിവിടാൻ താത്‌കാലികസംവിധാനങ്ങൾ ഒരുക്കിയിരുന്നെങ്കിലും ഇത്തവണ അതുണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. തകർന്ന കുഞ്ഞൻബാവയുടെ വീടിന് എത്രയുംവേഗം നഷ്ടപരിഹാരം നൽകണമെന്ന് വാർഡ് കൗൺസിലർ പറമ്പിൽ അതീഖ് അധികൃതരോടാവശ്യപ്പെട്ടു.

#360malayalam #360malayalamlive #latestnews

പൊന്നാനി: തീരദേശമേഖലയിൽ തിങ്കളാഴ്ച രാവിലെ ശക്തമായ കാറ്റും കടലേറ്റവും. അഴീക്കൽ പ്രദേശത്ത് ഒരു വീടിന്റെ മുൻഭാഗം ഭാഗികമായി തകർന്ന...    Read More on: http://360malayalam.com/single-post.php?nid=1168
പൊന്നാനി: തീരദേശമേഖലയിൽ തിങ്കളാഴ്ച രാവിലെ ശക്തമായ കാറ്റും കടലേറ്റവും. അഴീക്കൽ പ്രദേശത്ത് ഒരു വീടിന്റെ മുൻഭാഗം ഭാഗികമായി തകർന്ന...    Read More on: http://360malayalam.com/single-post.php?nid=1168
തീരദേശത്ത് കാറ്റും കടലേറ്റവും; പൊന്നാനിയിൽ വീട് തകർന്നു പൊന്നാനി: തീരദേശമേഖലയിൽ തിങ്കളാഴ്ച രാവിലെ ശക്തമായ കാറ്റും കടലേറ്റവും. അഴീക്കൽ പ്രദേശത്ത് ഒരു വീടിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. കടലേറ്റഭീഷണി നേരിടുകയാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്