കാണാതായ മത്സ്യ തൊഴിലാളികൾക്കായുള്ള തെരച്ചിൽ ഊർജിത മാക്കാൻ തീരുമാനം

കഴിഞ്ഞ ദിവസം കടലിൽ കാണാതായ പൊന്നാനിയിലെ മത്സ്യ തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കാൻ തീരുമാനിച്ചു. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. റവന്യു, പോലീസ്, ഫിഷറീസ് ഉദ്യോഗസ്ഥരുടേയും, കാണാതായ വരുടെ കുടുംബാംഗങ്ങൾ, മത്സ്യതൊഴിലാളി പ്രതിനിധികൾ, ബോട്ട് ഉടമകൾ എന്നിവരുടെ സംയുക്ത യോഗമാണ് ചേർന്നത്. പൊന്നാനി എം.എൽ.എ പി.നന്ദകുമാറിൻ്റെ നിർദേശത്തിനടിസ്ഥാനത്തിലാണ് യോഗം ചേർന്നത്. കാണാതായ മത്സ്യ തൊഴിലാളികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കാനും ആവശ്യമായ സഹായം സർക്കാരുകളിൽ നിന്നും ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. തിരച്ചിൽ നടത്തുന്ന ബോട്ടുകൾക്ക് ഒരു ദിവസത്തെ ഇന്ധന ചെലവിനുള്ള തുക സ്വകാര്യ സ്ഥാപനങ്ങളുടേയും വ്യക്തികളുടെയും സഹകരണത്തോടെ കണ്ടെത്തുമെന്ന് നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അറിയിച്ചു. 


പൊന്നാനി ഹാർബർ ഓഫീസിൽ വെച്ച് ചേർന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, ആർ.ഡി.ഒ സുരേഷ്, ഡി.വൈ.എസ്.പി ബെന്നി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ചിത്ര, പൊന്നാനി തഹസിൽദാർ സുരേഷ് കുമാർ,  പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

കഴിഞ്ഞ ദിവസം കടലിൽ കാണാതായ പൊന്നാനിയിലെ മത്സ്യ തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കാൻ തീരുമാനിച്ചു. പൊന്നാനി നഗരസഭാ ചെയർമാ...    Read More on: http://360malayalam.com/single-post.php?nid=6009
കഴിഞ്ഞ ദിവസം കടലിൽ കാണാതായ പൊന്നാനിയിലെ മത്സ്യ തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കാൻ തീരുമാനിച്ചു. പൊന്നാനി നഗരസഭാ ചെയർമാ...    Read More on: http://360malayalam.com/single-post.php?nid=6009
കാണാതായ മത്സ്യ തൊഴിലാളികൾക്കായുള്ള തെരച്ചിൽ ഊർജിത മാക്കാൻ തീരുമാനം കഴിഞ്ഞ ദിവസം കടലിൽ കാണാതായ പൊന്നാനിയിലെ മത്സ്യ തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കാൻ തീരുമാനിച്ചു. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്